ബിഹാർ തിരഞ്ഞെടുപ്പ് ഫലം: വീണ്ടും ബിജെപി-ജെഡിയു സഖ്യം? സെഞ്ചുറി കടന്ന് ലീഡ് നില
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ അര മണിക്കൂർ പിന്നിടുമ്പോള്‍ വന്‍ ലീഡുമായി ബി ജെ പിയും ജെ ഡി യുവും നയിക്കുന്ന എന്‍ ഡി എ സഖ്യത്തിന് വന്‍ മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 100 സീറ്റുകളിലാണ് ഭരണകക്ഷിയായ എന്‍ ഡി എ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കൂട്ടായ്മയായ ആർ ജെ ഡി - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് 75 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വന്‍ പ്രതീക്ഷകളുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാർട്ടി 3 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ആദ്യഘട്ട ഫല സൂചനകള്‍. എന്‍ ഡി എ സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അധികാരം നിലനിർത്തും എന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. രണ്ട് സീറ്റില്‍ മാറ്റം മറ്റ് പാർട്ടികളും മുന്നിട്ട് നില്‍ക്കുന്നുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം കിഷന്‍ഗഞ്ച് ഉള്‍പ്പെടേയുള്ള മേഖലകളില്‍ ഇത്തവണ ആർ ജെ ഡി സഖ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണ 110 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി 74 സീറ്റില്‍ വിജയിച്ചപ്പോള്‍ 115 സീറ്റില്‍ പോരാട്ടത്തിന് ഇറങ്ങിയ ജെ ഡി യുവിന്റെ വിജയം 43 സീറ്റില്‍ ഒതുങ്ങി. വികാസ് ഇന്സാന് പാർട്ടി - 4, ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച - 4 എന്നിങ്ങനെയായിരുന്നു സഖ്യത്തിലെ മറ്റ് സ്ഥാനാർത്ഥികള്‍ നേടിയ സീറ്റുകള്‍. പ്രതിപക്ഷ സഖ്യത്തില്‍ 144 സീറ്റില്‍ മത്സരിച്ച ആർ ജെ ഡി 75 ലും കോണ്‍ഗ്രസ് 70 ഇടത്ത് മത്സരിച്ച് 19 സീറ്റിലും വിജയിച്ചു. സി പി ഐ -എംഎല് - 12, സി പി എം - 2, സി പി ഐ -2 എന്നിങ്ങനെ മറ്റ് പാർട്ടികളും നേടി. ഇരു സഖ്യത്തിന് പുറത്ത് മത്സരിച്ച എഐഎംഐഎം 5 സീറ്റിലും വിജയിച്ചു.
അതേസമയം ഇത്തവണ എന്‍ ഡി എ സഖ്യത്തില്‍ ബി ജെ പി 101, ജെ ഡി യു 101, എല്‍ ജെ പി 28, എച്ച് എ എം 6, രാഷ്ട്രീയ ലോക് മോർച്ച 6, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് സീറ്റ് വിതരണം. പ്രതിപക്ഷ മഹാസഖ്യത്തില്‍ ആർ ജെ ഡി 143, കോണ്‍ഗ്രസ് 61, സി പി ഐ-എംഎല് 20, വികാസ് ഇന്സാന് പാർട്ടി 12, സി പി ഐ 9, സി പി എം 4, ഐ ഐ പി 3, ജെ ജെ ഡി 1 എന്നിങ്ങനെയാണ് മത്സരം.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications