കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ തിരഞ്ഞെടുപ്പ്; മദ്യ നിരോധനം നിതീഷിനെ തിര‍ിഞ്ഞ് കൊത്തുമോ? കണക്കുകൾ പറയുന്നത്

Google Oneindia Malayalam News

പാട്ന; ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ ഭരണ തുടർച്ച നേടുമോ?അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഒക്ടോബർ 28 ന് സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മൂന്ന് ഘട്ടങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ 10 നാണ് പുറത്തുവരിക.

കൊവിഡ് പ്രതിസന്ധിയ്ക്കിടയിലാണ് ഇക്കുറി തിരഞ്ഞെടുപ്പ്, അതുകൊണ്ട് തന്നെ മഹാമാരി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ഇത് കൂടാതെ ലോക്ക് ഡൗൺ കാലത്തെ മറുനാടൻ തൊഴിലാളികളുടെ മടക്കം, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകും. ഭരണത്തിലേറുമ്പോൾ നിതീഷ് കുമാർപ്രഖ്യാപിച്ച വാഗ്ദാനങ്ങൾ എല്ലാം പാലിക്കപ്പെട്ടോയെന്നാണ് പ്രതിപക്ഷം വോട്ടർമാരോട് ഉയർത്തുന്ന പ്രധാന ചോദ്യം. ഇക്കൂട്ടത്തിൽ ചർച്ചയാവുകയാണ് നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സമ്പൂർണ മദ്യ നിരോധനം.

മദ്യ നിരോധനം

മദ്യ നിരോധനം

ആർജെഡി സഖ്യത്തിൽ 2016 ൽ അധികാരത്തിലേറിയ പിന്നാലെയാണ് ബിഹാറിൽ സമ്പൂർണ മധ്യനിരോധനം മുഖ്യമന്ത്രി നിതീഷ് കുമാർ നടപ്പാക്കിയത്. ബീഹാർ വിശാല സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സമ്പൂർണ്ണ മദ്യ നിരോധനം.മദ്യത്തിന്റെ ഉപഭോഗം ബാധിക്കുന്നത് സ്ത്രീകളെയാണ്. കുടംബത്തെ ബാധിക്കും കുറ്റകൃത്യങ്ങൾ ഉയരുന്നതിനും മദ്യം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്യം നിരോധിച്ചത്.

ഫലവത്താണോ

ഫലവത്താണോ

വിട്ട് പരിസരത്ത് മദ്യം കഴിക്കുകയോ സംഭരിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന വ്യക്തിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് നിരോധന നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.എന്നാൽ വീണ്ടും അധികാര കസേര നിതീഷ് കുമാർ സ്വപ്നം കാണുമ്പോൾ മദ്യ നിരോധനം എത്രത്തോളം ഫലവത്തായെന്ന ചർച്ചകളാണ് ഉയരുന്നത്.

വ്യാജമദ്യം പെരുകാൻ

വ്യാജമദ്യം പെരുകാൻ

മദ്യ നിരോധനം വ്യാജ മദ്യം പെരുകാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നാണ് ഒരു വിഭാഗം ജനങ്ങൾ ആരോപിക്കുന്നത്. മ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ളമദ്യത്തിന്റെ ഒഴുക്ക് വർധിച്ചു. ആളുകൾ മദ്യ ഉപയോഗത്തിൽ നിന്ന് പിൻമാറാത്ത സാഹചര്യത്തിൽ നിരോധനം നടപ്പാക്കുന്നതിൽ തങ്ങൾക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെന്ന് അധികൃതർ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

 'എലികൾ മദ്യപാനികള്‌'

'എലികൾ മദ്യപാനികള്‌'

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയശേഷം പോലീസ് പിടിച്ചെടുത്ത ഒമ്പത് ലക്ഷത്തിലധികം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുവറ്റിച്ചുവെന്ന പോലീസ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ സംസ്ഥാനത്ത് മദ്യനിരോധനം എത്രമാത്രം ഫലപ്രദമാണെന്നത് വ്യക്തമാണെന്ന് പേര് വെളിപ്പെടുത്താത്ത അധ്യപാകൻ ചോദിക്കുന്നു. 2018 ലായിരുന്നു 'എലികൾ മദ്യപാനികളായ' റിപ്പോർട്ട് പുത്തുവന്നത്.

അനധികൃത മദ്യം

അനധികൃത മദ്യം

പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അനധികൃത മദ്യം കാണാതാവുന്ന സംഭവങ്ങൾ പെരുകിയതോടെയാണ് പിടിച്ചെടുത്ത കുറച്ച് കുപ്പികള്‍ നശിപ്പിച്ചുവെന്നും ബാക്കി എലികള്‍ കുടിച്ചു വറ്റിച്ചുവെന്നും അന്ന്ുാറ്റ്നയിലെ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

പിടിച്ചെടുത്തു

പിടിച്ചെടുത്തു

2016 ൽ നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ബീഹാർ പോലീസ് മദ്യ നിർമ്മാണ സ്ഥലത്തും വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന കർശമനമാക്കിയിരുന്നു. ഈ വർഷം മാർച്ചിൽ എക്സൈസ് വകുപ്പ് മുസാഫർപൂരിൽ നിന്ന് 4,203 ലിറ്റർ, 851 സമസ്തിപൂരിൽ നിന്ന് ലിറ്റർ, ദർഭംഗയിൽ നിന്ന് 558 ലിറ്റർ, മധുബാനിയിൽ നിന്ന് 334 ലിറ്റർ, ബങ്കയിൽ നിന്ന് 312 ലിറ്റർ, ബെഗുസാരായിയിൽ നിന്ന് 120 ലിറ്റർ, നളന്ദയിൽ നിന്ന് 113 ലിറ്റർ, കൈമൂരിൽ നിന്ന് 103 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

കേസുകൾ ഇങ്ങനെ

കേസുകൾ ഇങ്ങനെ

2016 ഏപ്രിൽ മുതൽ 2020 ജനുവരി വരെ നിരോധന നിയമം ലംഘിച്ചതിന് 47,395 കേസുകൾ രജിസ്റ്റർ ചെയ്തതായി പട്നയിലെ പോലീസ് ആസ്ഥാനത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ട്. ആകെ 78,78,540 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. അതേസമയം നിരോധനം നനിതീഷിനെ തിരഞ്ഞ് കൊത്തുമോയെന്ന് കാത്തിരുന്ന് കാണാം.

കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വികൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി

ജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നുജമ്മു കാശ്മീർ ആയുധമാക്കി മോദി; 'ചൈന' ഉയർത്തി തിരിച്ചടിച്ച് രാഹുൽ.. ബിഹാറിൽ പോര് കനക്കുന്നു

ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!

ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈനഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Bihar Election 2020: Will Nitish Kumar's alcohol ban effect election, this is what figures shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X