ബിഹാര്‍ രണ്ടാംഭാഗം: ജെഡിയുവിനെ പിളര്‍ത്തുമോ ബിജെപി, മഹാരാഷ്ട്ര മോഡല്‍ പട്‌നയിലും

ബിഹാറിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ കഴിഞ്ഞ മാസം പതിനാറിണ് അമിത് ഷായുടെ നിര്‍ണായക പ്രതികരണം വന്നിരുന്നു. ഫലം വന്ന ശേഷം എന്‍ഡിഎയുടെ എംഎല്‍എമാര്‍ നേതാവിനെ തിരഞ്ഞെടുക്കും എന്നാണ് അന്ന് അമിത് ഷാ പറഞ്ഞത്. ഒക്ടോബര്‍ പതിനാറിന് അമിത്ഷാ വെടിപൊട്ടിച്ചതിന് പിന്നാലെ മറ്റൊരു വെടികൂടി പൊട്ടി. മൂന്ന് ദിവസത്തിനു ശേഷം.

മുന്‍ ബ്രൂറോക്രാറ്റും കഴിഞ്ഞ മോദി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ആര്‍.കെ.സിങ്ങാണ് ആ വെടി പൊട്ടിച്ചത്. സിങ്ങിനോട് മോദിക്ക് ഇപ്പോള്‍ അപ്രിയമുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാരിലെ രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളാണ് സമ്രാട്ട് ചൗധരി. കഴിഞ്ഞ വര്‍ഷം വരെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു സമ്രാട്ട് ചൗധരി. സമ്രാട്ടിനെയാണ് ബിജെപി അവിടുത്തെ മുഖമായി വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. സുശീല്‍ മോദിക്കു ശേഷം ബിജെപിക്ക് അവിടെ എടുത്തു കാട്ടാവുന്ന ഒരു മുഖമില്ല.

bihar election bjp jdu nda ally

ഈ സമ്രാട്ട് ചൗധരി ക്രിമിനലും അഴിമതിക്കാരനുമാണെന്നാണ് സിങ്ങ് കുറ്റപ്പെടുത്തിയത്. അങ്ങനെയൊരാളെ തിരഞ്ഞെടുക്കരുതെന്നും സിങ്ങ് തുറന്നടിച്ചു. ബിജെപി നേതൃത്വത്തിന് വല്ലാത്തൊരു ഇരുട്ടടിയായിരുന്നു അത്. എന്നാല്‍ സിങ്ങിന്റേത് ഒറ്റപ്പെട്ട ശബ്ദമാണെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. സിങ്ങിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണ് കളിക്കുന്നതെന്ന് വ്യക്തം. അപ്പോള്‍ മോദിയും ഷായും മരത്തില്‍ കണ്ടത് മനസില്‍ ഇപ്പൊഴേ കണ്ട് കരുനീക്കം നടത്തുന്ന ബിജെപിയിലെ ഒരു വിഭാഗം കണക്കു കൂട്ടി ഉറപ്പിച്ച നിലയിലാണ്.

തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയാലും പാര്‍ട്ടിയില്‍ നിന്നാണ് പുതിയ മുഖ്യമന്ത്രിയെങ്കില്‍ അത് സുഗമമാവില്ലെന്ന് വ്യക്തം. അതുപക്ഷെ തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യമെന്ന് ആശ്വസിക്കാനും കഴിയില്ല. സമ്രാട്ടിനെയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരെയും അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ വീഴ്ത്താനോ ദുര്‍ബലപ്പെടുത്താനോ അണിയറയില്‍ നീക്കം നടക്കില്ലെന്ന് ആരുകണ്ടു.

പുകച്ചില്‍ ജെഡിയുവിലും

അതുപോലെ തന്നെ അമിത്ഷായുടെ പ്രതികരണത്തില്‍ ജെഡിയുവിലും അതൃപ്തി പുകയുന്നുണ്ട്. എന്നാല്‍ അവിടെയും എടുത്തു പറയേണ്ട ഒരു പ്രത്യേകതയുണ്ട്. ഷായുടെ പ്രതികരണത്തില്‍ ജെഡിയുവില്‍ ഒറ്റക്കെട്ടായുള്ള അതൃപ്തിയല്ല പുകയുന്നത്. ഷായുടെ വാക്കുകള്‍ ജെഡിയു ക്യാമ്പിലും വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. ഷായ്ക്ക് ഇങ്ങനെ പറയാന്‍ ധൈര്യം കിട്ടിയത് ജെഡിയു ക്യാമ്പിലെ ചിലരുടെ പിന്തുണ കൂടി കിട്ടിയതുകൊണ്ടാകാമെന്ന് പാര്‍ട്ടിയിലെ ഉറച്ച നിതീഷ് കൂറുകാര്‍ സംശയിക്കുന്നു.

കേന്ദ്ര മന്ത്രി ലാലന്‍ സിങ്ങും നിതീഷ് മന്ത്രിസഭയിലെ അംഗം വിജയ് ചൗധരിയും വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ഒന്നും അമിത് ഷായ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തില്ലെന്ന അമര്‍ഷം ഈ കൂട്ടര്‍ക്ക് ഉണ്ട്. ബിജെപിയുടെ താളത്തിനൊത്ത് ഈ നേതാക്കള്‍ തുള്ളുകയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ജാതിസമവാക്യങ്ങളും ഈ നേതാക്കളെ സംശയ നിഴലില്‍ നിര്‍ത്തുന്നു. മൂവരും ഉയര്‍ന്ന ജാതിക്കാരാണ്. യാദവേതര പിന്നാക്ക വിഭാഗമാണ് നിതീഷിന്റെ ബലം. ആ ശാക്തികബലത്തെ അട്ടിമറിക്കാനുള്ള ശ്രമമാണോ ഇതിനെല്ലാം പിന്നിലെന്ന സംശയം ജെഡിയുവില്‍ പ്രബലമാണ്. നാളെ ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ഇന്നേ തുടങ്ങിയ നീക്കമായി അവര്‍ അതിനെ വിലയിരുത്തുന്നു.

മഹാസഖ്യത്തിലെ ചെറിയ പൊട്ടലും ചീറ്റലും പോലും വലിയ വാര്‍ത്തയാക്കുന്ന ദേശീയ മാധ്യമങ്ങളൊന്നും മറുചേരിയിലെ ഈ പ്രധാന സംഭവവികാസങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നേയില്ല. അതൊരുപക്ഷെ ബോധപൂര്‍വമാകാം. മഹാസഖ്യത്തില്‍ നേരത്തേ സൂചിപ്പിച്ച പോലെ പത്തോളം സീറ്റുകളില്‍ മാത്രമാണ് പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. എന്‍ഡിഎ മുന്നണിയില്‍ ഇങ്ങനെയൊരു സാഹചര്യം ഇല്ലെന്നത് സത്യവുമാണ്.

നിതീഷ് ഏത് സമയവും കളംമാറാം

എന്നാല്‍ അവിടെ കളി നടക്കുന്നത് അടിത്തട്ടിലാണ്. എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളേക്കാള്‍ വിരോധത്തോടെ എന്‍ഡിഎ കൂടാരത്തിനുള്ളിലാണ് പരസ്പരം പാലം വലിക്കല്‍ നടക്കാന്‍ പോകുന്നത്. നിതീഷിനെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്ന ബിജെപിയെ അകമഴിഞ്ഞ് ജെഡിയു തിരഞ്ഞെടുപ്പില്‍ സഹായിക്കും എന്ന് കരുതാന്‍ കഴിയുമോ. ഫലം വന്ന ശേഷം ബിജെപി തനിനിറം കാട്ടിയാല്‍ ഒരിക്കല്‍ക്കൂടി മഹാസഖ്യത്തിനൊപ്പം പോകാന്‍ നിതീഷിന് ഒരു മടിയും ഉണ്ടാകില്ല. അതുകൊണ്ട് കരുതിത്തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ജെഡിയുവിന്റെ നീക്കം.

ചിരാഗ് പാസ്വാനുമായുള്ള മുന്‍ വൈരം തീര്‍ക്കാനും ജെഡിയു തുനിഞ്ഞേക്കും. 2020ല്‍ ബിജെപിയുടെ ആശീര്‍വാദത്തോടെയാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി(ആര്‍വി) കളത്തില്‍ ഇറങ്ങിയത്. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചിരാഗിന്റെ ലക്ഷ്യം ഫലം കണ്ടു. 28 സീറ്റുകളില്‍ ജെഡിയുവിന്റെ സാധ്യത ഇല്ലാതാക്കിയത് ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായിരുന്നു. ബിജെപിക്കു വേണ്ടി നിതീഷിനെ ക്ഷീണിപ്പിക്കുക എന്ന ദൗത്യമാണ് ചിരാഗ് വിജയകരമായി നടപ്പാക്കിയത്. അതിന് പ്രതിഫലം കിട്ടുകയും ചെയ്തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലേയ്ക്ക് തിരിച്ചെത്തി ആഗ്രഹിച്ചത്ര സീറ്റുകള്‍ ചിരാഗ് സ്വന്തമാക്കി. അഞ്ച് എംപിമാരുമായി മികച്ച സ്‌ട്രൈക്ക് റേറ്റ് നേടിയെടുക്കാനും കേന്ദ്രമന്ത്രിസഭയില്‍ മോദിയുടെ വിശ്വസ്തനാകാനും ചിരാഗിന് കഴിയുകയും ചെയ്തു. ഇത്തവണ ചിരാഗിന്റെ ദൗത്യം ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത് പ്രശാന്ത് കിഷോറിനെയാണെന്നാണ് അണിയറ വര്‍ത്തമാനം.

തുടരും...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+