കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി; വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ആര്‍ജെഡി

Google Oneindia Malayalam News

പാറ്റ്‌ന: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും ഉള്ളി വില 100 കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ഉള്ളി മാലയുമായി വന്ന് മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് തേജസ്വിയുടെ വേറിട്ട പ്രചരണം.

onion

ഇന്ന് സാധാരണക്കാര്‍ വിലക്കയറ്റവും അഴിമതിയും കൊണ്ട് പൊറുതിമുട്ടുകയാണ്. മിക്കയാളുകളുടെ ജോലിയും നിലച്ചു. ഒരു നേരത്തെ ഭക്ഷണം കണ്ടെത്താന്‍ കര്‍ഷകരും യുവജനങ്ങളും വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. ബിജെപി ഇതിനകം തന്നെ ചെറുകിട വ്യാപാരികളെ തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ അവര്‍ സവാള മാലയും ധരിച്ച് ചുറ്റിക്കറങ്ങുകയാണ്. ഈ മാല അവര്‍ക്ക് സമര്‍പ്പിക്കുന്നു- തേജസ്വി വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കെതിരെയും നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തേജസ്വി പ്രചരണത്തില്‍ സജീവമാണ്. നിതീഷ് കുമാറിന്റെ കാലപ്പഴക്കം ചെന്നതും ആവര്‍ത്തനവിരസതയുള്ളതുമായി പ്രസംഗങ്ങളില്‍ ജനം മടുത്തു കഴിഞ്ഞെന്നാണ് ഞായറാഴ്ച തേജസ്വി യാദവ് അഭിപ്രായപ്പെട്ടത്. നിതീഷ് കുമാര്‍ ക്ഷീണിതനാണ്. വിരസതയാര്‍ന്ന പ്രസംഗങ്ങളിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും യുക്തികളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്ന് തേജസ്വി യാദവ് വിമര്‍ശിച്ചു.

ബിഹാറിലെ കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ചശേഷം അദ്ദേഹം ഇപ്പോള്‍ ഭൂതകാലത്തിന്റെ താളുകള്‍ മറിച്ചുനോക്കുകയാണ്. ജാതി-മത ഭേദങ്ങളേക്കാള്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോവുന്നത് തൊഴിലില്ലായ്മയായിരിതക്കും. ക്ഷീണിതനായ നിതീഷ് കുമാറിന് ഇനി ബിഹാറിനെ നഴിക്കാന് കഴിയില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

English summary
Bihar Election 2020: Tejaswi Yadav with 'onion garland' for BJP, RJD used Inflation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X