കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിരാഷ്ട്രീയത്തെ ബിഹാർ തൂത്തെറിഞ്ഞു: ജനം വിശ്വാസം അർപ്പിച്ചത് മോദിയിലെന്ന് ജെപി നദ്ദ

Google Oneindia Malayalam News

ദില്ലി: ബീഹാറിലും വിവിധ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വിജയത്തിന് കാരണമായത് ജാതി-മത വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വാസം അർപ്പിച്ചതിനാലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ധ. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നല്‍കിയ വിജയത്തില്‍ പാർട്ടി നേതാക്കളും മന്ത്രിമാരും ബീഹാറിലെ ജനങ്ങളോട് ബഹുമാനപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വിജയത്തെ മോദി സർക്കാരിന്റെ ദരിദ്ര അനുകൂല നയങ്ങളിലുള്ള വിശ്വാസത്തിന്റെ പുനർനിർമ്മാണമായും ജെ പി നദ്ദ വിശേഷിപ്പിച്ചു, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതുപോലെ കേന്ദ്രം നടത്തിയ ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യം മുഴുവൻ വിശ്വാസമർപ്പിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, മണിപ്പൂർ, തെലങ്കാന എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

 jp-nadda

''കോവിഡ് -19 പകർച്ചവ്യാധിയുടെ ദുഷ്‌കരമായ സമയങ്ങളിൽ, രാജ്യം പ്രതിസന്ധികളോടും വെല്ലുവിളികളോടും മല്ലിടുന്ന സമയത്ത്, ദരിദ്ര ജനങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും മോദി സർക്കാർ സ്വീകരിച്ചു, അവർക്ക് സൌജന്യ റേഷനും സാമ്പത്തിക സഹായവും നൽകി. മാനവികതയെ സേവിക്കുന്നതിന്റെ സവിശേഷമായ ഒരു ഉദാഹരണമാണിത്''- തുടർച്ചയായ ട്വീറ്റുകളില്‍ നദ്ധ പറഞ്ഞു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

അതേസമയം, ബീഹാറിൽ ജനാധിപത്യം വീണ്ടും വിജയിച്ചെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാര്‍ ഇന്ന് ലോകത്തെ പഠിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് ഇന്ന് ബീഹാര്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. പാവപ്പെട്ടവരും ദുരിതത്തിലായവരും സ്ത്രീകളും അടക്കം റെക്കോര്‍ഡ് വോട്ടെടുപ്പാണ് ബീഹാറിലുണ്ടായത്. ഇന്ന് അവര്‍ ബീഹാറിന്റെ വികസനത്തിന് വേണ്ടി തീരുമാനമെടുത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

English summary
bihar election results 2020: Bihar sweeped away caste politics: JP Nadda says people trust Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X