കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനം

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ ദില്ലയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ ഒപ്പം നിര്‍ത്തിയതിനും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. വികസനത്തിനാണ് ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്തനെന്ന് മോദി പറഞ്ഞു. നന്ദി പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിശദാംശങ്ങളിലേക്ക്...

പരാജയത്തിന്റെ പടുകുഴിയിലേക്ക്...തലകുനിച്ച് കോൺഗ്രസ്.. ബിഹാറിൽ കിട്ടിയത് വെറും 19 സീറ്റ്പരാജയത്തിന്റെ പടുകുഴിയിലേക്ക്...തലകുനിച്ച് കോൺഗ്രസ്.. ബിഹാറിൽ കിട്ടിയത് വെറും 19 സീറ്റ്

നദ്ദയുടെ കഠിനാധ്വാനം

നദ്ദയുടെ കഠിനാധ്വാനം

കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിട്ടും കൂടെ നിന്ന ജനങ്ങള്‍ക്ക് നന്ദി. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കഠിനാധ്വാനം വിജയം കണ്ടെന്ന് പറഞ്ഞ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

ഉപതിരഞ്ഞെടുപ്പുകള്‍

ഉപതിരഞ്ഞെടുപ്പുകള്‍

ഇത്തവണ സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പാണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും, തെലങ്കാനയിലും ബിജെപി വലിയ വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ നോടിയത്. രാജ്യത്ത് എല്ലായിടത്തും സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിയെന്നും മോദി പറഞ്ഞു.

ലക്ഷ്യം വികസനം

ലക്ഷ്യം വികസനം

ബീഹാറില്‍ ഉടന്‍ തന്നെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. കാട്ടുഭരണം തള്ളിയ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എന്‍ഡിഎയ്ക്കും ഒരേ ഒരു അജണ്ട മാത്രമാണുള്ളതെന്നും അത് വികസനം മാത്രമാണെന്നും നിശബ്ദ വോട്ടര്‍മാരാണ് ബിജെപിയുടെ കരുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിന് പരിഹാസം

കോണ്‍ഗ്രസിന് പരിഹാസം

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവും പരിഹാസവും മോദി ഉന്നയിച്ചു. കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കുടുംബ രാഷ്ട്രീയത്തിന്റെ ചങ്ങലകളുണ്ട്. അവരാണ് ഇന്ന് ജനാധിപത്യത്തിന് ഭീഷണി. രാജ്യം ഭരിച്ച ഒരു ദേശീയ പാര്‍ട്ടി കുടുംബ രാഷ്ട്രീയത്തില്‍പ്പെട്ട് കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്ക് സ്വാഗതം

യുവാക്കള്‍ക്ക് സ്വാഗതം

രാജ്യത്തെ യുവാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവര്‍ മുന്നോട്ട് വന്ന് ബിജെപിയിലൂടെ രാജ്യസേവയ്ക്കായി ഇറങ്ങണം. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, നിങ്ങളുടെ തീരുമാനങ്ങള്‍ തെളിയിക്കാന്‍, നിങ്ങളുടെ കൈയില്‍ ഒരു താമര എടുക്കുക- മോദി പറഞ്ഞു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്

മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്

English summary
Bihar Election 2020: PM Modi addressing BJP workers at BJP headquarters in New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X