കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തേജസ്വിയോ നിതീഷോ; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍, മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും ഏറെ നിര്‍ണായകമായ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഇന്നത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രമുഖ നേതാക്കളും ഇന്നത്തെ വോട്ടെടുപ്പില്‍ വിധി തേടുന്നുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ബീഹാറില്‍ മോദിയുടെ കരുത്തില്‍ ഭരണം നിലനിര്‍ത്താനാകും എന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. അതേസമയം തേജസ്വി യാദവിന്റെ നേതൃത്വത്തിലുളള മഹാസഖ്യം ബീഹാര്‍ ഇക്കുറി മാറ്റത്തിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.

bihar

അതേസമയം, ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 15 ജില്ലകളില്‍ 5 ജില്ലകളും ് കോവിഡ് ബാധ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ്. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മുസാഫര്‍ പൂര്‍, പാറ്റ്ന എന്നീ ജില്ലകള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനത്താണ്. ഇരു ജില്ലകളിലും നിലവില്‍ ഒന്‍പതിനായിരത്തിലധികം കോവിഡ് രോഗികളുണ്ട്. ആകെ മരണം 48 ആണ്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

മൂന്നാം സ്ഥാനത്തുള്ള പൂര്‍ണിമ നോര്‍ത്ത്, ഈസ്റ്റ് ചമ്പരാന്‍, മധുബാനി എന്നിവിടങ്ങളിലും കോവിഡ് രോഗികള്‍ വളരെ കൂടുതലാണ്, ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോള്‍ മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍

ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!

English summary
Bihar Election 2020: Tejaswi or Nitish? The third phase of polling has started in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X