Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ നിതീഷ് ഭരണത്തിന് അന്ത്യമാകുമോ? തേജസ്വി ഉദിക്കുമോ? ഫലം ഇന്നറിയാം

പാട്‌ന: ബിഹാറിലെ ജനവിധി ഇന്നറിയാം. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകളാണ്. ശേഷം ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ തന്നെ ആദ്യഫലസൂചനകള്‍ വന്ന് തുടങ്ങും. 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മൊത്തം 4,372 വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ട്, ഓരോന്നിനും ഒരു സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടായിരിക്കും. 18,000-ത്തിലധികം കൗണ്ടിംഗ് ഏജന്റുമാരുണ്ട്. 243 റിട്ടേണിംഗ് ഓഫീസര്‍മാരും 243 വോട്ടെണ്ണല്‍ നിരീക്ഷകരും, രണ്ട് തലങ്ങളിലുള്ള സുരക്ഷ ഉറപ്പാക്കുന്നു. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിനും അകത്ത് കേന്ദ്ര അര്‍ദ്ധസൈനിക സേനയും പുറത്ത് സംസ്ഥാന പൊലീസും ഉണ്ടായിരിക്കും.

Bihar Election Result 2025

ഇവിഎമ്മുകളും വിവിപാറ്റുകളും ഡബിള്‍-ലോക്ക് സംവിധാനത്തില്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും സിസിടിവി നിരീക്ഷണത്തിലൂടെ 24 മണിക്കൂറും നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 'കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ത്ഥികള്‍ നിയോഗിച്ച ഏജന്റുമാരുടെയും സാന്നിധ്യത്തില്‍, മുഴുവന്‍ പ്രക്രിയയും വീഡിയോയില്‍ പകര്‍ത്തും,' തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

സുതാര്യതയ്ക്കായി, ഓരോ മണ്ഡലത്തിലും അഞ്ച് പോളിംഗ് സ്റ്റേഷനുകള്‍ വിവിപാറ്റ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. ഫലങ്ങള്‍ റൗണ്ട് തിരിച്ചും മണ്ഡലം തിരിച്ചും തിരഞ്ഞെടുപ്പ് കമമീഷന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും. ജെഡിയു നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഞ്ചാം തവണയും അധികാരത്തിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്ക് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം ആര്‍ജെഡി നേതാവും ഇന്ത്യന്‍ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും വോട്ടെണ്ണല്‍ സമയത്ത് ഭരണഘടനാ വിരുദ്ധമായ ഏതൊരു പ്രവര്‍ത്തനത്തെയും ചെറുക്കാന്‍ തയ്യാറാണെന്ന് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇത്തവണ 67.13% ആയിരുന്നു പോളിംഗ്. 7.45 കോടി വോട്ടര്‍മാര്‍ 2,616 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിച്ചു. ജെഡിയു, ബിജെപി, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (മതേതര), രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവ ഉള്‍പ്പെടുന്ന എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍ജെഡി നയിക്കുന്ന ഇന്ത്യാ ബ്ലോക്കില്‍ കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), സിപിഐ, സിപിഎം, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+