• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

78 ലക്ഷം പുതിയ വോട്ടര്‍മാര്‍, തേജസ്വിയുടെ ആ പ്രഖ്യാപനം കത്തിപ്പടരും, യുവാക്കളില്‍ ആവേശം!!

പട്‌ന: ബീഹാറിനെ പിടിച്ചു കുലുക്കാനാണ് ആര്‍ജെഡി പോകുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തേജസ്വി യാദവ് വെറുതെ പ്രചാരണം നടത്തുന്നതല്ല, ബീഹാറിലെ വോട്ടര്‍ കണക്കുകളില്‍ എവിടെയൊക്കെ ഏതെല്ലാം വിഷയങ്ങള്‍ അവതരിപ്പിക്കണമെന്ന കൃത്യമായ ധാരണയാണ് ആര്‍ജെഡിയെ ഇപ്പോള്‍ മുന്നിലെത്തിച്ചിരിക്കുന്നത്. ഒരു കോടിയുടെ അടുത്ത് വരുന്ന് പുതിയ വോട്ടര്‍മാരാണ് ഇത്തവണ ജെഡിയുവിന്റെ അന്തകരായി മാറാന്‍ പോകുന്നത്. അത്രയേറെ സമവാക്യങ്ങളെ പൊളിച്ചെഴുതിയിരിക്കുകയാണ് ആര്‍ജെഡി.

പുതിയ വോട്ടര്‍മാര്‍

പുതിയ വോട്ടര്‍മാര്‍

ബീഹാറില്‍ മൊത്തം 7.18 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 3.66 കോടിയോളം വോട്ടര്‍മാര്‍ 39 വയസ്സില്‍ താഴെ മാത്രമുള്ളവരാണ്. അതായത് ബീഹാറിന്റെ മൊത്തം വോട്ടര്‍മാരില്‍ പകുതിയില്‍ അധികവും യുവാക്കളാണ്. ഇതിനൊപ്പമാണ് 78 ലക്ഷം പുതിയ വോട്ടര്‍മാര്‍ എത്തുന്നത്. ഇവര്‍ ജാതിക്കോ മതത്തിനോ പോലും സ്വാധീനിക്കാന്‍ സാധിക്കാത്തവരാണ്. കാരണം ബീഹാറിന് ഇപ്പോള്‍ ആവശ്യം വികസനമാണ്. നിതീഷില്‍ നിന്ന് അത് കിട്ടുന്നില്ല. എന്നാല്‍ തേജസ്വി ഇത് ഉറപ്പ് നല്‍കുന്നു. ജാതിയില്‍ പൊതിഞ്ഞുള്ള വോട്ടുബാങ്കിനെ യുവാക്കള്‍ തീര്‍ത്തും കൈവിട്ടിരിക്കുകയാണ്. ഇവരാണ് തേജസ്വിയുടെ നട്ടെല്ല്.

നിതീഷ് സച്ചിനെ പോലെ

നിതീഷ് സച്ചിനെ പോലെ

നിതീഷ് കുമാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് കരിയറിന്റെ അവസാന കാലത്തേത്തിന് സമാനമായ അവസ്ഥയിലാണ്. യുവാക്കള്‍ 15 കൊല്ലമായി നിതീഷിനെ മാത്രമാണ് കാണുന്നത്. എന്നാല്‍ ലാലുവിന്റെ ഭരണത്തെ കുറിച്ച് അവര്‍ക്കറിയുക പോലുമില്ല. നിതീഷ് ശരിക്കും പരാജയമാണെന്ന് ഇവര്‍ പറയുന്നു. നിരവധി യുവാക്കള്‍ അവസരം കാത്ത് ഇരിക്കുന്നുണ്ടെന്നും, അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അറിയാനുള്ള ആഗ്രഹത്തിലാണ് ബീഹാറി വോട്ടര്‍മാര്‍. 10 ലക്ഷം തൊഴിലവസരങ്ങള്‍ തേജസ്വിക്ക് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും, ഈ വിഷയത്തിലേക്ക് ബീഹാറിനെ മൊത്തമായി എത്തിച്ചിരിക്കുകയാണ് തേജസ്വി. അവിടെയാണ് ആര്‍ജെഡിയുടെ വിജയം ഉറപ്പാവുന്നത്.

തൊഴില്‍ കണക്കുകള്‍

തൊഴില്‍ കണക്കുകള്‍

ബീഹാറില്‍ തൊഴിലില്ലായ്മ 33 ശതമാനമായി ഏപ്രിലില്‍ വര്‍ധിച്ചിരുന്നു. 15നും 29നും ഇടയിലുള്ള പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ്. ബീഹാറിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികളാണ് നിതീഷിന് വില്ലനായിരിക്കുന്നത്. ലക്ഷകണക്കിന് പേരാണ് ഇത്തരത്തില്‍ എത്തിയത്. ഇതുവരെ ഇവരില്‍ പലര്‍ക്കും തൊഴില്‍ ലഭിച്ചിട്ടില്ല. ഇവരില്‍ പലര്‍ക്കും തേജസ്വിയുടെ പ്രഖ്യാപനം സ്വീകാര്യമായിരുന്നു. 2014ല്‍ നരേന്ദ്ര മോദി എങ്ങനെ രാജ്യത്തെ പിടിച്ചുകുലുക്കിയോ അതേ രീതിയിലാണ് തേജസ്വി ബീഹാറില്‍ തരംഗമാകുന്നത്. മോദി 15 ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്ന് പറഞ്ഞിട്ടും വന്നില്ല. പക്ഷേ ജനപ്രീതി അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടിഞ്ഞതുമില്ല.

എങ്ങനെ തൊഴില്‍ നല്‍കും

എങ്ങനെ തൊഴില്‍ നല്‍കും

സംസ്ഥാന ബജറ്റായി 2.13 ലക്ഷം കോടി രൂപയുണ്ട്. ഇതില്‍ 60 ശതമാനം മാത്രമാണ് ചെലവാക്കിയിട്ടുള്ളതെന്ന് തേജസ്വി പറയുന്നു. ബാക്കിയുള്ള 40 ശതമാനം എന്നത് ഏകദേശം 80000 കോടി രൂപയോളം വരും. ഇതിലൂടെ പത്ത് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാന്‍ സാധിക്കും. ആദ്യത്തെ ക്യാബിനറ്റ് യോഗത്തിന് ശേഷം തന്നെ ഇത് നടപ്പാക്കുമെന്നും തേജസ്വി പറഞ്ഞു. ഇത്രയും പ്രാക്ടിക്കലായിട്ടുള്ള ഒരു നിര്‍ദേശം തേജസ്വി മുന്നോട്ട് വെക്കുമെന്ന് ബിജെപി സഖ്യം കരുതിയിരുന്നില്ല. ജനങ്ങള്‍ക്ക് ഈ നിര്‍ദേശം സ്വീകാര്യമായി തോന്നുന്നതും ഇത് നടപ്പാക്കുന്ന രീതി കാരണമാണ്.

ബിജെപിക്ക് അബദ്ധം

ബിജെപിക്ക് അബദ്ധം

ബിജെപി 19 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മോദി അടക്കമുള്ളവര്‍ ഇതില്‍ പരാജയപ്പെട്ടതാണ്. മറ്റൊരു കാര്യം തേജസ്വിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ സാധിക്കാത്തതാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. എങ്കില്‍ 19 ലക്ഷം എന്ന ബിജെപിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കും. ഇത്തരമൊരു അബദ്ധം ബിജെപിക്ക് സംഭവിച്ചിരിക്കുകയാണ്. 19 ലക്ഷം എന്നത് ബീഹാറില്‍ നടപ്പാക്കാന്‍ പോകുന്നില്ല. തേജസ്വി ഇത്രയും കുറച്ച് പറഞ്ഞത് തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ്. യുവാക്കളുടെ മൊത്തം പ്രതീക്ഷയും തേജസ്വിയിലേക്ക് പോയത് ഇത് കാരണമാണ്. നിതീഷല്ലാതെ ജെഡിയുവില്‍ ഉയര്‍ത്തി കാണിക്കാന്‍ മറ്റ് നേതാക്കളില്ലാത്തതും വലിയ തിരിച്ചടിയാണ്.

English summary
bihar election 2020: tejaswi yadav's job promise maybe game changer for rjd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X