കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30000 കോടിയുടെ 60 അഴിമതി കഥകള്‍, നിതീഷിനെതിരെ മോദിയുടെ വീഡിയോയുമായി തേജസ്വി യാദവ്!!

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാറിനെതിരെ ആക്രമണം കടുപ്പിച്ച് തേജസ്വി യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിതീഷിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ തേജസ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്. നിതീഷിന്റെ സര്‍ക്കാര്‍ 30000 കോടിക്ക് മുകളില്‍ വരുന്ന 60 അഴിമതികളിലെങ്കിലും പങ്കാളിയാണെന്ന് തേജസ്വി ആരോപിച്ചു. ഇത് നേരത്തെ മോദി തന്നെ ഉന്നയിച്ച കാര്യങ്ങളാണ്. അഞ്ച് വര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി വന്‍ ആരോപണങ്ങളാണ് നിതീഷിനെതിരെ ഉന്നയിച്ചത്. അന്ന് നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരിച്ചത്. അഴിമതി സര്‍ക്കാരാണ് നിതീഷിന്റേതെന്ന് അന്ന് മോദി വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

1

്ഇത്തവണ മോദി ഇത്രയൊക്കെ അഴിമതി ആരോപണം ഉന്നയിച്ച നിതീഷിനെ തന്നെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്. ഇത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട മുപ്പതിലധികം അഴിമതികളെങ്കിലും ഉണ്ടാവുമെന്ന് 2015ല്‍ മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം നിതീഷിന്റെ കീഴിലാണ് നടക്കുന്നതെന്ന് തേജസ്വി പറഞ്ഞു. 60 അഴിമതികളാണ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളത്. അതില്‍ 33 എണ്ണം നേരത്തെ തന്നെ നരേന്ദ്ര മോദി പറഞ്ഞതാണ്. അഞ്ച് വര്‍ഷം മുമ്പേ ഇത് നടക്കുന്നുണ്ട്. എന്‍ഡിഎയ്ക്ക് ഇത് വേണമെങ്കിലും പരിശോധിക്കാം. ജനങ്ങള്‍ക്കും പരിശോധിക്കാമെന്നും തേജസ്വി പറഞ്ഞു.

ബീഹാറിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാം. എന്നാലും മോദിയുടെ പ്രസംഗത്തിലൂടെ ഞാന്‍ അത് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ്. എഞ്ചിനീയറിംഗ് കോളേജുകള്‍ മുതല്‍ മരുന്ന്, മദ്യവില്‍പ്പന, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതികളിലാണ് അഴിമതി നടക്കുന്നതെന്നാണ് മോദി ആരോപിച്ചത്. അതേസമയം നിതീഷ് കുമാര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ വീഡിയോ തേജസ്വി പുറത്തിറക്കിയത്. ബിജെപിക്ക് നിതീഷിനെ വേണ്ട വിധത്തില്‍ പിന്തുണയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. നിതീഷിനെ കൂട്ടുപിടിച്ചാല്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് ഭയം ബിജെപിക്കുണ്ട്.

Recommended Video

cmsvideo
Poling Is Underway at Bihar in The First Phase Election | Oneindia Malayalam

നേരത്തെ തന്നെ ബിജെപിയുടെ പല നേതാക്കളും നിതീഷിന്റെ റാലികളില്‍ നിന്ന് വിട്ടുനിന്നിരുന്നു. അവസാന ഘട്ടത്തിലാണ് നരേന്ദ്ര മോദി പോലും എത്തിയത്. സുശീല്‍ കുമാര്‍ മോദിയും രവിശങ്കര്‍ പ്രസാദുമാണ് കാര്യമായി ജെഡിയുവിന് വേണ്ടി പ്രചാരണം നടത്തിയത്. എന്നാല്‍ കാര്യങ്ങള്‍ ജെഡിയുവിന് അനുകൂലമല്ല. തേജസ്വി യാദവും ചിരാഗ് പാസ്വാനും വലിയ തരംഗമായി ബീഹാറില്‍ മാറിയിരിക്കുകയാണ്. യുവാക്കളെ വലിയ രീതിയില്‍ തേജസ്വി ആകര്‍ഷിക്കുന്നുണ്ട്. നേരത്തെ കാട്ടുഭരണത്തിന്റെ രാജകുമാരന്‍ എന്നായിരുന്നു തേജസ്വിയെ മോദി വിശേഷിപ്പിച്ചത്. എന്നാല്‍ ഇതൊന്നും തേജസ്വിയുടെ ജനപ്രീതി ഇടിച്ചിട്ടില്ല.

English summary
bihar election 2020: tejaswi yadav used pm modi's old video against nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X