• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി സര്‍ക്കാരില്‍ നിന്നും പുരസ്‌കാരം, ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും, റിതു ജെസ്വാളിനെ അറിയാം!!

പട്‌ന: ബീഹാറില്‍ ഇത്തവണ പുതിയ വനിതാ താരോദയം പിറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രവും അവര്‍ തന്നെയാണ്. ഗ്രാമപഞ്ചായത്ത് മുഖ്യയാണ് റിതു ജെസ്വാള്‍. ഇത്തവണ പരിഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് അവര്‍. ആര്‍ജെഡി ടിക്കറ്റിലാണ് അവര്‍ മത്സരിക്കുന്നത്. ഒരുപാട് പുരസ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിയാണ് റിതുവിനെ ശ്രദ്ധേയയാക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വരെ ദില്ലിയിലെ സ്‌കൂളിലായിരുന്നു ജോലി. ഭര്‍ത്താവാണെങ്കില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അവര്‍ ജോലി രാജിവെച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് പുരസ്‌കാരമാണ് റിതുവിനെ തേടി വേഗത്തില്‍ തന്നെ എത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇത് നല്‍കി. സീതാമാര്‍ഹ് ജില്ലയിലെ സോന്‍ബര്‍സ ബ്ലോക്കിലെ രാജ് സിംഗ്വാഹിനി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് രാജ് മന്ത്രാലയം റിതുവടക്കം അഞ്ച് ഗ്രാമമുഖ്യന്‍മാരെ ബീഹാറില്‍ നിന്ന് സര്‍പഞ്ച്-പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തിരുന്നു. കേന്ദ്ര പഞ്ചായത്തീ രാജ് വകുപ്പ് മന്ത്രി നരേന്ദ്ര തോമര്‍ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശക്തീകരണ്‍ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് നല്‍കിയിരുന്നു.

ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളില്‍ 240 എണ്ണത്തിനെ ദേശീയ പുരസ്‌കാരങ്ങള്‍ക്കായി എല്ലാവര്‍ഷവും പരിഗണിക്കാറുണ്ട്. ഐഐടിയില്‍ ബീഹാറിനെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുമുണ്ട് അവര്‍. ഏറ്റവും രസകരമായ കാര്യം ആര്‍ജെഡിയാണ് ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയെന്നതാണ്. സാധാരണ പുരുഷന്‍മാരുടെ ബിനാമിയെന്ന പേരിലാണ് ആര്‍ജെഡിയില്‍ പലപ്പോഴും സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാറുള്ളത്. യാതൊരു പ്രാധാന്യവും അവര്‍ക്ക് ലഭിക്കാറുമില്ല. എന്നാല്‍ മാറ്റം ആര്‍ജെഡിയിലും പ്രകടമായിരിക്കുകയാണ്. പഞ്ചായത്തിലെ പ്രവര്‍ത്തനത്തിലൂടെയാണ് അവര്‍ രാഷ്ട്രീയത്തിലെത്തിയത്. രാഷ്ട്രീയ പിന്‍ബലമായി റിതു കാണുന്നതും ജനങ്ങളുടെ പിന്തുണയാണ്.

റിതുവിന്റെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ വിജിലന്‍സ് കമ്മീഷനില്‍ നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിച്ചതാണ്. ഭാര്യയ്‌ക്കൊപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ് അരുണ്‍. രാജ് സിംഗ്വാഹിനിയില്‍ വന്നപ്പോഴാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ റിതു തീരുമാനിച്ചത്. എന്നാല്‍ ഗ്രാമവാസികള്‍ അവരെ നിരുത്സാഹപ്പെടുത്തി. രാഷ്ട്രീയത്തില്‍ റിതുവിന് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ പതിയെ അവര്‍ റിതുവിനെ അംഗീകരിച്ചു. സ്ത്രീകളുടെ പിന്തുണ വന്‍ തോതില്‍ അവരെ തേടിയെത്തി. തുടര്‍ന്ന് ഗ്രാമമുഖ്യ സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നു. തന്റെ പഞ്ചായത്തില്‍ റോഡ്, സോളാര്‍ വാട്ടര്‍, വാട്ടര്‍ പമ്പുകള്‍, ടാങ്കുക എന്നിവയുണ്ട്. വെളിയിട വിസര്‍ജ്യ മുക്ത ജില്ലയാണ് സിംഗ്വാഹിനി. കാര്യമായി വികസന പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ട്.

cmsvideo
  Narendra modi bought airplane worth 8000 crore | Oneindia Malayalam

  English summary
  bihar election 2020: ritu jaiswal who gets national award for woman, mukhya gets rjd ticket
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X