Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തട്ടിപ്പോ?

ദില്ലി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശ്വാസ്യതയും ചര്‍ച്ചചെയ്യപ്പെടുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ പ്രവചനം നടത്തിയ ടുഡേസ് ചാണക്യ, എന്‍ഡിഎ സഖ്യത്തിന് 155 സീറ്റുകളെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നതെങ്കിലും 150 മേലെ സീറ്റുകള്‍ പിടിച്ചെടുത്ത മഹാസഖ്യം പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി.

മറ്റു മാധ്യമങ്ങളും ഇരു മുന്നണികളും ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ആറ് എക്‌സിറ്റ് പോള്‍ ഫലങ്ങളായിരുന്നു അഞ്ചാംഘട്ടത്തെ വോട്ടെടുപ്പും പൂര്‍ത്തിയായ ഉടന്‍ പുറത്തുവന്നതത്. അതില്‍ നാലെണ്ണം മഹാസഖ്യത്തിന് വിജയം പ്രവചിച്ചു. രണ്ടെണ്ണം എന്‍ഡിഎ സഖ്യത്തിന് അനുകൂലമായിരുന്നു.

bihar-election

ന്യൂസ് നേഷന്‍, ഇന്ത്യാ ടിവി സി വോട്ടര്‍, എബിപി ന്യൂസ് നീല്‍സണ്‍, എന്‍ഡിടിവി എന്നിവ മഹാസഖ്യത്തിന് വിജയം പ്രവചിച്ചെങ്കിലും എന്‍ഡിഎ കടുത്ത മത്സരം കാഴ്ചവെക്കുമെന്നായിരുന്നു നിഗമനം. ടുഡേസ് ചാണക്യയും ഇന്ത്യാ ടുഡേ സിസറോ ബിജെപി സഖ്യത്തിനാണ് സാധ്യത കല്‍പിച്ചത്. ചാണക്യയാകട്ടെ അല്‍പം കടത്തി 155 സീറ്റുകളും എന്‍ഡിഎയ്ക്ക് പ്രവചിച്ചു.

സിഎന്‍എക്‌സ് ന്യൂസ് എക്‌സിന്റെ പ്രവചനമാണ് ഏതാണ്ട് അടുത്തുവന്നത്. 135 സീറ്റ് ആണ് മഹാസഖ്യത്തിന് അവര്‍ പ്രവചിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും പണം നല്‍കി സംഘടിപ്പിക്കുന്നതാണെന്ന് നേരത്തെ ചില ഒളിക്യാമറ ഓപ്പറേഷന്‍ വഴി കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+