• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

പാട്ന; ഒക്ടോബർ 28 നാണ് ബിഹാറിൽ ആദ്യഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൻഡിഎയ്ക്കായി പ്രധാനമന്ത്രി മോദി ഇന്ന് സംസ്ഥാനത്ത് പ്രചരണ റാലികൾ നയിച്ചു. രാജ്യസുരക്ഷ ഉയർത്തിയായിരുന്നു മോദി വേട്ട് തേടിയത്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നായിരുന്നു മോദി പറഞ്ഞത്.

അതേസമയം മറുവശത്താകട്ടെ ചൈനാ വിഷയം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയുടെ പ്രചരണങ്ങൾക്ക് മറുപടി നൽകിയത്.

മോദിക്ക് മറുപടിയുമായി രാഹുൽ

മോദിക്ക് മറുപടിയുമായി രാഹുൽ

ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമുള്ള റായിലിയിലായിരുന്നു മോദിക്ക് രാഹുലിന്‍റെ മറുപടി. ചൈനീസ് കടന്നു കയറ്റത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെതിരെ രാഹുൽ ഗാന്ധി റാലിയിൽ ആഞ്ഞടിച്ചു. നമ്മുടെ മണ്ണിലേക്ക് കടന്നുകയിയ ചൈനീസ് സൈന്യത്തെ പുറത്താക്കാതെ പ്രധാനമന്ത്രി സൈന്യത്തോടുള്ള അനാദരവ് തുടരുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സൈനികരെ അപമാനിച്ചു

സൈനികരെ അപമാനിച്ചു

ബീഹാറിലെ യുവ സൈനികർ അതിർത്തിയിൽ രക്തസാക്ഷിത്വം വരിച്ചപ്പോൾ അന്ന് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ എന്താണെന്ന് ഓർക്കണം. ഗാൽവാനിൽ 20 സൈനികർ ജീവത്യാഗം ചെയ്തപ്പോഴും പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യൻ മണ്ണിൽ ആരും കടന്ന് കയറിയിട്ടില്ലെന്നാണ്. രാജ്യത്തെ സൈനികരെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

എന്തുകൊണ്ട് നിഷേധിച്ചു

എന്തുകൊണ്ട് നിഷേധിച്ചു

ചൈനീസ് സൈനികർ കടന്നുകയറിയിട്ടും മോദി എന്തുകൊണ്ടാണ് അത് നിഷേധിച്ചത്. ഇന്ന് ജവാന്‍മാരുടെ ത്യാഗത്തിന് മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നെ എന്തിനാണ് അദ്ദേഹം അന്ന് കള്ളം പറഞ്ഞത്, രാഹുൽ ചോദിച്ചു. ചൈനീസ് സൈനികരെ ഇന്ത്യൻ മണ്ണിൽ നിന്ന് നിങ്ങൾ എപ്പോൾ പുറത്താക്കുമെന്നതാണ് തന്റെ ചോദ്യമെന്നും രാഹുൽ പറഞ്ഞു.

രണ്ട് കോടി തൊഴിൽ

രണ്ട് കോടി തൊഴിൽ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി രണ്ട് കോടി തൊഴിലാണ് വാഗ്ദാനം ചെയ്ത്.നിങ്ങൾക്ക് അത് ലഭിച്ചിരുന്നോ? എത്ര പേർക്ക് ജോലി നൽകിയെന്ന് പറയാൻ നിങ്ങൾ തയ്യാറാകണം, രാഹുൽപറഞ്ഞു. സൈനികര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്നില്‍ മോദി തല കുനിക്കും അതേസമയം സമയം കിട്ടുമ്പോഴെല്ലാം അംബാനിക്കും അദാനിക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.

മോദി സർക്കാർ തയ്യാറായോ

മോദി സർക്കാർ തയ്യാറായോ

കൊവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ചും രാഹുൽ ചോദ്യമുയർത്തി. പൊരിവെയിലത്ത് നടന്ന തൊഴിലാളികൾക്ക് നാടെത്താൻ വാഹനങ്ങൾ ഏ്ർപ്പെടുത്താൻ മോദി സർക്കാർ തയ്യാറായോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ബിഹാറിലേക്ക് മടങ്ങേണ്ടി വന്നത്. അവർക്കൊക്കെ ജെഡിയു-ബിജെപി സർക്കാർ ജോലി നൽകിയോയെന്നും രാഹുൽ ചോദിച്ചു.

കോൺഗ്രസ് ഇടപെടൽ

കോൺഗ്രസ് ഇടപെടൽ

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ അന്ന് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഇടപെടലായിരുന്നു കോൺഗ്രസ് നടത്തിയത്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ചെലവുകൾ കോൺഗ്രസ് വഹിക്കുമെന്നായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്.

കൊവിഡ് മഹാമാരി

കൊവിഡ് മഹാമാരി

അതേസമയം കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയമായിരുന്നുവെന്നും രാഹുല് കുറ്റപ്പെടുത്തി. കാർഷിക ബിൽ, നോട്ട് റദ്ദാക്കൽ, ജിഎസ്ടി എന്നീ നടപടികളിലൂടെ കേന്ദ്രസർക്കാർ പാവപ്പെട്ട കർഷകരേയും ചെറുകിട വ്യാപാരികളേയും സാധാണക്കാരേയും ദ്രോഹിച്ചുവെന്നും രാഹുൽ പറഞ്ഞു.

കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി

ബിജെപി നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല;സർക്കാരിനെതിരെ സുരേന്ദ്രൻ

'4 മണിക്കൂർ,ഒടുവിൽ റിസൾട്ട് വന്നു.. ഷൂട്ടിങ് ലെക്കോഷനിലെ കൊവിഡ് ടെസ്റ്റ്..അനുഭവം പറഞ്ഞ് വിനോദ് കോവൂർ

ട്രാൻസ്ജെൻഡറുകൾക്കായി 2 കെയർ ഹോമുകൾ കൂടി, 53.16 ലക്ഷം അനുവദിച്ചതായി കെകെ ശൈലജ

English summary
bihar election 2020; Rahul gandhi lashes out at narendra modi and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X