കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പേ മഹാസഖ്യത്തെ തരിപ്പണമാക്കാന്‍ ഇറങ്ങി നിതീഷ് കുമാര്‍. തന്റെ സര്‍ക്കാര്‍ വീണ്ടു തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തായിരിക്കും നടപ്പാക്കാന്‍ പോകുകയെന്ന് വ്യക്തമാക്കികൊണ്ടുള്ള വിഷന്‍ ഡോക്യുമെന്റ് നിതീഷ് പുറത്തിറക്കി. സാത് നിശ്ചയ് പദ്ധതിയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിതീഷ് നടപ്പാക്കിയ പദ്ധതിയായിരുന്നു സാത് നിശ്ചയ്. ഇത് രണ്ടാം ഭാഗമാണെന്ന് നിതീഷ് പറയുന്നു. യുവാക്കല്‍ മുതല്‍ സ്ത്രീകളെ വരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് നിതീഷ് വിഭാവനം ചെയ്തിരിക്കുന്നത്.

1

തൊഴിലിനും തൊഴില്‍ നൈപുണികതയ്ക്കുമാണ് പ്രഥമ പരിഗണന നിതീഷ് നല്‍കുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നിതീഷ് അവകാശപ്പെടുന്നത്. യുവാക്കള്‍ രാജ്യത്ത് തന്നെ തൊഴില്‍ പ്രതിസന്ധി നേരിടുമ്പോഴാണ് നിതീഷ് ഈ പ്രഖ്യാപനം നടത്തുന്നത്. തൊഴില്‍ നൈപ്പുണിക പദ്ധതിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും പറയുന്നു. അതേസമയം കടുത്ത ഭരണവിരുദ്ധ വികാരം നിതീഷിനെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികളിലൂടെ മാത്രമേ ജയിക്കാനാവൂ എന്നാണ് ജെഡിയുവിന്റെ വിലയിരുത്തല്‍.

മറ്റൊരു പ്രധാന പ്രഖ്യാപനം വിദ്യാഭ്യാസമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ബീഹാര്‍ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് യോജന അടുത്ത അഞ്ച് വര്‍ഷത്തേക്കും തുടരും. ഐടിഐകള്‍, പോളി ടെക്‌നിക്കുകള്‍ എന്നിവ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കും. യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സും ഒരുക്കും. വിഷന്‍ ഡോക്യുമെന്റില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്ത്രീ ശാക്തീകരണമാണ്. സ്വന്തമായി വ്യാപാര സ്ഥാപനം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് മൊത്തം ചെലവിന്റെ 50 ശതമാനം തുകയോ പരമാവധി അഞ്ച് ലക്ഷം രൂപയോ നല്‍കുമെന്നാണ് പ്രഖ്യാപനം.

കാര്‍ഷിക മേഖലയെയും നിതീഷ് വികസിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക ഭൂമിക്ക് ബീഹാര്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജലസേചന സൗകര്യം ഒരുക്കുമെന്നും നിതീഷ് പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമങ്ങള്‍ ശുചിത്വം നിറഞ്ഞതാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ വീടുകളിലും ശുദ്ധ ജലം, നഗരവികസനം എന്നിവ കൊണ്ടുവരുമെന്നും നിതീഷ് പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തലുമാണ് പിന്നീടുള്ള പ്രഖ്യാപനങ്ങള്‍. വയോധികര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകളും പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റുകളും വൈദ്യുത ശ്മശാനവും എല്ലാ നഗരങ്ങളിലും കൊണ്ടുവരും. ഗ്രാമീണ റോഡുകളെ ബന്ധിപ്പിക്കലും പ്രധാന പ്രഖ്യാപനമാണ്. ആരോഗ്യ സേവനകള്‍ ഗ്രാമീണ-നഗര മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

English summary
bihar election 2020: nitish kumar announces development plans for next 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X