കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡിയുടെ സമവാക്യം മാറുന്നു, നിതീഷിനെ പൊളിച്ചത് ആ നീക്കം, ദുര്‍ബലമായി ബിജെപിയും!!

Google Oneindia Malayalam News

പട്‌ന: വെള്ളം, വൈദ്യുതി, വികസനം എന്ന ഫോര്‍മുല ബീഹാറില്‍ നിതീഷ് കുമാര്‍ കൊണ്ടുവന്നതായിരുന്നു. ഇപ്പോഴത് നിതീഷിനെ തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ്. 15 വര്‍ഷം ബീഹാറില്‍ ഒന്നും കൊണ്ടുവരാന്‍ സാധിക്കാത്ത നേതാവെന്ന് ജനങ്ങള്‍ പറഞ്ഞ് തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ ആര്‍ജെഡി സമവാക്യം പൊളിച്ചെഴുതിയത് നിതീഷിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അതായത് യാദവ വോട്ടുബാങ്കിന്റെ പുറത്ത് നിന്നുള്ളവര്‍ ആര്‍ജെഡിയിലേക്ക് കൂടുതലായി എത്തുന്നു. ഇതാണ് എന്‍ഡിഎയ്ക്ക് പരാജയ ഭീതി വര്‍ധിക്കാന്‍ കാരണം.

മോദി മാജിക്കില്ല

മോദി മാജിക്കില്ല

എന്‍ഡിഎ നേരിടുന്ന ആദ്യ വെല്ലുവിളി മോദി മാജിക്കില്ല എന്നതാണ്. 2014ല്‍ മാറ്റം ഉറപ്പ് നല്‍കി നരേന്ദ്ര മോദി വന്‍ കുതിപ്പ് ബീഹാറില്‍ ഉണ്ടാക്കിയിരുന്നു. 2019ല്‍ മോദി ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഹിന്ദുത്വവും ദേശീയ സുരക്ഷയും ബീഹാറില്‍ ഒരുവിഷയമേ അല്ല. മുന്നോക്ക വിഭാഗത്തിന് പോലും ഇതില്‍ താല്‍പര്യമില്ല. ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. നിതീഷിന്റെ പേരില്‍ എന്‍ഡിഎ വോട്ടു നേടുന്നത് വലിയ വെല്ലുവിളിയാണ്. ജെഡിയുവിന്റെ മോശം പ്രതിച്ഛായ ബിജെപിയെ കൂടി ബാധിക്കും.

എല്ലാം കൈവിടുന്നു

എല്ലാം കൈവിടുന്നു

മോദി ജാതി സമവാക്യങ്ങള്‍ തകര്‍ത്ത് വോട്ടു നേടുന്ന രീതി ഇനി നടക്കാന്‍ പോകുന്നില്ല. കാരണം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോദി ഫാക്ടര്‍ വര്‍ക്കാവുന്നില്ല. നിതീഷിനെതിരെയുള്ള വോട്ടര്‍മാരുടെ രോഷം പ്രകടമാണ്. പല റാലികളിലും ആളുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഏറ്റവും പിന്നോക്ക വിഭാഗക്കാര്‍ പോലും ശക്തമായി നിതീഷ് മാറണമെന്ന ആവശ്യത്തിലാണ്. യുവാക്കളും വിദ്യാസമ്പന്നരും നിതീഷിനെ പൂര്‍ണമായും തള്ളുന്നു. പക്ഷേ ഇവരെ കൃത്യമായി തേജസ്വിയിലേക്ക് എത്തുമോ എന്ന് വ്യക്തമല്ല.

തേജസ്വിക്ക് പിന്തുണയേറുന്നു

തേജസ്വിക്ക് പിന്തുണയേറുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തേജസ്വി യാദവിന്റെ റാലിക്ക് ആയിരങ്ങളാണ് എത്തുന്നത്. ഇതാണ് ബിജെപിയെ ശരിക്കും ഭയപ്പെടുത്തുന്നത്. പത്ത് ലക്ഷം തൊഴിലവസരമെന്നത് വോട്ടര്‍മാരുമായി കൃത്യമായി കണക്ക് ചെയ്യുന്നുണ്ട്. ആര്‍ജെഡി നേതാവ് എന്ന നിലയിലല്ല, പകരം ജനങ്ങളുടെ നേതാവ് എന്ന നിലയിലേക്കാണ് തേജസ്വി വളര്‍ന്നിരിക്കുന്നത്. 2010ല്‍ നിതീഷ് കൊണ്ടുവന്ന മോഡലിന്റെ പുതു വേര്‍ഷനാണ് തേജസ്വി അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് വലിയൊരു സക്‌സസായി മാറിയിരിക്കുന്നത്.

സമവാക്യം മാറുന്നു

സമവാക്യം മാറുന്നു

യാദവര്‍ക്ക് ഭൂരിപക്ഷമുള്ള മുന്നോക്ക ഭരണമാണ് ലാലു മുമ്പ് നടത്തിയിരുന്നത്. പക്ഷേ ഇത് വികസനത്തിലൂടെയാണ് നിതീഷ് മറികടന്നത്. യാദവരല്ലാത്ത പിന്നോക്ക വിഭാഗത്തെ സംയോജിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തേജസ്വി നടത്തുന്നത്. തേജസ്വിയെ പുതിയൊരു നേതാവായി, അതും ബീഹാര്‍ പ്രതീക്ഷിക്കുന്ന നേതാവായി അവതരിപ്പിക്കാനാണ് ആര്‍ജെഡിയുടെ ശ്രമം. അതിനായി സ്ഥാനാര്‍ത്ഥികളില്‍ പോലും ബോധപൂര്‍വമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. യാദവരെ മാത്രം കൂടുതലായി പരിഗണിക്കുന്ന രീതിയും ആര്‍ജെഡി മാറ്റി.

മണ്ഡലങ്ങളിലെ തന്ത്രങ്ങള്‍

മണ്ഡലങ്ങളിലെ തന്ത്രങ്ങള്‍

വലിയൊരു ടെക്‌നിക്കല്‍ ടീം തന്നെ തേജസ്വിക്കൊപ്പമുണ്ട്. സസാറാമില്‍ ആര്‍ജെഡി ബനിയ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നത്. ഇത് ആര്‍ജെഡി ചരിത്രത്തില്‍ ആദ്യമായി ചെയ്യുന്ന കാര്യമാണ്. ജാതി സമവാക്യത്തിന് മുകളിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണിത്. ഇതിന് പുറമേ ലാലു പ്രസാദ് യാദവിന്റെ ചിത്രങ്ങളൊന്നും ആര്‍ജെഡിയുടെ പോസ്റ്ററില്‍ ഇല്ല. ആര്‍ജെഡിയുടെ മുന്‍കാല ചരിത്രത്തെ മറച്ച് പിടിക്കാനുള്ള നീക്കമാണിത്. സാമൂഹിക നീതിക്ക് പകരം സാമ്പത്തിക നീതി എന്ന രീതിയിലേക്കുള്ള മാറ്റമാണിത്.

വോട്ടര്‍മാരുടെ ചോദ്യം

വോട്ടര്‍മാരുടെ ചോദ്യം

തങ്ങളെ പിതാക്കന്‍മാര്‍ നല്ല രീതിയില്‍ പഠിപ്പിച്ചു. പക്ഷേ തൊഴില്‍ എവിടെ നിന്ന് ലഭിക്കും. എന്റെ മക്കള്‍ എങ്ങനെ നല്ല രീതിയില്‍ വളരുമെന്ന് ഇവര്‍ ചോദിക്കുന്നു. സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതില്‍ നിതീഷ് വന്‍ പരാജയമായി. സബ്‌സിഡികളൊന്നും ഇനി ആവശ്യമില്ലെന്ന് ഇതേ വോട്ടര്‍മാര്‍ പറയുന്നു. കാരണം തൊഴിലാണ് ഇവര്‍ക്ക് വേണ്ടത്. ഇവിടെ വോട്ടു ചെയ്യുകയും, എന്നാല്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും പോകേണ്ടി വരുന്നത് യുവാക്കളെ രോഷത്തിലാക്കിയ കാര്യമാണ്. നിതീഷ് ഇത് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam

English summary
bihar election 2020: tejashwi yadav dominating jdu over unemployment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X