ഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾ
പട്ന: കൊവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെ തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് നാടുവിട്ട് ജോലി തേടിയിറങ്ങിയ അതിഥി തൊഴിലാളികളെ ആയിരുന്നു. എത്രത്തോളം ആണ് അവരുടെ ജീവിതങ്ങളെ കൊവിഡ് ബാധിച്ചത് എന്നതിന് കൃത്യമായ ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാരിന്റെ കൈവശമില്ല.
ജോലി നഷ്ടപ്പെട്ട സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍കാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ തൊഴിലാളികള്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് എങ്ങനെയെന്ന് പരിശോധിക്കാം.

ആറര ലക്ഷം വോട്ടര്‍മാര്‍
കഴിഞ്ഞ ആറ് മാസത്തിനിടെ ബിഹാറില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് ആറര ലക്ഷം പേരാണ് എന്നാണ് കണക്ക്. എങ്ങനെയാണ് ഇത്രയധികം പേര് ഇത്ര ചെറിയ സമയം കൊണ്ട് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത് എന്ന് ആരും അത്ഭുതപ്പെട്ടേക്കാം. അതും ഈ കൊവിഡ് കാലത്ത്...

മൂന്ന് ലക്ഷം തിരികെയെത്തിവർ
പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ആറര ലക്ഷത്തില്‍ മൂന്ന് ലക്ഷം പേരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികള്‍ ആണ് എന്നാണ് കണക്ക്. ലോക്ക് ഡൗണോടെ ജോലി നഷ്ടപ്പെട്ട് തിരികെ ഗ്രാമങ്ങളില്‍ എത്തിയവരാണിവര്‍. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാകും എന്നതില്‍ തര്‍ക്കമില്ല.

കണക്കുകള്‍ എങ്ങനെ
ഏതാണ്ട് 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ലോക്ക് ഡൗണോടെ ബിഹാറില്‍ തിരിച്ചെത്തിയത് എന്നാണ് കണക്ക്. അതില്‍ പത്ത് മുതല്‍ 12 ശതമാനം വരെ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്വാറന്റൈന് സെന്ററുകളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അത് പ്രകാരം ആണ് ഈ മൂന്ന് ലക്ഷം കണക്കാക്കുന്നത്.

തൊഴിലാളി വോട്ടുകള്‍
അന്യസംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുക്കുന്നവരില്‍ എണ്‍പത് ശതമാനത്തിന് മുകളിലും തിരിച്ചറിയല്‍ കാര്‍ഡുള്ളവരും വോട്ട് ഉള്ളവരും ആണ്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ സ്ഥലത്തുണ്ടാകാറില്ല. എന്നാല്‍ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനാകും. അത് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകവും ആകും.
Recommended Video

മാസങ്ങള്‍ മാത്രം
ഒക്ടോബറിലോ നവംബറിലോ ആയിട്ടായിരിക്കും ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2020 ഫെബ്രുവരി 7 വരെയുള്ള കണക്ക് പ്രകാരം 1.18 കോടി വോട്ടര്‍മാരാണ് ബിഹാറില്‍ ഉള്ളത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications