കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷ് കുമാറിന് നരേന്ദ്രമോദിയുടെ അംഗീകാരം; എല്‍ജെപി തുടരുമോ?

Google Oneindia Malayalam News

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ പ്രതിസന്ധി രൂക്ഷമാണ്. എല്‍ജെപി എന്‍ഡിഎ സഖ്യം വിട്ടേക്കുമെന്നാണ് സൂചന. എന്‍ഡിഎ സഖ്യത്തിന്റെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇപ്പോഴിത പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ്. പുരോഗതിയുടെ പാതയിലേക്ക് ബീഹാറിനെ നയിക്കാന്‍ നിതീഷ് കുമാറിന് ഒരു പ്രധാനപങ്കുണ്ടെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം.

നീതി കിട്ടുമെന്ന് ഉറപ്പുണ്ട്; മഹാരാഷ്ട്ര ഗവര്‍ണറെ കണ്ട കങ്കണ ഹിമാചലിലേക്ക്, 45 മിനുട്ട് ചര്‍ച്ചനീതി കിട്ടുമെന്ന് ഉറപ്പുണ്ട്; മഹാരാഷ്ട്ര ഗവര്‍ണറെ കണ്ട കങ്കണ ഹിമാചലിലേക്ക്, 45 മിനുട്ട് ചര്‍ച്ച

നരേന്ദ്രമോദി

നരേന്ദ്രമോദി

900 കോടി രൂപയുടെ മൂന്ന് പൊട്രോളിയം സെക്ടര്‍ പ്രൊജക്ടുകള്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചത്. ' ബീഹാറില്‍ മികച്ച ഭരണം ഉറപ്പാക്കണം. കഴിഞ്ഞ 15 വര്‍ഷകാലം നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരണം. നിതീഷ് കുമാറിന് പുതിയ ഇന്ത്യയും, പുതിയ ബീഹാറും കെട്ടിപ്പടുക്കുന്നതില്‍ പ്രത്യേകം പങ്കുണ്ട്.' എന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം.

എന്‍ഡിഎ

എന്‍ഡിഎ

തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവിലും എല്‍ജെപിയിലും ഭിന്നത രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടിയാണ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മോദി രംഗത്തെത്തുന്നത്. കൊവിഡ്, വെള്ളപൊക്കം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ നിതീഷ് കുമാറിന്റെ മോശം ഇടപെടലില്‍ അസംതൃപ്തരായ എല്‍ജെപിയിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നാണ് അഭിപ്രായപ്പെടുന്നത്.

സീറ്റ് പങ്കിടല്‍

സീറ്റ് പങ്കിടല്‍

ഇതിന് പുറമേ സീറ്റ് പങ്കിടല്‍ സംബന്ധിച്ചും ഇരുപാര്‍ട്ടികള്‍ക്കിടയിലും ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. എല്‍ജെപി തെരഞ്ഞെടുപ്പില്‍ 55 സീറ്റില്‍ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ 25-30 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ നിതീഷ് കുമാര്‍ തയ്യാറാവുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. 2015 ല്‍ 55 സീറ്റില്‍ മത്സരിച്ചിരുന്നുവെങ്കിലും 2 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

പസ്വാന്റെ പ്രതികരണം

പസ്വാന്റെ പ്രതികരണം

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം എല്‍ജെപി മേധാവി ചിരാഗ് പസ്വാന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്‍ഡിഎയുടെ നേതൃത്വമെന്ന നിലയില്‍ നിതീഷ് കുമാറിനോട് തനിക്ക് യാതൊരു വിയോജിപ്പും ഇല്ലെന്നായിരുന്നു പസ്വാന്റെ പ്രതികരണം. ബിജെപിയുടെ ഏത് തീരുമാനത്തിനോടും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാം വിലാസ് പസ്വാന്റെ പ്രതികരണം

രാം വിലാസ് പസ്വാന്റെ പ്രതികരണം

അതേസമയം ബീഹാര്‍ സഖ്യത്തെകുറിച്ച് ചിരാഗ് പസ്വാന്‍ എടുക്കുന്നതായിരിക്കും അന്തിമ തീരുമാനം എന്നായിരുന്നു രാം വിലാസ് പസ്വാന്റെ പ്രതികരണം. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചിരാഗ് പാര്‍ട്ടിയേയും ബീഹാറിനേയും ഉയരങ്ങളിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാട് എല്‍ജെപിക്കുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും തുല്യഅവകാശമുണ്ടെന്നായിരുന്നു ചിരാഗ് പസ്വാന്റെ വാദം. അതേസമയം രണ്ട് സീറ്റുകള്‍ മാത്രമുള്ള എല്‍ജെപിക്കെങ്ങനെ മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന പരിഹാസമണ് ജെഡിയുവിന്.

English summary
Bihar election 2020: PM Narendra Modi gives support to Nitish Kumar as the face of the NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X