കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മോഹം നടത്തില്ല;കോൺഗ്രസ് കളി തുടങ്ങി.. എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റും

Google Oneindia Malayalam News

പാട്ന; ഏറെ നിർണായകമായ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം അൽപ്പസമയത്തിനുള്ളിൽ പുറത്തുവരും. എട്ടരയോടെയാണ് ആദ്യ ഫലസൂചനകൾ പുറത്തുവരുന്നത്. ജെഡിയു നയിക്കുന്ന എൻഡിഎ സഖ്യത്തിന് ഭരണതുടർച്ച ലഭിക്കുമോ അതോ കൂറ്റൻ വിജയവുമായി മഹാസഖ്യം ബിഹാർ ഭരണം പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എക്സിറ്റ് പോളുകളെല്ലാം മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചതോടെ ആർജെഡിയും കോൺഗ്രസും ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറെ പ്രതീക്ഷയിലാണ്. അതേസമയം നേരിയ ഭൂരിപക്ഷത്തിലാണ് മഹാസഖ്യത്തിന്റെ വിജയമെങ്കിൽ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് കളമൊരുങ്ങുമോയെന്നാണ് മഹാസഖ്യത്തിന്റെ ആശങ്ക. സാഹചര്യങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ആർജെഡിയും കോൺഗ്രസും.

മഹാസഖ്യത്തിന്റെ മുന്നേറ്റം

മഹാസഖ്യത്തിന്റെ മുന്നേറ്റം

എക്സിറ്റ് പോൾ ഫലങ്ങളിൽ ഏറിയവും മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിക്കുന്നത്. 120 മുതൽ 160 വരെ സീറ്റുകൾ ചില സർവ്വേകൾ പ്രവചിക്കുന്നുണ്ട്. 243 അംഗ നിയമസഭയിൽ അധികാരം ലഭിക്കാൻ 122 സീറ്റുകളാണ് ആവശ്യം. സർവ്വേ പ്രവചനങ്ങൾ ഫലിച്ചാൽ സംസ്ഥാനത്ത് മഹാസഖ്യം തന്നെ അധികാരത്തിലേറും.

നേരിയ ഭൂരിപക്ഷമെങ്കിൽ

നേരിയ ഭൂരിപക്ഷമെങ്കിൽ

അതേസമയം നേരിയഭൂരിപക്ഷം മാത്രമാണ് മഹാസഖ്യത്തിന് ലഭിക്കുന്നതെങ്കിലോ? ബിജെപി ഏത് വിധേനയും മഹാസഖ്യത്തെ അധികാരത്തിലേറുന്നത് തടയുമെന്ന കാര്യത്തിൽ സംശയമില്ല.ചെറുകകക്ഷികളേയെല്ലാം അവർ ചാക്കിട്ട് പിടിക്കും. ഗോവയിലും മണിപ്പൂരിലും ഹരിയാനയിലുമെല്ലാം സംഭവിച്ചത് ഉദാഹരണങ്ങളാണ്.

രാജസ്ഥാനിലോ പഞ്ചാബിലോ

രാജസ്ഥാനിലോ പഞ്ചാബിലോ

ഇതു മുന്നില്‍ കണ്ടു കൊണ്ടു കൂടിയാണ് മഹാഗഡ്ബന്ധന്റെ നീക്കങ്ങള്‍. കോൺഗ്രസും ഇത്തരം സാധ്യതകൾ കണ്ടുകൊണ്ടുള്ള ആസൂത്രണങ്ങൾ തയ്യാറാക്കി കഴിഞ്ഞു. ഫലം വന്നാൽ സർക്കാർ രൂപീകരിക്കുന്നതുവരെ എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാണ് കോൺഗ്രസ് നീക്കം. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഉണ്ടായാൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ പഞ്ചാബിലേക്കോ ആയിരിക്കും ഇവരെ മാറ്റുക.

പാട്നയിൽ എത്തി

പാട്നയിൽ എത്തി

ഇതിനായി എഐസിസി അംഗം രൺദീപ് സിംഗ് സുർജെവാലയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. രൺദീപ് സിംഗ് സുർജെവാല, അവിനാശ് പാണ്ഡെ എന്നിവർ ഇതിനോടകം പാട്നയിൽ എത്തിയിട്ടുണ്ട്. ഫലം വന്നാൽ എംഎൽഎമാരെ ആദ്യം പട്നയിലെ റിസോർട്ടിൽ എത്തിച്ച ശേഷമാകും സംസ്ഥാനങ്ങളിലേക്ക് മാറ്റുക.

നിർണായകമാകും

നിർണായകമാകും

അതേസമയം മഹാസഖ്യത്തിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവ് വരുത്തുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും മായാവതിയുടെ ബിഎസ്പിയും ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയും ചേര്‍ന്ന ഗ്രാന്‍ഡ് ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടും പപ്പു യാദവ് നയിക്കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സുമൊക്കെ കൂടുതൽ സീറ്റുകൾ നേടിയാൽ ഇവർ ആർക്കൊപ്പം നിൽക്കും എന്നതും നിർണായകമായിരിക്കും.

ബിഹാറിന്റെ യുവമുഖ്യമന്ത്രിയാകുമോ തേജസ്വി യാദവ്? എക്സിറ്റ് പോൾ പ്രവചനങ്ങളിലെ മുന്നേറ്റം.. കണക്കുകളുംബിഹാറിന്റെ യുവമുഖ്യമന്ത്രിയാകുമോ തേജസ്വി യാദവ്? എക്സിറ്റ് പോൾ പ്രവചനങ്ങളിലെ മുന്നേറ്റം.. കണക്കുകളും

2015ല്‍ ബിഹാര്‍ ഫലം ഇങ്ങനെയായിരുന്നു... നിതീഷ് പിന്നീട് കാലുമാറിയതോടെ ബിജെപിക്ക് വഴി തെളിഞ്ഞു2015ല്‍ ബിഹാര്‍ ഫലം ഇങ്ങനെയായിരുന്നു... നിതീഷ് പിന്നീട് കാലുമാറിയതോടെ ബിജെപിക്ക് വഴി തെളിഞ്ഞു

ബിഹാറിലെ ആദ്യ ഫല സൂചനകള്‍ പുറത്ത്; എന്‍ഡിഎയെ പിന്തള്ളി മഹാസഖ്യം മുന്നില്‍ബിഹാറിലെ ആദ്യ ഫല സൂചനകള്‍ പുറത്ത്; എന്‍ഡിഎയെ പിന്തള്ളി മഹാസഖ്യം മുന്നില്‍

Recommended Video

cmsvideo
Bihar election: BJP leading

English summary
Bihar Election Results 2020 Live Updates; Congress may shift MLA's to resort in punjab or rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X