ബി ജെ പിയുടെ കൈയ്യില്‍ പടക്കം മാത്രമല്ല മധുര പലഹാരങ്ങളുമുണ്ട് , പക്ഷേ മധുരിച്ചതോ?
പാറ്റ്‌ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് ബി ജെ പി ഓര്‍ഡര്‍ ചെയ്തത് 100 കിലോ മധുരപലഹാരങ്ങളാണ്. എന്നാല്‍ ബി ജെ പി വിജയിച്ചില്ല എന്നു മാത്രമല്ല എട്ടുനിലയില്‍ പൊട്ടുകയാണുണ്ടായത്. വിജയം പ്രതീക്ഷിച്ച് വലിയ തോതില്‍ പടക്കങ്ങളും വാങ്ങിയിരുന്നു, ബീഹാറില്‍ പടക്കം പൊട്ടിച്ചു. ഐ എന്‍ എസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്ർ ജെ ഡി യുവിന് 177 ഉം ബി ജെ പിക്ക് 59 സീറ്റുമാണുള്ളത്.
വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ വലിയ പ്രതീകഷയിലായിരുന്നു ബി ജെ പി അണികള്‍.ആദ്യഫലസൂചനകള്‍ ബി ജെ പി ക്ക് അനുകൂലമായതോടെ മധുരപലഹാരത്തിനും പടക്കങ്ങള്‍ക്കും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. പറ്റ്‌നയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ആദ്യ സൂചനകണ്ടപ്പോള്‍ ബി ജെ പിക്ക് ബീഹാര്‍ കൈയില്‍ കിട്ടിയതു പോലെയായി. എന്നാല്‍ മഹാസഖ്യം ഇത്തരത്തില്‍ മുന്നേറുമെന്ന് ബി ജെ പി ക്ക് അണികള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ബി ജെ പിയെ പിന്തള്ളി മഹാസഖ്യം മുന്നിട്ടു നിന്നു. ചെറിയ വ്യത്യാസത്തിലാണ് മഹാസഖ്യം മുന്നോട്ട് വന്നത്. പിന്നിട് അങ്ങോട്ട് ബി ജെപിക്കുള്ള നിരന്തര അടിയായിരുന്നു മഹാസഖ്യത്തിന്റെ മുന്നേറ്റം.
ഇതോടെ ബി ജെ പിക്ക് പത്തിമടക്കേണ്ടി വന്നു. മധുരം വാങ്ങിയതും പടക്കങ്ങള്‍ പൊട്ടിച്ചതും വെറുതെയായി. പടക്കം പൊട്ടിച്ചതില്‍ തലപൊക്കി നടക്കാന്‍ പറ്റാതായപ്പോള്‍ മറ്റൊരു അടവാണ് ബി ജെ പി ഇവിടെ പയറ്റിയത്. പാര്‍ട്ടി നേതാവായ എല്‍ കെ അദ്ധ്വാനിയുടെ ജന്മദിനമാണെന്ന്.അതിനാലാണ് ബി ജെ പി അണികള്‍ പടക്കം പൊട്ടിച്ചത്. എന്നാല്ർ മഹാസഖ്യം ബി ജെ പി കൂപ്പുകുത്തിക്കുകയായിരുന്നു.


Click it and Unblock the Notifications