• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിതീഷ് ബാധ്യതയാവുന്നു, ബിജെപിയും കൈയ്യൊഴിയുന്നു, ജനപ്രീതിയില്ല, പുതിയ ഫോര്‍മുലയ്ക്ക് സാധ്യത!!

പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ബിജെപി കടുത്ത ആശങ്കയിലാണ്. നിതീഷ് കുമാറിനെ കൈയ്യൊഴിയാനാണ് സാധ്യത. ജെഡിയു തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് ബിജെപി നേതാക്കളും പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയൊരു സഖ്യത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ചെറു പാര്‍ട്ടികളെയും എല്‍ജെപിയെയും ഒന്നിച്ച് നിര്‍ത്തി കൂടെ നിതീഷിനെയും കൂട്ടി അധികാരത്തില്‍ എത്താനാവുമോ എന്ന സാധ്യതയും ബിജെപി പരീക്ഷിക്കുന്നുണ്ട്.

നിതീഷ് വില്ലന്‍

നിതീഷ് വില്ലന്‍

നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള ഘടകമാണെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപിയുടെ വിജയസാധ്യതയെ കൂടി ദുര്‍ബലമാകുന്നത് നിതീഷാണ്. അതുകൊണ്ട് രഹസ്യമായി എല്‍ജെപിയെ പിന്തുണയ്ക്കുകയാണ് നിതീഷ്. തേജസ്വി യാദവിനെ നേരിടാന്‍ നിതീഷിന് സാധിക്കാത്തത് കൊണ്ട് മോദിയിലാണ് ബിജെപിയുടെ പ്രതീക്ഷ. മുമ്പ് പല സംസ്ഥാനങ്ങളിലും പ്രതിരോധത്തില്‍ നിന്ന ബിജെപിയെ വിജയിപ്പിച്ച ചരിത്രം മോദിക്കുണ്ട്.

നിതീഷിനെ കുറിച്ച് മിണ്ടില്ല

നിതീഷിനെ കുറിച്ച് മിണ്ടില്ല

ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിലൊന്നും നിതീഷിനെ കുറിച്ച് സംസാരമില്ല. ജനപ്രീതിയുടെ കാര്യത്തില്‍ എന്‍ഡിഎ നേതാക്കളേക്കാള്‍ പിന്നിലാണ് നിതീഷ്. മോദി നേരത്തെ ബീഹാറില്‍ നടന്ന റാലികളില്‍ പോലും എന്‍ഡിഎയ്ക്ക് വോട്ടു ചെയ്യാനാണ് ആവശ്യപ്പെട്ടത്. നിതീഷിനെ കുറിച്ച് പ്രസംഗം അവസാനിപ്പിക്കാന്‍ നേരത്ത് മാത്രമാണ് മോദി എന്തെങ്കിലും പറഞ്ഞത്. ജെഡിയുവിന്റെയോ നിതീഷിന്റെയോ റാലികളില്‍ പ്രമുഖ നേതാക്കളൊന്നും എത്തുന്നില്ല. ഇത് തോല്‍വി ഭയന്നിട്ടാണ്.

വന്നത് ഇവര്‍ മാത്രം

വന്നത് ഇവര്‍ മാത്രം

ജെഡിയു റാലികളില്‍ സുശീല്‍ കുമാര്‍ മോദിയും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും മാത്രമാണ് ഇതുവരെ എത്തിയത്. സുശീല്‍ കുമാര്‍ മോദിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇനി അദ്ദേഹവും റാലിക്കുണ്ടാവില്ല. ഇതോടെ നിതീഷ് ഒറ്റയ്ക്ക് പ്രചാരണം നടത്തേണ്ട അവസ്ഥയിലാണ്. നിതീഷിന്റെ റാലിക്ക് നേരെ ചെരിപ്പേറ് വരെ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം മനസ്സില്‍ കണ്ടാണ് പല ബിജെപി നേതാക്കലും വിട്ടുനില്‍ക്കുന്നത്. ബിജെപിയുടെ ക്യാമ്പയിന്‍ വീഡിയോയില്‍ പോലും നിതീഷിനെ കുറിച്ച് മിണ്ടാട്ടമില്ല.

പോസ്റ്റുകളിലും നിതീഷില്ല

പോസ്റ്റുകളിലും നിതീഷില്ല

ബിജെപിയുടെ പോസ്റ്ററുകളിലും ഹോര്‍ഡിംഗുകളിലും നിതീഷിന്റെ സാന്നിധ്യമില്ല. അതേസമയം ജെഡിയുവിന്റെ ക്യാമ്പയിനില്‍ നിതീഷിനെ കുറിച്ച് മാത്രമാണ് പറയുന്നത്. ബിജെപിയെ കുറിച്ച് മിണ്ടാട്ടമില്ല. സഖ്യം രണ്ട് ധ്രുവങ്ങളിലാണെന്ന് വ്യക്തമാണ്. മോദിയുടെ പോസ്റ്ററുകള്‍ മാത്രം എന്തിനാണ് റാലികളില്‍ ഉള്‍പ്പെടുത്തുന്നതെന്ന കാര്യത്തില്‍ ബിജെപിക്കും വ്യക്തതയില്ല. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എന്‍ഡിഎയുടെ നേതാവും നിതീഷ് തന്നെയാണെന്ന് ബിജെപി ഉറപ്പ് നല്‍കിയതാണ്.

ബിജെപി കളി മാറ്റുന്നു

ബിജെപി കളി മാറ്റുന്നു

ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം നിതീഷ് കുമാര്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് ബിജെപിക്ക് ലഭിച്ച വിവരം. അതിഥി തൊഴിലാളി വിഷയത്തില്‍ വോട്ടര്‍മാര്‍ നിതീഷിനെ വല്ലാതെ കൈവിട്ടിരിക്കുകയാണ്. ആര്‍ജെഡി ഈ വിഷയത്തില്‍ നന്നായി രാഷ്ട്രീയം കളിച്ചതോടെ അവര്‍ മുന്നിലെത്തിയിരിക്കുകയാണ്. നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി ഭരണത്തിലെത്തുന്നത് കാണാന്‍ വയ്യെന്നാണ് ബിജെപി നേതാക്കളും പറയുന്നത്. കാരണം ഇവരെ പിന്തുണയ്ക്കുന്നവരെ നിതീഷിനെ കൈവിട്ടിരിക്കുകയാണ്. മോദിയുടെ പേരില്‍ വോട്ടു തേടിയിട്ടില്ലെങ്കില്‍ എന്‍ഡിഎയ്ക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുകയാണ്.

മോദി ജനപ്രിയന്‍

മോദി ജനപ്രിയന്‍

നരേന്ദ്ര മോദി ഇപ്പോഴും ബീഹാറില്‍ ജനപ്രിയനാണ്. നിതീഷിനേക്കാള്‍ മുകളിലാണിത്. പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് ആണെന്നതാണ് പ്രശ്‌നം. ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ബിജെപിക്കും പരാതികളുണ്ട്. എല്ലാ വീടിലും ശുദ്ധജലം എന്ന നിതീഷിന്റെ പദ്ധതി വന്‍ ഫ്‌ളോപ്പാണ്. ഇതിനൊപ്പം അഴിമതിയുടെ കൂത്തരങ്ങുമാണ് ഭരണം. ചിരാഗ് പാസ്വാന്‍ അടക്കമുള്ളവര്‍ ഇതാണ് ഉന്നയിക്കുന്നത്. ബിജെപി ചെറു പാര്‍ട്ടികളെയും എല്‍ജെപിയെ കൂട്ടുപിടിച്ച് പോകാന്‍ തീരുമാനിച്ചതും ഇത് കാരണമാണ്. 50 സീറ്റ് ജെഡിയു നേടിയാല്‍ അത് ബിജെപിക്ക് നേട്ടമാകും.

cmsvideo
  Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

  English summary
  nitish kumar a liability, bjp distancing itself from jdu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X