കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കുകയാണ്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എന്‍ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തേജസ്വിയും പ്രചരണ രംഗത്ത് സജീവമാണ്. എന്നാല്‍ ബീഹാറില്‍ കാര്യങ്ങള്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമാണെന്നാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്.

fadnavis

ശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടിശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടി

ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേലുള്ള വിശ്വാസം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. ബീഹാറില്‍ എവിടെ ചെന്ന് നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാലും അവിടെയുള്ള ആളുകള്‍ക്കിടയില്‍ വളരെയധികം ആവേശം കാണപ്പെടുന്നു. രാജ്യവും ജനങ്ങളും അദ്ദേഹത്തിന് മേല്‍ ഇത്രയധികം വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. ഈ വിശ്വാസം ഗുണം ചെയ്യുക ബിജെപിക്ക് മാത്രമല്ല, മുന്നണിക്കും കൂടിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

അതേസമയം, ബീഹാറില്‍ ബിജെപി-ജെഡിയു മുന്നണി 121-122 സീറ്റുകളിലാണ് മത്സരിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് ജെഡിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. മുന്നണികളില്‍ അംഗമായ ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഈ ക്വാട്ടയില്‍ നിന്നാണ് സീറ്റ് നല്‍കിയത്. ഇതിനിടെ, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍സിപിയും രംഗത്തെത്തുന്നുണ്ട്. എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സാന്നിധ്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

 ജനാധിപത്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി ജനാധിപത്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി

നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും ബിഹാറില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമാണ് ഭരണം നടത്തുന്നത്. ഈ മൂന്ന് പാര്‍ട്ടികളും ബിഹാറില്‍ തനിച്ച് മല്‍സരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.

ബീഹാറിനെ ഇളക്കിമറിച്ച് തേജസ്വിയുടെ പ്രചാരണം; നിതീഷിനെതിരെ ഒളിയമ്പ്, മഹാസംഖ്യം കരുത്ത് കാട്ടുമോ?ബീഹാറിനെ ഇളക്കിമറിച്ച് തേജസ്വിയുടെ പ്രചാരണം; നിതീഷിനെതിരെ ഒളിയമ്പ്, മഹാസംഖ്യം കരുത്ത് കാട്ടുമോ?

നിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യംനിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യം

Recommended Video

cmsvideo
Bihar assembly election pre survey prediction | Oneindia Malayalam

English summary
Bihar Election 2020: people's trust in PM Narendra Modi will benefit NDA says Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X