കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾ

Google Oneindia Malayalam News

പട്‌ന: കൊവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെ തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് നാടുവിട്ട് ജോലി തേടിയിറങ്ങിയ അതിഥി തൊഴിലാളികളെ ആയിരുന്നു. എത്രത്തോളം ആണ് അവരുടെ ജീവിതങ്ങളെ കൊവിഡ് ബാധിച്ചത് എന്നതിന് കൃത്യമായ ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാരിന്റെ കൈവശമില്ല.

 ബീഹാറിൽ കേന്ദ്രത്തിന്റെ 2 സുപ്രധാന പദ്ധതികൾ, ഉദ്ഘാടനം നിർവഹിച്ച് മോദി; ലക്ഷ്യം തിരഞ്ഞെടുപ്പോ? ബീഹാറിൽ കേന്ദ്രത്തിന്റെ 2 സുപ്രധാന പദ്ധതികൾ, ഉദ്ഘാടനം നിർവഹിച്ച് മോദി; ലക്ഷ്യം തിരഞ്ഞെടുപ്പോ?

ജോലി നഷ്ടപ്പെട്ട സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍കാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ തൊഴിലാളികള്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് എങ്ങനെയെന്ന് പരിശോധിക്കാം.

ആറര ലക്ഷം വോട്ടര്‍മാര്‍

ആറര ലക്ഷം വോട്ടര്‍മാര്‍

കഴിഞ്ഞ ആറ് മാസത്തിനിടെ ബിഹാറില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് ആറര ലക്ഷം പേരാണ് എന്നാണ് കണക്ക്. എങ്ങനെയാണ് ഇത്രയധികം പേര്‍ ഇത്ര ചെറിയ സമയം കൊണ്ട് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത് എന്ന് ആരും അത്ഭുതപ്പെട്ടേക്കാം. അതും ഈ കൊവിഡ് കാലത്ത്...

മൂന്ന് ലക്ഷം തിരികെയെത്തിവർ

മൂന്ന് ലക്ഷം തിരികെയെത്തിവർ

പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ആറര ലക്ഷത്തില്‍ മൂന്ന് ലക്ഷം പേരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികള്‍ ആണ് എന്നാണ് കണക്ക്. ലോക്ക് ഡൗണോടെ ജോലി നഷ്ടപ്പെട്ട് തിരികെ ഗ്രാമങ്ങളില്‍ എത്തിയവരാണിവര്‍. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാകും എന്നതില്‍ തര്‍ക്കമില്ല.

 കണക്കുകള്‍ എങ്ങനെ

കണക്കുകള്‍ എങ്ങനെ

ഏതാണ്ട് 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ലോക്ക് ഡൗണോടെ ബിഹാറില്‍ തിരിച്ചെത്തിയത് എന്നാണ് കണക്ക്. അതില്‍ പത്ത് മുതല്‍ 12 ശതമാനം വരെ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്വാറന്റൈന്‍ സെന്ററുകളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അത് പ്രകാരം ആണ് ഈ മൂന്ന് ലക്ഷം കണക്കാക്കുന്നത്.

തൊഴിലാളി വോട്ടുകള്‍

തൊഴിലാളി വോട്ടുകള്‍

അന്യസംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുക്കുന്നവരില്‍ എണ്‍പത് ശതമാനത്തിന് മുകളിലും തിരിച്ചറിയല്‍ കാര്‍ഡുള്ളവരും വോട്ട് ഉള്ളവരും ആണ്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ സ്ഥലത്തുണ്ടാകാറില്ല. എന്നാല്‍ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനാകും. അത് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകവും ആകും.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
മാസങ്ങള്‍ മാത്രം

മാസങ്ങള്‍ മാത്രം

ഒക്ടോബറിലോ നവംബറിലോ ആയിട്ടായിരിക്കും ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2020 ഫെബ്രുവരി 7 വരെയുള്ള കണക്ക് പ്രകാരം 1.18 കോടി വോട്ടര്‍മാരാണ് ബിഹാറില്‍ ഉള്ളത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെ

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?

English summary
Bihar Election: Around 3 Lakh returnee migrant workers newly enrolled in Voters List- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X