കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബിള്‍ എഞ്ചിനല്ല, ഇരട്ട വഞ്ചന, വെറും വാഗ്ദാനം മാത്രമാണ് നല്‍കുന്നത്, മോദിക്കെതിരെ പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ ബീഹാറിലെ ആദ്യ റാലി കഴിഞ്ഞതിന് പിന്നാലെ എന്‍ഡിഎയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ബീഹാറിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നായിരുന്നു നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാല്‍ മോദിയുടെ മുന്‍ വാക്കുകള്‍ തന്നെ കടമെടുത്താണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബഹുമാനപ്പെട്ട മോദിജി, 2015ലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് നിതീഷ് 18ാം നൂറ്റാണ്ടിലെ മനോഭാവത്തിലാണ് ഭരിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇന്ന് നിങ്ങള്‍ പറയുന്നു ഡബിള്‍ എഞ്ചിനാണെന്ന്. സത്യം എന്തെന്നാല്‍, ഇത് ഇരട്ട വഞ്ചനയുടെ സര്‍ക്കാരാണ്. വെറും വ്യാജ വാഗ്ദാനങ്ങളും വഞ്ചനയും മാത്രമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

1

മോദിക്കും നിതീഷിനും ബീഹാറിലെ വോട്ടര്‍മാര്‍ ശരിക്ക് മറുപടി തരുമെന്നും സുര്‍ജേവാല പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും മോദിക്കെതിരെ രംഗത്തെത്തി. എന്തുകൊണ്ടാണ് മോദി ബീഹാറിലെ തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമാണെന്ന് പറയാതിരിക്കുന്നത്. ഇവിടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുണ്ടായിട്ടും ഇങ്ങനെയാണെന്ന് പറയാന്‍ മടിയാണോ? കുടിയേറ്റ തൊഴിലാളികള്‍ ബീഹാറില്‍ നിന്ന് വ്യാപകമായി ഉണ്ടാവാന്‍ കാരണമെന്താണ്. ബീഹാര്‍ ഇപ്പോഴും കുറ്റകൃത്യങ്ങളില്‍ വളരെ മുന്നിലാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ വളരെ പിന്നിലാണ് ബീഹാറെന്നും തേജസ്വി പറഞ്ഞു.

അതേസമയം ബീഹാറില്‍ തുടര്‍ച്ചയായി നാല് റാലികളാണ് മോദി നടത്തുന്നത്. തേജസ്വിക്കും രാഹുലിനുമെതിരെയായിരുന്നു ആരോപണങ്ങള്‍. ീഹാറിലെ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് മോദി പറഞ്ഞു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ വരുമെന്ന് ഉറപ്പിച്ചതായി മോദി പറഞ്ഞു. ജനങ്ങള്‍ വലിയ തോതിലാണ് ഇത്തവണ വോട്ടു ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പണ്ഡിതരുടെ എല്ലാ പ്രവചനങ്ങളും തെറ്റിയെന്നും മോദി പറഞ്ഞു. ചപ്രയിലാണ് മോദി പ്രചാരണിനായി എത്തിയത്. നിതീഷ് കുമാര്‍ നാലാമതും ബീഹാറില്‍ സര്‍ക്കാരുണ്ടാക്കും. ആദ്യ ഘട്ട വോട്ടിംഗ് നിതീഷിന്റെ സര്‍ക്കാരിനുള്ള ജനപിന്തുണ തെളിയിക്കുന്നതാണെന്നും മോദി പറഞ്ഞിരുന്നു.

നിതീഷ് പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മോദിയുടെ നിര്‍ണായക റാലിയെത്തിയത്. എന്‍ഡിഎയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പിനെ ഇത് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും രണ്ട് രാജകുമാരന്‍മാരും തമ്മിലുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു. ഒരുവശത്ത് നിങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുണ്ട്. എതിര്‍ വശത്ത് രണ്ട് രാജകുമാരന്‍മാരാണ് ഉള്ളതെന്നും രാഹുലിനെയും തേജസ്വിയെയും സൂചിപ്പിച്ച് പ്രധാനമന്ത്രി പഞ്ഞു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബീഹാറിന്റെ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ആ രണ്ട് രാജകുമാരന്‍മാരും അവരുടെ കിരീടം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ രണ്ട് രാജകുമാരന്‍മാരും ഉത്തര്‍പ്രദേശില്‍ തോറ്റ് തുന്നം പാടിയതാണെന്നും അത് തഅവര്‍ക്ക് ഇവിടെയും ലഭിക്കാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.

English summary
bihar election 2020: this is the government of double deception, opposition hits back at pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X