കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ സിപിഎം സ്ഥാനാര്‍ഥി അജയ് കുമാര്‍ ജയിച്ചു; ഇതുവരെ ഫലം പ്രഖ്യാപിച്ചത് 16 മണ്ഡലങ്ങളില്‍

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ഇതുവരെ ഫലം പ്രഖ്യാപിച്ച 16 സീറ്റില്‍ ആറിടത്ത് ബിജെപിക്ക് ജയം. ആര്‍ജെഡി മൂന്ന് സീറ്റില്‍ ജയിച്ചു. ജെഡിയു, വിഐപി പാര്‍ട്ടികള്‍ രണ്ടു വീതം സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസും എംഐഎമ്മും സിപിഎമ്മും ഓരോ സീറ്റിലും ജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ കണക്കാണിത്. അതേസമയം, മാധ്യമങ്ങള്‍ 100 ലധികം മണ്ഡലങ്ങലുടെ സാധ്യതാ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട. ഇതില്‍ എന്‍ഡിഎ ആണ് മുന്നില്‍. ബിഭൂതിപൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥി അജയ് കുമാറിന്റെ വിജയം ഇടതുപാര്‍ട്ടികള്‍ക്ക് കരുത്താകും. മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും മല്‍സരിച്ചിരുന്നത്.

C

ബിഹാറില്‍ മൊത്തം പോള്‍ ചെയ്തത് 4.11 കോടി വോട്ടുകളാണ്. ഇതില്‍ 2.7 കോടി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. അഞ്ച് മണി വരെയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പരമാവധി വേഗത്തില്‍ ഇനി ഫലം വരുമെന്നാണ് കരുതുന്നത്. അന്തിമ ഫലം പ്രഖ്യാപിക്കാന്‍ അര്‍ധ രാത്രിയാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത വിവരങ്ങള്‍ പുറത്തുവിടുക രാത്രി പത്ത് മണിക്കായിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. ഇതാണ് വോട്ടെണ്ണല്‍ വൈകുന്നതിന് ഒരു കാരണം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ പേര്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു.

84 സീറ്റില്‍ തങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു എന്ന് ആര്‍ജെഡി അറിയിച്ചു. ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ വിവരം പുറത്തുവിടുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ജെഡി മുന്നേറ്റം തുടരുമെന്നാണ് സൂചനകള്‍. ലീഡ് നില 75 സീറ്റിലേക്ക് ഉയര്‍ന്നു. ഏറ്റവും വലിയ പാര്‍ട്ടി ആര്‍ജെഡി ആയി. ബിജെപി 72 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍

ലീഡ് നില ഏത് സമയവും മാറി മറിയാനാണ് സാധ്യത. കാരണം ഒട്ടേറെ മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഗ്രാമീണ മേഖലയിലെ ഫലങ്ങളാണ് പ്രധാനമായും പുറത്തുവരാനുള്ളത്. ഇതാകട്ടെ മിക്കതും ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളുമാണ്. ഫലം പൂര്‍ണമായും പുറത്തുവരണമെങ്കില്‍ അര്‍ധരാത്രിയാകും. തൂക്കുസഭ വന്നാല്‍ മൂന്നാംകക്ഷിക്ക് വന്‍ സാധ്യതകള്‍ തുറക്കപ്പെടും. എല്‍ജെപിയാണ് മൂന്നാം കക്ഷിയാകുമെന്ന് കരുതിയിരുന്നത്. എന്നാല്‍ അവര്‍ ഇപ്പോള്‍ വളരെ പിന്നിലാണ്.

Recommended Video

cmsvideo
വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

English summary
Bihar election Results 2020: 16 Seats Officially declared including CPM win Bibhutipur seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X