കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെത്തും മുമ്പ് തേജസ്വിയുടെ 11 ചോദ്യങ്ങള്‍, ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരെന്ന് കേന്ദ്രത്തിന് പരിഹാസം

Google Oneindia Malayalam News

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബീഹാറില്‍ പ്രചാരണത്തിനായി എത്തുകയാണ്. എന്‍ഡിഎ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മോദിയുടെ വരവ്. സഖ്യം അധികാരം പിടിക്കണമെങ്കില്‍ നാളെ മോദിയുടെ പ്രസംഗം ജനങ്ങളിലേക്ക് ഇറങ്ങണം. എന്നാല്‍ മോദി വരുന്നതിന് മുമ്പ് 11 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിര്‍ണായകമായ ചോദ്യങ്ങളാണ് തേജസ്വിയില്‍ നിന്നുണ്ടായിരിക്കുന്നത്. ദര്‍ബംഗ, മുസഫര്‍പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് മോദി നാളെ റാലി നടത്തുന്നത്. ദില്ലിയിലും ബീഹാറിലുമുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനോട് തനിക്ക് ചില ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്നായിരുന്നു തേജസ്വി പറഞ്ഞത്.

1

ദര്‍ബംഗയിലെ എയിംസ് 2015ല്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികളുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് പ്രഖ്യാപിച്ചതെന്ന് തേജസ്വി ചോദിച്ചു. മോദി മുസഫര്‍പൂരിലേക്ക് വരുന്നുണ്ട്. ദില്ലിയും ബീഹാറിലുമുള്ള അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരുകള്‍, മുസഫര്‍പൂരിലെ അഭയകേന്ദ്രത്തിലെ കേസിനെ കുറിച്ച് സംസാരിക്കുമോ? മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയാണ് 34 അനാഥ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. അക്കാര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ? ദര്‍ബംഗയിലും മുസഫര്‍പൂരിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ബിജെപി-ജെഡിയു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം പാലിക്കാനോ, ഡോക്ടര്‍മാരുടെ നിയമനം നടത്താനോ തീരുമാനിച്ചിട്ടില്ലെന്നും തേജസ്വി പറഞ്ഞു.

സര്‍ക്കാര്‍ സ്‌കില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനത്തിന് എന്തുപറ്റിയെന്നും തേജസ്വി ചോദിച്ചു. പട്‌നയിലെ പ്രളയത്തെ കുറിച്ച് മോദി സംസാരിക്കുമോ? പട്‌ന നഗര്‍ നിഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുമോ? ബീഹാറിലെ ജനങ്ങളോട് മോദി ഒരു കാര്യം കൂടി പറയണം, രാജ്യത്തെ പത്ത് വൃത്തിയില്ലാത്ത നഗരങ്ങളില്‍ ആറും ബീഹാറിലാണെന്ന് ഉന്നയിക്കണം. എന്തുകൊണ്ടാണ് ബീഹാറില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം ജനങ്ങളോട് പറയണം. എന്തുകൊണ്ടാണ് 39 എംപിമാര്‍ ഉണ്ടായിട്ടും നിതീഷ് കുമാര്‍ തീര്‍ത്തും ദുര്‍ബലനായ മുഖ്യമന്ത്രിയായി പോയതെന്നും തേജസ്വി ചോദിക്കുന്നു. പട്‌ന യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര യൂണിവേഴ്‌സിറ്റി അംഗീകാരം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും തേജസ്വി ചോദിച്ചു.

ബീഹാറില്‍ ഇത്രയധികം യുവാക്കള്‍ ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടാവുന്നതെന്ന് മോദി പറയണം. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാരും, കഴിഞ്ഞ 15 വര്‍ഷമായി ബീഹാര്‍ സര്‍ക്കാരും എത്ര തൊഴില്‍ അവസരം ഉണ്ടാക്കി എന്ന് മോദി വെളിപ്പെടുത്തണം. എന്തുകൊണ്ടാണ് കുടിയേറ്റം വ്യാപകമായി ബീഹാറില്‍ നടക്കുന്നത്. വ്യാപകമായി അത് വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്. കോട്ടയിലും മറ്റിടങ്ങളിലും കുടുങ്ങി കിടന്ന വിദ്യാര്‍ത്ഥികളെ ബീഹാറിലേക്ക് വരുന്നതില്‍ നിന്ന് എന്തിനാണ് തടഞ്ഞതെന്നും അറിഞ്ഞാല്‍ കൊള്ളാമെന്ന് തേജസ്വി പറഞ്ഞു. ശ്രീജന്‍ അഴിമതിയില്‍ കളങ്കിതരായവരെ എന്തുകൊണ്ട് സിബിഐ ഇതുവരെ ചോദ്യം ചെയ്തില്ല, അവര്‍ ഇപ്പോഴും എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്നത് എന്തുകൊണ്ടാണെന്നും തേജസ്വി ചോദിച്ചു.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
bihar election 2020: tejaswi yadav question pm modi before his rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X