Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഹാറില്‍ എന്‍ഡിഎ വിജയിച്ചു'; വോട്ടർമാർക്കും മോദിക്കും നന്ദി; അവകാശവാദവുമായി ബിജെപി

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) ഭൂരിപക്ഷ കിട്ടിയതായി നേതാക്കള്‍. സഖ്യത്തെ വിജയത്തിലേക്ക് എത്തിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും ബിജെപി നേതാക്കള്‍ പറഞ്ഞു. '2020 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ വീണ്ടും ഭൂരിപക്ഷം നേടി. രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതിന് ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നുവെന്നും ബിജെപി നേതാവ് ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങളും തുടങ്ങിയിട്ടുണ്ട്. നിലവില്‍ 122 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 113 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്റെ ആരോപണവും ബിജെപി തള്ളി. തോൽക്കുമ്പോഴുള്ള പ്രതിപ്കഷത്തിന്‍റെ സ്ഥിരം ആരോപണമാണിതെന്നാണ് ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ അട്ടിമറി നടക്കുന്നുവെന്ന ആരോപണവുമായി ആർജെഡിയും കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു.

nitish-kumar-

Recommended Video

cmsvideo
    വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

    പ്രതിപക്ഷത്തിന്‍റെ ആരോപണം നിഷേധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ ആരുടേയും സമ്മർദ്ദം ഇല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചില മണ്ഡലങ്ങളില്‍ റീ കൌണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+