കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു, ഇഞ്ചോടിഞ്ച് പോരാട്ടം, മഹാസഖ്യം മുന്നില്‍

  • By Siniya
Google Oneindia Malayalam News

നിതീഷ് കുമാറിന് മോദിയുടെ അഭിനന്ദനം

12:00: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ ബീഹാര്‍ നിലനിര്‍ത്തിയതിന് മോദിയുടെ അഭിനന്ദനം. ഫോണിലൂടെ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. നിതീഷ് കുമാര്‍ അഭിനന്ദ്‌നത്തിന് നന്ദിയും പറഞ്ഞു.

ബീഹാറില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ചു

11:25: ബീഹാറില്‍ ബി ജെ പിയെ പിന്തള്ളി മഹാസഖ്യം കടന്നതോടെ ബീഹാറില്‍ മഹാസഖ്യം കേവലഭൂരിപക്ഷം ഉറപ്പിച്ചു.

നിതീഷിനെ പ്രശംസിച്ച് ശിവസേന

11:20: നിതീഷ് കുമാറിനെ പ്രശംസിച്ച ശിവസേന രംഗത്തെത്തി. നിതീഷ് ഹീറോയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്‌

മഹാസഖ്യത്തില്‍ ആര്‍ ജെ ഡി വീണ്ടും മുന്നില്‍

11:15: മഹാസഖ്യത്തില്‍ ജെ ,ഡിയുവിനെ പിന്തള്ളി ആര്‍ ജെ ഡി വീണ്ടും മുന്നില്‍ ആര്‍ ജെ ഡി+ 73 ജെ ഡി യു+ 71 എന്ന നിലയിലാണ്.

നിതീഷിനെ അഭിനന്ദിച്ച കെജ്രിവാള്‍

11:00: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നിലനിര്‍ത്തിയതില്‍ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാള്‍. ഐതിഹാസിക വിജയമെന്ന് കെജ്രിവാള്‍ പറഞ്ഞു.

ബീഹാര്‍ മോദിക്കുള്ള മറുപടി

10:55: ബീഹാര്‍ മോദിക്കുള്ള മറുപടിയാണെന്ന് ശരത്ത് യാദവും ലാലുപ്രസാദിന്റെ മകള്‍ മിസയും പ്രതികരിച്ചു.

ബീഹാര്‍ നിലനിര്‍ത്തി നിതീഷ് കുമാര്‍

10:45: തിരഞ്ഞെടുപ്പില്‍ ബീഹാര്‍ വീണ്ടും നിലനിര്‍ത്തി നിതീഷ് കുമാര്‍. മഹാസഖ്യത്തിന് 150 സീറ്റ് കടന്നു.

മഹാസഖ്യം ഭരണത്തിലേക്ക്

10:40: തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തി്‌ന്റെ ലീഡ് 150 കടന്നു. ലീഡ് നിലപ്രകാരം മഹാസഖ്യത്തിന് കേവലഭൂരിപക്ഷമായി. ജെഡിയു +155 ആര്‍ ജെ ഡി 68, ബി ജെ പി + 79

തേജസ്വി മുന്നില്‍

10:31: ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി മുന്നില്‍. ലീഡ് നിലപ്രാകാരം 122 സീറ്റുകള്ർ.

ലാലുവിനെ പിന്തള്ളി നിതീഷ് കുമാര്ർ

10:30: ലാലുപ്രസാദിനെ മറികടന്ന് നിതീഷ് കുമാര്‍. ജെ ഡിയു + 67 ആര്‍ ജെ ഡി +65. ആര്‍ ജെ ഡി പിന്നിലാണ്.

നിതീഷും ലാലുവും ഒപ്പത്തിനൊപ്പം

10:25: നിതീഷ് കുമാറും ലാലുപ്രസാദും ഒപ്പത്തിനൊപ്പം. ആര്‍ ജെ ഡി+64 ജെ ഡി യു +64 തുടരുന്നു.

ആര്‍ ജെ ഡി മുന്നേറ്റം

10:20: മഹാസഖ്യം 140 സീറ്റ് ലീഡ് നിലനിര്‍ത്തുന്നു. മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. ഇവിടെ ആര്‍ ജെ ഡി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

അന്തിമ ഫലം വരെ കാത്തിരിക്കണമെന്ന് ബി ജെ പി

10:15: തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരെ കാത്തിരിക്കണമെന്ന് ബി ജെ പി. ബി ജെ പി യെ പിന്തള്ളി മഹാസഖ്യം മുന്നേറുകയാണ്.

നിതീഷ് കുമാറിന് മുന്നില്‍ ലാലുപ്രസാദ് യാദവ്

10:10: നിതിഷ് കുമാറിന് മുന്നില്‍ ലാലുപ്രസാദ് യാദവ്. മഹാസഖ്യം 150 സീറ്റ് നേടുമെന്ന് ശരത്ത് യാദവ്. ബീഹാറില്‍ ആര്‍ ജെ ഡി ആഘോഷം ആരംഭിച്ചു. മഹാസംഖ്യം+135 ബി ജെ പി +91 ആണ് നിലനിര്‍ത്തുന്നത്.

ജെ ഡി യുവിനെക്കാള്‍ ലീഡ് ആര്‍ ജെ ഡിക്ക്

10:00: മഹാസഖ്യം കേവല ഭൂരിപക്ഷത്തില്‍. ജെ ഡി യുവിനേക്കാള്‍ ലീഡ് നിലനിര്‍ത്തി ആര്‍ ജെ ഡി. ആര്‍ ജെ ഡി

+62 ജെ ഡി യു +55. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.

ജെ ഡി യു ശക്തമായ മുന്നേറ്റം നടത്തുന്നു

9:50: എന്‍ ഡി എ പിന്നിലാക്കി ജെ ഡി യു ശക്തമായ മുന്നേറ്റം നടത്തുന്നു. ജെ ഡിയു +122, എന്‍ ഡി എ + 91 ലീഡ് ചെയ്യുന്നു.

ലാലുവിന്റെ രണ്ടു മക്കളും പിന്നില്‍

9:40: ലാലുപ്രസാദ് യാദവിന്റെ രണ്ടു മക്കളും പിന്നില്‍. ഇപ്പോഴും എന്‍ ഡി എയുടെ ആദ്യ മുന്നേറ്റം മറികടന്ന് മഹാസഖ്യം ലീഡ് മുന്‍ നിര്‍ത്തിയിരിക്കുകയാണ്.

ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്ക്

9:35: ബി ജെ പിയെ മറികടന്ന് മഹാസഖ്യം മുന്നില്‍. വൈസിയുടെ പാര്‍ട്ടിക്ക് ഒരിടത്ത് ലീഡ്. മഹാസഖ്യം+ 97, ബി ജെ പി+ 90 എന്ന നിലയില്‍ മഹാസഖ്യം ലീഡ് തുടരുന്നു.

കടുത്ത പോരാട്ടം മഹാസഖ്യം മുന്നില്‍

9:30:ബീഹാറില്‍ കടുത്ത പോരാടം ബി ജെ പിയെ പിന്തള്ളി ജെ ഡി യു മുന്നില്‍. ജെ ഡി യു വിന് +86 ഉം ബി ജെ പിക്ക് +
83 ഉം വീതമാണ് നിലനിര്‍ത്തുന്നത്. ജെ ഡി യു വിന് +92 ഉം ബി ജെ പിക്ക് +88 മാണ് നിലനില്ർക്കുന്നത്.

ലാലുവിന്റെ മകന്‍ തേജസ്വി പിന്നില്‍

9:25:ലാലുവിന്റെ മകന്‍ തേജസ്വി പിന്നില്‍, ഇഞ്ചോടിഞ്ച് പോരാട്ടം. മുന്‍ മുഖ്യമന്ത്രി മാഞ്ചി മുന്നില്‍

വീണ്ടും ലീഡ് ഉയര്‍ത്തി എന്‍ ഡി എ

9:15: തിരഞ്ഞടുപ്പ് പോരാട്ടം കടുക്കുന്നു. വീണ്ടും ലീഡ് ഉയര്‍ത്തി എന്‍ ഡി എ ബി ജെപി സഖ്യത്തിന് +78 ഉം മഹാസഖ്യത്തിന് 63മാണിപ്പോള്‍ . എന്‍ ഡി എയുടെ ലീഡ് കുറഞ്ഞെങ്കിലും വീണ്ടും ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം എന്‍ ഡിയുടെ ലീഡ് കുറയുന്നു

9:10: എന്‍ ഡി എയില്‍ കരുത്ത് കാട്ടി ബി ജെ പി, ആദ്യഫല സുചനകള്‍ വന്നപ്പോള്‍ ബി ജെ പിക്ക് അനുകൂലം. എന്നാല്‍ ബി ജെ പിയുടെ ലീഡ് കുറയുന്നുവെന്നാണ് ഇപ്പോഴത്തെ ഫലം. ബി ജെ പിക്ക് 68 ഉം മഹാസഖ്യത്തിന് 61 ഉം വീതമാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് 7 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്.

ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം

9.00: ബീഹാറിലെ ആദ്യ ഫല സൂചനകള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് അനുകൂലം. ഒടുവില്‍ വിവരം കിട്ടുന്പോള്‍ ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മുന്നേറുകയാണ്. 61 സീറ്റില്‍ എന്‍ഡിഎയും 49 സീറ്റില്‍ ജിഡിഎയും മുന്നിലാണ്.

8:15: ബീഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആദ്യഫലസുചനകള്‍ ബി ജെ പിക്ക് അനുകൂലം. നിതീഷ് കുമാറിന്റെ മഹാസഖ്യത്തിനെ പിന്തള്ളി ബി ജെ പി മുന്നിലാണ്. എന്നാല്‍ മാഞ്ചിയുടെ പാര്‍ട്ടിക്ക് മൂന്നിടത്ത് ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ബീഹാര്‍: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്ർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വാശിയേറിയ പോരാട്ടത്തിന്റെ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രാണുള്ളത്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന വിലാശ സംഖ്യത്തിലും ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡിഎയ്ക്കും നിര്‍ണായകമായിരിക്കും ഫലം.

-rjd

ആകെ 243 മണ്ഡലങ്ങളിലാണ് വിധി നിര്‍ണയം. ആദ്യ ഫല സൂചന 8.5 ഓടെയാണ്.

English summary
bihar election result today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X