കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി, പക്ഷേ തേജസ്വിക്ക് രാഘോപൂരില്‍ എളുപ്പമല്ല, ബിജെപിയെ വീഴ്ത്തണം!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ പറന്ന് നടന്ന് പ്രചാരണത്തിലാണ് തേജസ്വി യാദവ്. ഭാവി മുഖ്യമന്ത്രി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ജനപ്രീതിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന തേജസ്വിക്ക് വലിയ പ്രശ്‌നം സ്വന്തം കോട്ടയില്‍ നിന്നാണ് വരുന്നത്. രാഘോപൂരില്‍ നിന്നാണ് തേജസ്വി മത്സരിക്കുന്നത്. ഇവിടെ അദ്ദേഹം ജയിക്കുമോ എന്നാണ് ചോദ്യം. മുമ്പ് റാബ്രിദേവി മത്സരിച്ചപ്പോള്‍ ഇവിടെ തോറ്റ് തുന്നംപാടിയിരുന്നു. ബിജെപി ഇവിടെ കടുത്ത എതിരാളിയാണ് തേജസ്വിക്ക്. തോറ്റാല്‍ തേജസ്വിക്ക് സംസ്ഥാനത്തുള്ള ഇമേജ് തന്നെ മൊത്തത്തില്‍ മങ്ങും.

രാഘോപൂരില്‍ കടുപ്പം

രാഘോപൂരില്‍ കടുപ്പം

രാഘോപൂര്‍ വളരെ കടുപ്പമേറിയ മണ്ഡലമാണ് ഇപ്പോള്‍. മുമ്പ് യാദവരുടെ കോട്ടയായിരുന്നു ഈ മണ്ഡലം. ഹാജിപൂര്‍ ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ് രാഘോപൂര്‍ നിയമസഭാ മണ്ഡലം. വൈശാലി ജില്ലയിലാണ് ഈ മണ്ഡലമുള്ളത്. എല്‍ജെപിക്ക് കൂടി കരുത്തുള്ള മണ്ഡലമാണ് ഹാജിപൂര്‍. രാംവിലാസ് പാസ്വാന്റെ കോട്ടയായിരുന്നു ഇത്. 2015 മുതലാണ് തേജസ്വി രാഘോപൂരില്‍ നിന്ന് മത്സരിക്കാന്‍ ആരംഭിച്ചത്. അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വയസ്സിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ തേജസ്വി.

കരുത്ത് കാണിച്ച് തേജസ്വി

കരുത്ത് കാണിച്ച് തേജസ്വി

തേജസ്വി ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിച്ച് കരുത്ത് കാണിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവും ആ വിജയത്തോടെ തേജസ്വിക്ക് നേടാന്‍ സാധിച്ചു. അന്ന് അമ്മാവന്‍ എന്നാണ് നിതീഷിനെ തേജസ്വി വിളിച്ചിരുന്നത്. പക്ഷേ സഖ്യം തകര്‍ന്നതോടെ അതേ അമ്മാവനെതിരെയാണ് ഈ വര്‍ഷം തേജസ്വിയുടെ പോരാട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം നിതീഷില്‍ നിന്ന് നേരിട്ട തിരിച്ചടികള്‍ തേജസ്വിയെ കരുത്തനാക്കി മാറ്റിയിരിക്കുകയാണ്. പക്ഷേ രാഘോപൂരില്‍ തേജസ്വിക്ക് കരുത്ത് തെളിയിക്കേണ്ടതുണ്ട്. ഇവിടെ പോരാട്ടം കടുപ്പമാണ്.

വിജയിച്ചില്ലെങ്കില്‍ ആര്‍ജെഡിയില്ല

വിജയിച്ചില്ലെങ്കില്‍ ആര്‍ജെഡിയില്ല

തേജസ്വി വിജയിച്ചിട്ടില്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി വിജയിച്ചിട്ടും കാര്യമില്ല. മുഖ്യമന്ത്രിയെന്ന നേട്ടം മറ്റാരെങ്കിലും സ്വന്തമാക്കും. രാഘോപൂര്‍ യാദവ ഭൂരിപക്ഷമുള്ള മണ്ഡലമാണ്. ലാലു പ്രസാദ് യാദവ് 1995, 2000, വര്‍ഷങ്ങളില്‍ വിജയിച്ച മണ്ഡലമാണ്. 2005ല്‍ റാബ്രിദേവിയും ഈ മണ്ഡലത്തില്‍ വിജയിച്ചു. ഇത് പരമ്പരാഗതമായി ആര്‍ജെഡി കോട്ടയാണ്. എന്നാല്‍ കാര്യങ്ങള്‍ മാറി തുടങ്ങിയതാണ് ഇവിടെ. 2010ല്‍ ബിജെപിയുടെ സതീഷ് കുമാര്‍ ഈ മണ്ഡലം സ്വന്തമാക്കിയിരുന്നു. അന്ന് റാബ്രി ദേവിയെ തന്നെയാണ് പരാജയപ്പെടുത്തിയത്.

ആര്‍ജെഡി കരുത്തര്‍

ആര്‍ജെഡി കരുത്തര്‍

2015ല്‍ സതീഷ് കുമാറിനെ തന്നെ തകര്‍ത്തെറിഞ്ഞ് തേജസ്വി ഈ മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. അന്ന് ജെഡിയുവും കോണ്‍ഗ്രസും തേജസ്വിക്കൊപ്പമുണ്ട്. ഇന്ന് നിതീഷ് ബിജെപിക്കൊപ്പമാണ്. ബിജെപിക്ക് അവരുടെ സഹായവും ലഭിക്കും. 12 സ്ഥാനാര്‍ത്ഥികള്‍ രാഘോപൂരില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എല്‍ജെപി ഇവിടെ രാകേഷ് റോഷനെയാണ് മത്സരിപ്പിക്കുന്നത്. മണ്ഡലത്തില്‍ തേജസ്വിയേക്കാള്‍ സജീവം സതീഷ് കുമാറാണ്. കാരണം തേജസ്വി ആര്‍ജെഡിയുടെ സ്റ്റാര്‍ ക്യാമ്പയിനറാണ്. സംസ്ഥാനം മുഴുവന്‍ ലാലുവിന്റെ അസാന്നിധ്യത്തില്‍ പ്രചാരണം നടത്തണം. ഇത് ബിജെപി അവസരമായി കാണുന്നുണ്ട്. എന്നാല്‍ നിതീഷ് കുമാറിനെതിരെയുള്ള വികാരം ബിജെപിക്ക് തിരിച്ചടിയാണ്.

പോരാട്ടം കടുക്കും

പോരാട്ടം കടുക്കും

തേജസ്വി ദിവസങ്ങള്‍ക്ക് മുമ്പ് മണ്ഡലത്തില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം എല്‍ജെപിയുടെ രാകേഷ് റോഷന്‍ ബിജെപിയുടെ വോട്ടുകളെ ഭിന്നിപ്പിക്കുമെന്ന് ഉറപ്പാണ്. ബിജെപി ഇവരെ വലിയ എതിരാളിയായി കാണുന്നില്ല. പാസ്വാന്‍ വിഭാഗത്തിന്റെ പിന്തുണ പോലും റോഷന് കിട്ടില്ലെന്നാണ് സതീഷ് പറയുന്നത്. ഇവിടെ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം യാദവ വോട്ടര്‍മാരുണ്ട്. രജ്പുത്, മുസ്ലീങ്ങള്‍ പാസ്വാന്‍ വിഭാഗക്കാരാണ് കൂടുതല്‍. തേജസ്വിക്ക് ഇവിടെ ജയിക്കാന്‍ എളുപ്പമാണ്. എന്നാല്‍ സതീഷ് കുമാറും യാദവ വിഭാഗമായത് കൊണ്ടാണ് മത്സരം കടുപ്പമേറിയതാവുന്നത്.

തേജസ്വിക്ക് സാധ്യത

തേജസ്വിക്ക് സാധ്യത

പോരാട്ടം കടുപ്പമേറിയതാണെന്നും ബിജെപിയുടെ വന്‍ പട തന്നെ ഈ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടും വിജയം ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സതീഷ് കരുതുന്നത്. എന്നാല്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം തേജസ്വിക്ക് അനുകൂലമാണ് കാര്യങ്ങള്‍. എല്‍ജെപി സ്ഥാനാര്‍ത്ഥി ബിജെപിയുടെ സാധ്യതകളെ തീര്‍ത്തും ഇല്ലാതാക്കുകയാണ്. മുന്നോക്ക വിഭാഗം വോട്ടുകളെയും രജ്പുത് വോട്ടുകളെയും അവര്‍ ഭിന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ തന്നെയാണ് ഇവിടെയും പ്രധാന വിഷയം.

English summary
bihar election 2020: tejaswi yadav facing a tight contest in raghopur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X