കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്‌നയില്‍ പടക്കം പൊട്ടിച്ചത് ബിജെപി, ജയിച്ചത് നിതീഷ്... സോറി അദ്വാനിയുടെ പിറന്നാളായിരുന്നു!!!

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയസഭ തിരഞ്ഞടെുപ്പിന്റെ ഫലം അറിഞ്ഞുവന്ന ആദ്യ മണിക്കൂര്‍ ബിജെപിയെ സംബന്ധിച്ച് വളരെ ആശാവഹം ആയിരുന്നു. എണ്ണുന്നിടത്തെല്ലാം മഹാ സഖ്യത്തെ പിന്നിലാക്കി ബിജെപിയുടെ തേരോട്ടം തന്നെ.

ഇത് കണ്ടപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരു കാര്യം ഉറപ്പിച്ചു. സംഗതി മോദി പ്രഭാവം തന്നെ. ബിഹാര്‍ എന്‍ഡിഎ തൂത്തുവാരും. പിന്നെ ഒന്നും ആലോചിച്ചില്ല, വാങ്ങിവച്ച പടക്കത്തില്‍ കുറച്ചെടുത്ത് അങ്ങ് പൊട്ടിയ്ക്കാന്‍ തുടങ്ങി.

BJP Flag

പക്ഷേ കാര്യങ്ങള്‍ ബിജെപി വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോയത്. തുടക്കത്തില്‍ പിറകിലായ മഹാസഖ്യം വന്‍ തിരിച്ചുവരവാണ് നടത്തിയത്. കേവല ഭൂരിപക്ഷത്തിനും ഏറെ മേലെയാണ് അവര്‍ സ്വന്തമാക്കിയ സീറ്റുകള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അമ്പരപ്പിച്ചു മഹാസഖ്യം.

ഇതോടെ അങ്കലാപ്പിലായത് ആദ്യം പടക്കം പൊട്ടിച്ച കൂട്ടരാണ്. ഇത്രയും വലിയ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ പടക്കം പൊട്ടിച്ചു എന്ന് പറഞ്ഞാല്‍ അത് നാണക്കേടല്ലേ!!! അപ്പോള്‍ അവര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്തെത്തി.

പാര്‍ട്ടിയുടെ സ്ഥാപക നേതാവായ എല്‍കെ അദ്വാനിയുടെ ജന്മദിനമാണ് നവംബര്‍ 8. അത് പ്രമാണിച്ചാണ് പടക്കെ പൊട്ടിച്ചത് എന്നാണ് വിശദീകരണം. എന്തായാലും അദ്വാനിയ്ക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ വലിയ സ്ഥാനമൊന്നും ഇല്ല. ഇതുവരെ അദ്ദേഹത്തിന്റെ ജന്മദിനം ആരും പടക്കം പൊട്ടിച്ച് ആഘോഷിച്ചിട്ടും ഇല്ല.

English summary
Bihar Election Results: BJP workers celebrated first reports of counting, but later clarified that they were celebrating LK Advani's birthday!!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X