Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷും ലാലുവും ഷൈന്‍ ചെയ്തു ബീഹാര്‍ തൂത്തുവാരി, മോദിക്ക് തിരിച്ചടി

ബീഹാര്‍ : രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ മഹാസഖ്യം ബീഹാറിനെ പിടിച്ചടക്കി. ബി ജെ പിയെ എട്ടുനിലയില്‍ പൊട്ടിച്ചാണ് മഹാസഖ്യം മുന്നേറിയത്. തുടക്കത്തില്‍ എന്‍ ഡി എ വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നിട് കൂപ്പുക്കുത്തുകയായിരുന്നു. തുടക്കത്തില്‍ എന്‍ ഡി എയ്ക്ക് 50 ഉം മഹാസഖ്യത്തിന് 20 ഉം ആയിരുന്നു സീറ്റ് നില. എന്നാല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരുസഖ്യങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു.

ചെറിയ വ്യത്യാസത്തിലാണ് മഹാസഖ്യം ബി ജെ പിയെ പിന്നിലാക്കിയത്. പിന്നിട് മഹാസഖ്യം മുന്നേറുകയാണുണ്ടായത്. ഗ്രാമീണ മേഖലയില്‍ ആര്‍ ജെ ഡിയുവാണ് മുന്നേറ്റം നടത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പ്ല്‍ ബീഹാര്‍ ആര്‍ക്കൊപ്പമായിരിക്കും എന്ന ആശങ്കയായിരുന്നു രാജ്യത്തിന്. അപ്രതീക്ഷിതമായി ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 243 സീറ്റില്‍ 157 സീറ്റാണ് മഹാസഖ്യം ഇപ്പോള്‍ നേടിയിരിക്കുന്നത്.

lalu-nitish

243 മണ്ഡലങ്ങളിലായാണ് തിരഞ്ഞടുപ്പ് നടന്നത്. നിതീഷ് കുമാര്‍,ലാലു നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ മുന്‍ തൂക്കം നിലനിന്നിരുന്നത്. എന്നാല്‍ രണ്ട് എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി ജെ പിക്കായിരുന്നു മുന്‍തൂക്കം പറഞ്ഞിരുന്നത്. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് മോദിക്ക് തികച്ചും തിരിച്ചടിയാണ് നേരിട്ടത്. അഞ്ചുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഒക്ടോബര്‍ 12 നാണ് ആരംഭിച്ചത്. നവംബര്‍ അഞ്ചോടെ അവസാനഘട്ടം വോട്ടെടുപ്പും അവസാനിച്ചു.

ദില്ലിക്ക് പിന്നാലെയാണ് ബി ജെപിക്ക് ബീഹാറും നഷ്ടപ്പെട്ടത്. എന്നാല്‍ ഹരിയാന പിടിച്ചടക്കിയതുപോലെ ബീഹാറും പിടിച്ചടക്കാമെന്ന് മോദിയുടെ പ്രതീക്ഷകളെയാണ് മഹാസഖ്യം തകര്‍ത്തത്. വി പി സി്ംഗിന്റെ രാഷ്ട്രീയ നേതൃനിരയിലൂടെയാണ് നിതീഷ്‌കുമാര്‍ രാഷ്ട്രീയത്തിലേക്ക്് വന്നത്. എന്നാല്‍ അതേ ആശയം കൈക്കൊണ്ടാണ് ഇപ്പോള്‍ വിജയം ഉറപ്പിച്ചിരിക്കുന്നതും. എന്നാല്‍ രാജ്യത്തെ അസഹിഷ്ണുതയും ബീഫ് വിഷയവുമെല്ലാം മോദിക്ക് തിരിച്ചടിയാവുകയായിരുന്നു. നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ പ്രചാരണം നടത്തുകയായിരുന്നു. എന്നാല്‍ മോദി തന്റെ വികസനങ്ങളെ മാത്രം ഉയര്‍ത്തി കാട്ടിയാണ് പ്രചാരണം നടത്തിയത്.

2013 ല്‍ മോദിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് നിതിഷും മോദിയും തമ്മില്‍ ശത്രുക്കളായി മാറിയത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോദിയെ പിന്തുണക്കാനാവില്ലെന്ന് നിതീഷ് അന്ന് പറഞ്ഞിരുന്നു. ഇതോടെ ബി ജെ പിയുമായി പിരിയുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ ബിജെപിക്ക് ലഭിച്ചതോടെയാണ് നിതീഷ് പ്രതിസന്ധിയിസായത്. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ജനങ്ങളെ വീണ്ടും കൈയിലെടുക്കുകയായിരുന്നു. 20 വര്‍ഷമായി ശത്രുവായിരുന്നു ലാലു പ്രസാദ് യാദവിനെ കൂട്ടുകൂടിയാണ് മഹാസഖ്യം രൂപികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+