കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പ്രചാരണത്തിനിടെ പരിഹാസം, സമനില കൈവിട്ടില്ല, അടുത്ത തവണ അവര്‍ക്ക് കൊടുക്കണമെന്ന് മറുപടി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസം. ബീഹാറിലെ ചമ്പരണ്‍ ജില്ലയില്‍ രാഹുല്‍ പ്രചാരണം നടത്തവേയാണ് കാണികളിലൊരാള്‍ പക്കോഡയെ കുറിച്ച് അദ്ദേഹത്തെ പരിഹസിച്ചത്. നിങ്ങളോട് പക്കോഡ വറുക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ സംസാരിക്കുന്നതെന്നായിരുന്നു പരിഹാസം. എന്നാല്‍ സമനില കൈവിടാതെ നല്ല മറുപടിയും രാഹുല്‍ നല്‍കി. ഇത് വന്‍ കരഘോഷങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. നിങ്ങള്‍ പക്കോഡ ഉണ്ടാക്കുന്നുണ്ടോ? അടുത്ത തവവണ വരുമ്പോള്‍ നിതീഷ് കുമാറിനും മോദിക്കും കുറച്ച് കൊടുക്കണമെന്നായിരുന്നു മറുപടി.

1

രാഹുലിന്റെ മറുപടിയില്‍ ജനങ്ങള്‍ ഒന്നാകെ ചിരിക്കുന്നതാണ് പിന്നീട് കണ്ടത്. രാഹുലിന്റെ പരിഹസിച്ചയാള്‍ പോലും ചിരിച്ചു. നിതീഷ് കുമാര്‍ ഇതേ പോലെ പല മണ്ഡലങ്ങളിലും വെച്ച് പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ നിതീഷ് പ്രതികരിച്ചത് വളരെ മോശമായിട്ടായിരുന്നു. രാഹുലിന്റെ പ്രതികരണം വളരെ നല്ല രീതിയിലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നേരത്തെ നിതീഷിന്റെ റാലിയില്‍ ലാലു യാദവ് സിന്ദാബാദ് എന്ന് ഒരാള്‍ വിളിച്ചിരുന്നു. നിന്റെ അസംബന്ധം അവസാനിപ്പിക്കാനായിരുന്നു നിതീഷ് മറുപടി നല്‍കിയത്. ലാലു സിന്ദാബാദ് എന്ന് വിളിക്കുന്നവരുണ്ടെങ്കില്‍ കൈയ്യുയര്‍ത്താനായിരുന്നു നിതീഷ് ആവശ്യപ്പെട്ടത്.

ഇതോടെ പലരും മൗനത്തിലായി. കാലിത്തീറ്റ കള്ളന്‍ എന്ന് പിന്നീട് കാണികളില്‍ ഒരാള്‍ ലാലുവിനെതിരെ വിളിച്ച് പറഞ്ഞതോടെയാണ് നിതീഷ് അതിനെ പ്രോത്സാഹിപ്പിച്ചത്. അതേസമയം രാഹുലിന്റെ പ്രചാരണവും മികച്ചതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് കള്ളം പറയുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം പ്രസംഗങ്ങളിലോ പ്രചാരണങ്ങളിലോ ഒരിക്കല്‍ പോലും രണ്ട് കോടി തൊഴിലവസരം ഒരുക്കുന്നതിനെ കുറിച്ച് സംസാരിക്കില്ല. അദ്ദേഹം നുണ പറയുകയാണെന്ന് ജനങ്ങള്‍ക്കും മോദിക്കും തന്നെ അറിയാമെന്നും രാഹുല്‍ പറഞ്ഞു. മോദി ഇവിടെ വന്ന് രണ്ട് കോടി തൊഴില്‍ നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍, അദ്ദേഹത്തെ ജനങ്ങള്‍ ഓടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഈ രാജ്യം എങ്ങനെ ഭരിക്കണമെന്ന് അറിയാം. കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കാനും തൊഴില്‍ നല്‍കാനും അറിയാം. എന്നാല്‍ എങ്ങനെയാണ് നുണ പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. നുണ പറയുന്ന കാര്യത്തില്‍ മോദിയുമായി ഞങ്ങള്‍ക്ക് ഏറ്റുമുട്ടാന്‍ സാധിക്കില്ല. ഇതില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും രാഹുല്‍ പരിഹസിച്ചു. ബീഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പേയാണ് രാഹുലും മോദിയും സംസ്ഥാനത്തെത്തിയത്. മോദി ലാലു ഭരണത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിച്ചിരുന്നില്ല.

English summary
bihar election 2020: rahul gandhi get a dig from crowd, but his reply gets applause
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X