കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി

Google Oneindia Malayalam News

പാട്ന; തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ച് ഇരുന്ന നിതീഷ് തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിന് വേണ്ടിയാണ് ജനങ്ങൾക്ക് അരികിൽ എത്തിയതെന്ന് തേജസ്വി പറഞ്ഞു. തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പലായനം, കൊവിഡ് പ്രതിസന്ധി എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു തേജസ്വി നിതീഷിനെതിരെ രംഗത്തെത്തിയത്.

niteesh and thejaswy

നീതിഷ് കുമാർ കൊവിഡ് കാലത്ത് 144 ദിവസം വീടുനുള്ളിൽ അടച്ചിരുന്നു.പക്ഷേ ഇപ്പോൾ അദ്ദേഹം തന്റെ വീടിന് പുറത്താണ്. എന്തുകൊണ്ട്? തബ് ഭീ കൊറോണ താ, അബ് ഭീ കൊറോണ ഹേ (അന്നും കൊറോണ ഉണ്ടായിരുന്നു, ഇപ്പോും കൊറോണ ഉണ്ട്) എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് വേണം, അതിനാൽ അദ്ദേഹം പുറത്തിറങ്ങി, തേജസ്വി പറഞ്ഞു.

കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർകണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ

കൊവിഡ് പ്രതിസന്ധി കാലത്ത് പൊതുജനങ്ങൾക്കിടയിൽ എത്താതിരുന്ന നിതീഷ് കുമാറിന്റെ നടപടി വ്യാപകവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പുറത്തിറങ്ങാൻ ഭയമുണ്ടെങ്കിൽ അദ്ദേഹത്തിന് ഒപ്പം പോകാൻ താൻ തയ്യാറാണെന്നായിരുന്നു തേജസ്വി പ്രതികരിച്ചത്.

കൊവിഡിനിടയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും നിതീഷ് കുമാർ സർക്കാർ പരാജയപ്പെട്ടുവെന്നും തേജസ്വി കുറ്റപ്പെടുത്തി. 32 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. അവർക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം നൽകി. എന്നാൽ ഇപ്പോഴും പലർക്കും തൊഴില് ലഭിച്ചിട്ടില്ല.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

15 വർഷത്തിനിടെ നിതീഷ് കുമാർ നിങ്ങൾക്ക് ജോലി നൽകിയോ? ... ദാരിദ്ര്യം ഇല്ലാതാക്കിയോ? വാഗ്ദാനം ചെയ്ത സർക്കാർ ജോലികൾക്ക് എന്ത് സംഭവിച്ചു? ഫാക്ടറികൾക്ക് എന്ത് സംഭവിച്ചു?",തേജസ്വി ചോദിച്ചു.മോദിജിയെ ബീഹാറിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു, ബീഹാർ പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴെങ്കിലും അദ്ദേഹം പറയണം.സംസ്ഥാനത്ത് ദേശീയ ശരാശരിയെക്കാൾ താഴെയാണ് വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ, മേഖലകളെല്ലാം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തേജസ്വി പറഞ്ഞു.

ജോസിന് എൽഡിഎഫിൽ നിന്ന് ഉണ്ടാകുന്ന ദുരന്തത്തിന്റെ ആദ്യാനുഭവമാണിത്; ഒടുവിൽ തുറന്നുപറഞ്ഞ് ഉമ്മൻ ചാണ്ടിജോസിന് എൽഡിഎഫിൽ നിന്ന് ഉണ്ടാകുന്ന ദുരന്തത്തിന്റെ ആദ്യാനുഭവമാണിത്; ഒടുവിൽ തുറന്നുപറഞ്ഞ് ഉമ്മൻ ചാണ്ടി

റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്

 പാലാ പിടിക്കാന്‍ യുഡിഎഫിന്‍റെ കിടിലന്‍ നീക്കം;ജോസിനെ വെല്ലാന്‍ അളിയന്‍ ജോസഫ്, തയ്യാറെന്ന് അറിയിച്ചു പാലാ പിടിക്കാന്‍ യുഡിഎഫിന്‍റെ കിടിലന്‍ നീക്കം;ജോസിനെ വെല്ലാന്‍ അളിയന്‍ ജോസഫ്, തയ്യാറെന്ന് അറിയിച്ചു

'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മഹാത്മ ഗാന്ധി)! ഏഷ്യാനെറ്റിലേക്ക് രണ്ട് പേരെ വീതം അയക്കണം'... രോഷം'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മഹാത്മ ഗാന്ധി)! ഏഷ്യാനെറ്റിലേക്ക് രണ്ട് പേരെ വീതം അയക്കണം'... രോഷം

English summary
bihar election 2020; tejaswi yadhav slams nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X