കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ വിജയിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്

  • By Siniya
Google Oneindia Malayalam News

രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ മഹാസഖ്യം ബീഹാറിനെ പിടിച്ചടക്കി. ബി ജെ പിയെ എട്ടുനിലയില്‍ പൊട്ടിച്ചാണ് മഹാസഖ്യം മുന്നേറിയത്. തുടക്കത്തില്‍ എന്‍ ഡി എ വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നിട് കൂപ്പുക്കുത്തുകയായിരുന്നു. തുടക്കത്തില്‍ എന്‍ ഡി എയ്ക്ക് 50 ഉം മഹാസഖ്യത്തിന് 20 ഉം ആയിരുന്നു സീറ്റ് നില. എന്നാല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരുസഖ്യങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു. ചെറിയ വ്യത്യാസത്തിലാണ് മഹാസഖ്യം ബി ജെ പിയെ പിന്നിലാക്കിയത്. പിന്നിട് മഹാസഖ്യം മുന്നേറുകയാണുണ്ടായത്.

ഗ്രാമീണ മേഖലയില്‍ ആര്‍ ജെ ഡിയുവാണ് മുന്നേറ്റം നടത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പ്ല്‍ ബീഹാര്‍ ആര്‍ക്കൊപ്പമായിരിക്കും എന്ന ആശങ്കയായിരുന്നു രാജ്യത്തിന്.

ഈ വിജയത്തിന് പിന്നിലും ഒട്ടേറെ കാരണങ്ങളുണ്ട്. ജനപ്രീതിയാണ് ിതിന് പിന്നിലെ കാരണം, ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ വോട്ട്ബാങ്ക് സപ്പോര്‍ട്ടും ഉണ്ടായിരുന്നു

നിതീഷ് കുമാര്‍ ജനങ്ങളുടെ പ്രിയതോഴന്‍

നിതീഷ് കുമാര്‍ ജനങ്ങളുടെ പ്രിയതോഴന്‍

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് മഹാസഖ്യത്തിന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിതീഷ് കുമാറിന്റെ വിജയത്തിന് പിന്നില്‍ വലിയ കാരണങ്ങളുമുണ്ട്. ജനപ്രീതിയാണ് ിതിന് പിന്നിലെ കാരണം, ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍

ലാലുവിന്റെ വോട്ട്ബാങ്ക് സപ്പോര്‍ട്ട്

ലാലുവിന്റെ വോട്ട്ബാങ്ക് സപ്പോര്‍ട്ട്

മുഖ്യമന്ത്രി നിതീഷ് കുമാറിന് ലാലുപ്രസാദ് യാദവിന്റെ വോട്ട്ബാങ്ക് സപ്പോര്‍ട്ടും ഉണ്ടായിരുന്നു. മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥിരം വോട്ടുബങ്കാണ് നിതീഷിനൊപ്പം ഉണ്ടായിരുന്നത്. ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദിന്റെ മിടുക്കും വിജയത്തിന്റെ കാരണമാണ്.

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പ്

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പ്

ജനങ്ങള്‍ രണ്ടു തിരഞ്ഞെടുപ്പുകളിലും വ്യത്യസ്ത തരമായാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രാദേശിക വിഷയങ്ങളിലാണ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു മാറ്റി ചെയ്ത പലരും ഇത്തവണ നിതീഷിനൊപ്പമായിരുന്നു.

സംവരണം

സംവരണം

ജാതി സംവരണത്തെക്കുറിച്ചുള്ള ആര്‍ എസ് എസ്സിന്റെ പരാമര്‍ശം ബി ജെ പിക്ക് തിരിച്ചടിയായി. ജാതി രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ബീഹാറില്‍ വിധി ജെ ഡിയുവിന് ഒപ്പമായി.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

ബീഹാറില്‍ 15 ശതമാനത്തോളം മുസ്ലീംങ്ങളാണ്. ബി ജെ പിയില്‍ ഇവര്‍ക്കുള്ള വിശ്വാസ കുറവ് നിതിഷ് കുമാറിന്റെ വോട്ട് കൂടിക്കിട്ടാന്‍ കാരണമായി.

ബി ജെ പിക്കുള്ള തിരിച്ചടി

ബി ജെ പിക്കുള്ള തിരിച്ചടി

എഐഎം ഐഎമ്മുമായി ബീഹാറില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തെങ്കിലും പ്രതീക്ഷിച്ച വോട്ടു നേടാനാവാത്തത് ബി ജെ പിക്ക തിരിച്ചടിയായി.

മോദി വികസനങ്ങള്‍

മോദി വികസനങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി വികസനത്തെകുറിച്ചും ജെ ഡി യു നിതീഷ് കുമാര്‍ എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുമാണ് പ്രചാരണം നടത്തിയത്.

English summary
bihar election nithish kumar won the election reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X