കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പ്; മക്കളെ കളത്തിലിറക്കാന്‍ ഒരുങ്ങി 40 ലേറെ നേതാക്കള്‍; പാര്‍ട്ടിയില്‍ സമ്മര്‍ദം

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ തകൃതിയായി നടക്കുകയാണ്. സീറ്റ് പങ്കിടല്‍ സംബന്ധിച്ചും പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുമെല്ലാം നിര്‍ണ്ണായക ചര്‍ച്ചകള്‍. ഇതുവരേയും സീറ്റ് പങ്കിടലിനെ കുറിച്ചോ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചോ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇത്തവണ ആര്‍ജെഡി മേധാവി ലാലു പ്രസാജ് യാദവിന്റെ മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും പുറമേ തെരഞ്ഞെടുപ്പില്‍ 40 നേതാക്കളെങ്കിലും ബന്ധുക്കള്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്‍ഡിംഎ സഖ്യത്തിന്റെ മുഖമായി നിതീഷ് കുമാറിന്റെ പേര് ത്‌ന്നെയാണ് ഉയരുന്നത്. എന്നാല്‍ ഇത്തവണ സഖ്യത്തോടൊപ്പം എല്‍ജെപി ഉണ്ടാവുന്നത് സംബന്ധിച്ച് കൃത്യമായ സൂചനകളൊന്നും വന്നിട്ടില്ല. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് പ്രശ്‌നമാണ് അസ്വാരസ്യങ്ങള്‍ക്ക് കാരണം.

 ബന്ധുക്കള്‍ കളത്തില്‍

ബന്ധുക്കള്‍ കളത്തില്‍

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 40 ല്‍ അധികം നേതാക്കളുടെ ബന്ധുക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.ആര്‍ജെഡി, ജെഡിയു, ബിജെപി തുടങ്ങി വിവിധ പാര്‍ട്ടികളില്‍ നിന്നും 40 ലധികം നേതാക്കളുടെ ബന്ധുക്കള്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് തേടുന്നുവെന്നാണ് സൂചന.

 പാര്‍ട്ടി മേധാവികളും

പാര്‍ട്ടി മേധാവികളും

ജെഡിയു സംസ്ഥാന പ്രസിഡണ്ട് വസിസ്ത നാരായണ്‍ സിംഗ്, ആര്‍ജെഡി സംസ്ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിംഗ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ എന്നിവര്‍ തങ്ങളുടെ മക്കള്‍ക്കായി ടിക്കറ്റ് തേടുന്നതായാണ് സൂചന. അര മണ്ഡലത്തില്‍ നിന്നും മകന്‍ സോനു സിംഗ് മത്സരിക്കണമെന്നാണ് നാരായണ്‍ സിംഗിന്റെ ആവശ്യം.

മന്ത്രിമാരുടേയും മക്കള്‍

മന്ത്രിമാരുടേയും മക്കള്‍

രാംഗഡ് നിയോജക മണ്ഡലത്തില്‍ നിന്നും മകന്‍ സുധാകര്‍ സിംഗ് മത്സരിക്കണമെന്നാണ് ജഗദാനന്ദ് സിംഗ് ആവശ്യപ്പെടുന്നത്. മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന മേധാവിമാര്‍ മാത്രമല്ല, എംഎല്‍എമാരും എംപിമാരും മന്ത്രിമാരും വരെ ഉറ്റ ബന്ധുക്കളെ തെരഞ്ഞെടുപ്പ് കളത്തിലിറക്കാനുള്ള നീക്കത്തിലാണ്. കേന്ദ്ര മന്ത്രിയായ അശ്വിന് സിംഗ് ചൗബേ മകന്‍ അര്‍ജിതിനെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭഗല്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

മക്കള്‍ക്ക് ടിക്കറ്റ് തേടുന്നു

മക്കള്‍ക്ക് ടിക്കറ്റ് തേടുന്നു

സിക്കിം ഗവര്‍ണറായ ഗംഗ പ്രസാദിന്റെ മകന്‍ സജ്ഞീവ് ചൗരസ്യ നിലവില്‍ ദിഗ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഇതേ മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. മുന്‍ മന്ത്രിയും എംപിയുമായ രാം കൃപാല്‍ യാദവ്, രാജ്യസഭ എംപി ഗോപാല്‍ നാരായണ്‍ സിംഗ്, ബിജെപി മുന്‍ മന്ത്രി അവദേശ് നാരായണ്‍ സിംഗ് തുടങ്ങിയവരെല്ലാം സ്വന്തം മക്കള്‍ക്കായി ടിക്കറ്റ് തേടുകയാണ്.

 ആര്‍ജെഡിയിലും

ആര്‍ജെഡിയിലും

ബിജെപിയില്‍ മാത്രമല്ല ഇത്തരമൊരു ട്രെന്റ് കാണുന്നത്. ഒട്ടും മറിച്ചല്ല ആര്‍ജെഡിയിലും. തേജസ്വി യാദവിവും തേജ് പ്രദാപിനും പുറമേ നിരവധി നേതാക്കള്‍ മക്കള്‍ക്കായി ടിക്കറ്റ് തേടുന്നുവെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി മകന്‍ രാഹുല്‍ തിവാരിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ ഷഹ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് രാഹുല്‍. നേരത്തെ നാല് തവണ എംപിയായിരുന്ന പ്രഭുനാഥ് സിംഗ് മകള്‍ മധു സിംഗിനെയും മത്സരിക്കിപ്പില്‍ ആഗ്രഹിക്കുന്നു. മുന്‍ മന്ത്രി കാന്തി സിംഗ് മകന്‍ പ്രിന്‍സ് കുമാറിനെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Recommended Video

cmsvideo
രാജ്യത്തിന് വീണ്ടും പ്രതീക്ഷ, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പുനരാരംഭിച്ചു | Oneindia Malayalam
 വ്യത്യസ്തമല്ല

വ്യത്യസ്തമല്ല

കോണ്‍ഗ്രസിലും ജെഡിയുവിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ജെഡിയു സംസ്ഥാന പ്രസിഡണ്ടിന് പുറമേ മുന്‍ എംപി മീന സിംഗ്, ആര്‍ജെഡിയില്‍ നിന്നും പാര്‍ട്ടിയിലെത്തിയ രാധ ചരണ്‍ സാഹ എന്നിവരും മക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ്. മുന്‍ എംപി സൂരജ് ഭന്‍ സിംഗ് തന്റെ സഹോദരന്‍ ചന്ദന്‍ സിംഗിനായി ടിക്കറ്റ് തേടുകയാണ്.

English summary
Bihar election 2020: party leaders seeks ticket for sons to contest bihar election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X