കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ തേടി നിതീഷെത്തി, സീമാഞ്ചലിനെ ഇളക്കിമറിച്ച് റാലികള്‍, ന്യൂനപക്ഷ കോട്ടയില്‍ ഭയം 2 പേരെ

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് അടുത്ത് വരവേ നിതീഷ് കുമാറിന് നെഞ്ചിടിപ്പ്. മുസ്ലീം വോട്ടര്‍മാരെ തേടി നിതീഷ് സീമാഞ്ചലില്‍ എത്തിയിരിക്കുകയാണ്. മുസ്ലീം വോട്ടര്‍മാര്‍ ജെഡിയുവുമായി അത്ര നല്ല ബന്ധത്തിലല്ല. ഒന്നാമത് നിതീഷിനെ ന്യൂനപക്ഷ സ്‌നേഹത്തില്‍ കാര്യമായ ഇടിവ് ബിജെപി വന്നതോടെ തന്നെ ഉണ്ടായിട്ടുണ്ട്. ബിജെപിയുടെ വിവാദമായ പല ബില്ലിനെയും നിതീഷ് പിന്തുണച്ചത് വലിയ വെല്ലുവിളിയാണ്. പൗരത്വ നിയമത്തെ തള്ളാതെയും പിന്തുണയ്ക്കാതെയും നിതീഷ് കളിക്കുന്ന രാഷ്ട്രീയം ഇപ്പോള്‍ സ്വീകാര്യമല്ല.

മുസ്ലീങ്ങള്‍ പ്രധാനം

മുസ്ലീങ്ങള്‍ പ്രധാനം

നിതീഷിന് ബീഹാറില്‍ ജയിക്കണമെങ്കില്‍ മുസ്ലീങ്ങളില്ലാതെ പറ്റില്ല. ല്ലൊവരുടെയും സര്‍ക്കാര്‍ എന്ന പേര് നിതീഷിന് ആവശ്യമാണ്. മദ്രസ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചത് തന്റെ സര്‍ക്കാരാണെന്ന് നിതീഷ്് സീമാഞ്ചലിലെ വോട്ടര്‍മാരോട് അവകാശപ്പെടുകയും ചെയ്തു. അതിന് പ ുറമേ സിഎഎയെയും യോഗി ആദിത്യനാഥിനെയും തള്ളുകയും ചെയ്തു നിതീഷ്. താന്‍ സ്‌നേഹവും സമാധാനവും സാഹോദര്യവുമാണ് ബീഹാറില്‍ വളര്‍ത്തുന്നത്. മുസ്ലീങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന ഉറപ്പും നിതീഷ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനപ്പുറം നിതീഷിന് ജനങ്ങളെ സിഎഎയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ഞങ്ങളാണ് അത് ചെയ്തത്

ഞങ്ങളാണ് അത് ചെയ്തത്

നേരത്തെയുള്ള സര്‍ക്കാരുകളെ കുറിച്ച് നിങ്ങള്‍ക്ക് ശരിക്ക് അറിയാം. മദ്രസകളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ അവര്‍ ഒന്നും ചെയ്തിരുന്നില്ല. മദ്രസാ അധ്യാപകരും സംസ്‌കൃതം അധ്യാപകരും നേരത്തെ പട്‌നയിലേക്ക് ആവശ്യം അറിയിക്കാന്‍ ചെല്ലേണ്ടിയിരുന്നു. അവര്‍ നിങ്ങളുടെ അഭ്യര്‍ത്ഥനയൊന്നും പരിഗണിച്ചില്ല. അന്ന് ഞങ്ങളുടെ സര്‍ക്കാരില്ലായിരുന്നു. അവര്‍ ഇപ്പോഴില്ല. ഞങ്ങള്‍ക്ക് അവസരം കിട്ടിയപ്പോള്‍ ശമ്പളം എല്ലാവരുടെയും വര്‍ധിപ്പിച്ചു. ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിതീഷ് പറഞ്ഞു.

ബിജെപി വില്ലന്‍

ബിജെപി വില്ലന്‍

ബിജെപിയാണ് ഏറ്റവും വലിയ പ്രതിസന്ധിയായി ജെഡിയുവിന് മുന്നിലുള്ളത്. ബിജെപി നേതാക്കളുടെ കടുത്ത വര്‍ഗീയ പ്രസ്താവനകള്‍ എന്‍ഡിഎയില്‍ നിന്ന് മുസ്ലീങ്ങളെ അകറ്റിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം നന്നായി മുതലെടുക്കുന്നുണ്ട്. അതേസമയം സുശീല്‍ കുമാര്‍ മോദിയെ പോലുള്ളവര്‍ മുസ്ലീം വോട്ടിന് എതിരല്ല. എന്നാല്‍ ബിജെപിയുടെ ജൂനിയര്‍ നേതാക്കള്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിനാണ് ബീഹാറില്‍ ശ്രമിക്കുന്നത്. ഇവര്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളെ മിനി പാകിസ്താന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

രണ്ട് പേരെ ഭയം

രണ്ട് പേരെ ഭയം

നിതീഷ് മുസ്ലീം വോട്ടുകള്‍ക്കായി ഇറങ്ങുമ്പോള്‍ ഏറ്റവും ഭയപ്പെടുന്നത് രണ്ട് പേരെയാണ്. ഒന്ന് മജ്‌ലിസ് പാര്‍ട്ടിയെയും അസാദുദീന്‍ ഒവൈസിയെയും രണ്ടാമത്തേത് ആര്‍ജെഡിയെയും തേജസ്വി യാദവിനെയുമാണ്. ഇതിനൊപ്പം ചിരാഗ് പാസ്വാന്‍ കൂടി ചേരുമ്പോള്‍ ജെഡിയുവിനെ എളുപ്പം ദുര്‍ബലമാക്കാന്‍ സാധിക്കും. കിഷന്‍ഗഞ്ചില്‍ അടക്കം മജ്‌ലിസ് പാര്‍ട്ടി കരുത്ത് തെളിയിച്ച് കഴിഞ്ഞതാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ ഒവൈസി ജനപ്രിയനായി മാറിയിരിക്കുകയാണ്. ആര്‍ജെഡിയും ഈ മേഖലയില്‍ പോപ്പുലറാണ്. നിതീഷിന് ഇവരെ വീഴ്ത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

English summary
bihar election 2020: nitish kumar wants muslim votes, warning for yogi is part of his tactics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X