കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബീഹാറിലെ റോബിന്‍ ഹുഡ്'; രണ്ടാം തവണയും സ്വയം വിരമിച്ചു; ഒടുവില്‍ നിതീഷ് കുമാറിനൊപ്പം ജെഡിയുവില്‍

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ഇന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തും. സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ച ഗുപ്‌തേശ്വര്‍ പാണ്ഡെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ചയായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡെ താന്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. താനിപ്പോഴൊരു സ്വതന്ത്രനായ മനുഷ്യനാണെന്നും എനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു.

സുശാന്ത് സിംഗ് രജ്പുത്

സുശാന്ത് സിംഗ് രജ്പുത്

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രമായി കരുതുന്ന ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാണ്ഡേ വിരമിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ മ്യൂസിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയിയില്‍ ഏറെ പ്രചാരണം നേടി.

ബീഹാറിലെ റോബിന്‍ ഹുഡ്

ബീഹാറിലെ റോബിന്‍ ഹുഡ്

'ബീഹാറിലെ റോബിന്‍ ഹുഡ്' എന്നായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡെയെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഗുപ്‌തേശ്വര്‍ പാണ്ഡേയും വീഡിയോയില്‍ അഭിനയിച്ചിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നീതി നേടി കൊടുത്തത് ഗുപ്‌തേശ്വര്‍ പാണ്ഡെ ആണെന്നും പരാമര്‍ശിക്കുന്നുണ്ട്.

വീഡിയോ

വീഡിയോ

ഗുപ്‌തേശ്വര്‍ പാണ്ഡേക്ക് പുറമേ വീഡിയോയില്‍ സംഗീത സംവിധായകനും ഗാന രചനയും നിര്‍വഹിച്ച ദീപക് താക്കൂറും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചിരുന്നു ദീപക് താക്കൂര്‍ ഗാംഗ്‌സ് ഓഫ് വാസിപൂര്‍ 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു പ്രശസ്തനായത്. പാണ്ഡേ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന് പിന്നാലെയായിരുന്നു വീഡിയോ പുറത്തിറങ്ങുന്നത്.

വീഡിയോയില്‍

വീഡിയോയില്‍

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാണ്ഡേയെ ജനങ്ങളുടെ നായകനായാണ് ചിത്രീകരിക്കുന്നത്. സാമൂഹിക വിരുദ്ധരുടെ പേടി സ്വപ്‌നമാണെന്നും പറയുന്നു. ചെറിയ കാലയളവില്‍ നിരവധി പേര്‍ കണ്ട് കഴിഞ്ഞ വീഡിയോയുടെ രാഷ്ട്രീയ ഉദ്യേശമെന്താണെന്ന് ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. അന്ന് ബീഹാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നില്ല.

 1987 ല്‍ പൊലീസില്‍

1987 ല്‍ പൊലീസില്‍

2021 ഫെബ്രുവരി 28 വരെ സര്‍വ്വീസ് കാലയവ് ഉള്ള് ഗുപ്‌തേശ്വര്‍ പാണ്ഡെ അഞ്ച് മാസം മുമ്പേയാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേടിയ പാണ്ഡേ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥാനായിട്ടായിരുന്നു തുടക്കം. ശേഷം 1987 ല്‍ പൊലീസില്‍ ചേരുകയായിരുന്നു. ബീഹാറിലെ നിരവധി പ്രധാന ജില്ലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മദ്യ നിരോധനം

മദ്യ നിരോധനം

2015 ലെ നിയനസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയും ആര്‍ജെഡി കോണ്‍ഗ്രസ് വിശാല സഖ്യം മുന്നോട്ട് വെച്ച ഒരു പ്രധാന നിര്‍ദേശമായിരുന്നു മദ്യ നിരോധനം. അങ്ങനെ 2015 ല്‍ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പൂര്‍ണമായ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത്‌ േഗുപ്‌തേശ്വര്‍ പാണ്ഡെ ബീഹാറിലുടനീളം സഞ്ചരിച്ച മദ്യ നിരോധനത്തിനെതിരെ പ്രചാരണം നടത്തിയിരുന്നു. സ്ത്രീകള്‍ ആയിരുന്നു ഈ പ്രചാരണത്തെ വളരെയധികം പിന്തുണച്ചിരുന്നത്.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

നേരത്തേയും പാണ്ഡെ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. 2014 മാര്‍ച്ചിലായിരുന്നു അത്. അന്ന് പാണ്ഡെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നു. അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി ടിക്കറ്റ് ലഭിക്കാതായതോടെ തിരിച്ച് സര്‍വ്വീസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച് പാണ്ഡേ സമര്‍പ്പിച്ച അപേക്ഷ നിതീഷ് കുമാര്‍ സര്‍ക്കാരായിരുന്നു അംഗീകരിച്ചത്.

English summary
Bihar election 2020: who is Gupteshwar Pandey who joined in JDU today, explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X