കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി ബീഹാറില്‍; ആര്‍ജെഡിക്കെതിരെ ഒളിയമ്പ്, നിതീഷിന് പ്രശംസ

Google Oneindia Malayalam News

പാറ്റ്‌ന: ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെത്തി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വെള്ളിയാഴ്ച രാവിലെയോടെയാണ് തുടക്കമായത്. മൂന്ന് റാലികളാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇതില്‍ ആദ്യത്തെ റാലി സസ്രാത്തില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സസ്രാമിലെ റാലിയിലെ പങ്കെടുക്കാന്‍ എത്തിയത്.

ELECTION

ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ മഹാസംഖ്യത്തിനെതിരെയും ആര്‍ജെഡിക്കെതിരെയും രൂക്ഷവിമര്‍ശനവുമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാര്‍ ഭരിക്കുന്നതിന് മുമ്പ് സംസ്ഥാനം കുറ്റകൃത്യങ്ങളും അഴിമതിയും കൊണ്ട് വീര്‍പ്പമുട്ടുകയായിരുന്നെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

കൊവിഡ് പ്രതിരേധത്തില്‍ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുക.ും ചെയ്തു. സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ മഹാമാരി ഇനിയും ഒരുപാട് പേരുടെ ജീവനെടുക്കാമയിരുന്നെന്ന് അദ്ദേഹം റാലിയില്‍ പറഞ്ഞു. ഇന്ന് ബീഹാര്‍ കൊവിഡുമായി യുദ്ധം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.

ബീഹാർ തിരഞ്ഞെടുപ്പിൽ കശ്മീർ വിഷയമാക്കി യോഗി ആദിത്യനാഥ്, കശ്മീരിൽ ആർക്കും ഭൂമി വാങ്ങാനുളള ലൈസൻസ്
ഗാല്‍വാനില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ബീഹാറിലെ ജവാന്മാരെയും പ്രധാനമന്ത്രി സ്മരിച്ചു. ഭാരതമാതാവിന്റെ തല ഉയര്‍ത്തിപിടിക്കാന്‍ ബീഹാറിലെ പുത്രന്മാര്‍ക്ക് ഗാല്‍വാന്‍ താഴ്വരില്‍ വീരമൃത്യു വരിക്കേണ്ടിവന്നു. ബീഹാറിലെ സൈനികര്‍ക്ക് പുല്‍വാമയിലെ ആക്രമണത്തിലും ജീവന്‍ വരിക്കേണ്ടിവന്നു. ഞാന്‍ അവരുടെ കാല്‍ക്കല്‍ തല കുനിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞു.

ഇതോടൊപ്പം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ചും പ്രധാനമന്ത്രി പ്രസ്താവന നടത്തി. പ്രതിപക്ഷത്തിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടു വരേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. എല്ലാവരും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ പ്രതിപക്ഷം അധികാരത്തില്‍ എത്തിയാല്‍ തീരുമാനം പിന്‍വലിക്കുമെന്നാണ് പറയുന്നതെന്നും മോദി വ്യക്തമാക്കി.

ബംഗാള്‍ ഇളക്കിമറിക്കാന്‍ നരേന്ദ്ര മോദി; ബിജെപി പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യ, 78000 ബൂത്തുകളില്‍ബംഗാള്‍ ഇളക്കിമറിക്കാന്‍ നരേന്ദ്ര മോദി; ബിജെപി പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യ, 78000 ബൂത്തുകളില്‍

അതേസമയം, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. രാം വിലാസ് പാസ്വാന്‍ ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ തന്നോടൊപ്പമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിലും ദളിതരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം ജീവിതം മുഴുവന്‍ നല്‍കിയെന്നും പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ബിജെപിയില്‍ ചേരാന്‍ ഉദ്ദേശമുണ്ടോ? നടന്‍ വടിവേലുവിന്റെ മാസ് മറുപടി ഇങ്ങനെ... രണ്ടുപേരും പിന്നോട്ട്ബിജെപിയില്‍ ചേരാന്‍ ഉദ്ദേശമുണ്ടോ? നടന്‍ വടിവേലുവിന്റെ മാസ് മറുപടി ഇങ്ങനെ... രണ്ടുപേരും പിന്നോട്ട്

വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട് വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട്

ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?

English summary
Bihar Election 2020: PM Narendra Modi began campaigning in Bihar, targeting Tejashwi Yadav and RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X