Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പാറ്റ്‌ന: ബീഹാറില്‍ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കുകയാണ്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എന്‍ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തേജസ്വിയും പ്രചരണ രംഗത്ത് സജീവമാണ്. എന്നാല്‍ ബീഹാറില്‍ കാര്യങ്ങള്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമാണെന്നാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്.

fadnavis

ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേലുള്ള വിശ്വാസം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. ബീഹാറില്‍ എവിടെ ചെന്ന് നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാലും അവിടെയുള്ള ആളുകള്‍ക്കിടയില്‍ വളരെയധികം ആവേശം കാണപ്പെടുന്നു. രാജ്യവും ജനങ്ങളും അദ്ദേഹത്തിന് മേല്‍ ഇത്രയധികം വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. ഈ വിശ്വാസം ഗുണം ചെയ്യുക ബിജെപിക്ക് മാത്രമല്ല, മുന്നണിക്കും കൂടിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബീഹാറില്‍ ബിജെപി-ജെഡിയു മുന്നണി 121-122 സീറ്റുകളിലാണ് മത്സരിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് ജെഡിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. മുന്നണികളില്‍ അംഗമായ ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഈ ക്വാട്ടയില്‍ നിന്നാണ് സീറ്റ് നല്‍കിയത്. ഇതിനിടെ, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍സിപിയും രംഗത്തെത്തുന്നുണ്ട്. എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സാന്നിധ്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും ബിഹാറില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമാണ് ഭരണം നടത്തുന്നത്. ഈ മൂന്ന് പാര്‍ട്ടികളും ബിഹാറില്‍ തനിച്ച് മല്‍സരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+