കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ നിയമസഭാ തൈരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന് ആരംഭിക്കും; വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍

Google Oneindia Malayalam News

ദില്ലി:ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 3 ന് നടക്കും. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാം ഘട്ടം നവംബര്‍ 7നും നടക്കും.നവംബര്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

sunil

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ നിയമസഭാ കാലാവധി നവംബര്‍ 29 ന് അവസാനിക്കും. അതിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 243 സീറ്റിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതില്‍ 40 സീറ്റുകള്‍ സംവരണ സീറ്റിലുകളാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ക്രമീകരണം നടത്തേണ്ടതുണ്ട്. നിലവിലെ കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇതിനകം ഏഴ് ലക്ഷം ഹാന്‍ഡ് സാനിറ്റൈസര്‍ യൂണിറ്റുകള്‍, 46 ലക്ഷം മാസ്‌കുകള്‍, 6 ലക്ഷം പിപിഇ കിറ്റുകള്‍, 7.7 ലക്ഷം യൂണിറ്റ് ഫേസ് ഷീല്‍ഡുകള്‍, 23 ലക്ഷം ജോഡി കയ്യുറകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് മാത്രമായി പ്രത്യേകം 7.2 കോടി സിംഗില്‍ യൂസ് ഹാന്‍ഡ് ഗ്ലൗസുകളും ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ആസുത്രീതമായ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നീരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് തെരഞ്ഞെടുപ്പിന്റെ അവസാനം ദിവസം അതത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി അധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കും. നിലവില്‍ ഇതിനായി സജ്ജമാക്കിയിട്ടുള്ള തപാല്‍ വോട്ടിംഗ് സൗകര്യത്തിന് പുറമേയാണിത്.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

വോട്ട് ചെയ്യാനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. നേരത്തെ രാവിലെ 7 മുതല്‍ 5 മണിവരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയമെങ്കില്‍ അത് ആറ് മണി വരെയാക്കി നീട്ടി.

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

തുടര്‍ച്ചയായ രണ്ടാം ദിനവും 6000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; 22 മരണം; കനത്ത ആശങ്കതുടര്‍ച്ചയായ രണ്ടാം ദിനവും 6000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; 22 മരണം; കനത്ത ആശങ്ക

ബാര്‍ കോഴയില്‍ മാണി തെറ്റുകാരനല്ലെന്ന് അറിയാമായിരുന്നു എന്ന് വിജയരാഘവന്‍; പിന്നാലെ റിപോര്‍ട്ട് തള്ളിബാര്‍ കോഴയില്‍ മാണി തെറ്റുകാരനല്ലെന്ന് അറിയാമായിരുന്നു എന്ന് വിജയരാഘവന്‍; പിന്നാലെ റിപോര്‍ട്ട് തള്ളി

English summary
Bihar election 2020: vote in 3 phases starts in 28th October,results on 10th November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X