• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാറിൽ മഹാസഖ്യമോ?തിരക്കിട്ട നീക്കവുമായി എൻഡിഎ,റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?

പട്ന; ബിഹാർ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സിനിമയെ വെല്ലുന്ന സൂപ്പർ സസ്പെൻസിലേക്ക് കാര്യങ്ങൾ കടന്നിരിക്കുകയാണ്.ഏറ്റവും ഒടുവിലായി ഫലം പുറത്തുവരുമ്പോൾ മണിക്കൂറുകളായി നിലനിർത്തിയ മുന്നേറ്റം എൻഡിഎയ്ക്ക് നഷ്ടമായി. അതേസമയം തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നൽകി മഹാസഖ്യം നിലമെച്ചപ്പെടുത്തുകയാണ്. 33 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മഹാസഖ്യം സംസ്ഥാനത്ത് അധികാരത്തിലേറിയേക്കുമെന്നുള്ള നിഗമനങ്ങൾ ശക്തമായതോടെ തിരക്കിട്ട നീക്കങ്ങളാണ് ഇരു മുന്നണികളിലും നടക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങളിങ്ങനെ

cmsvideo
  തിരക്കിട്ട നീക്കവുമായി ബിജെപി | is bihar heading to resort politics? | Oneindia Malayalam
  എൻഡിഎയ്ക്ക് തിരിച്ചടി

  എൻഡിഎയ്ക്ക് തിരിച്ചടി

  വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ആർജെഡി വ്യക്തമായ മുന്നേറ്റം നേടിയിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ എൻഡിഎയ്ക്ക് അനുകൂലമാകുന്നതായിരുന്നു കാഴ്ച. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മന്ദഗതിയിലായതാണ് ഇരുമുന്നമികളും തമ്മിലുള്ള വോട്ട് വ്യത്യാസം കൂടാൻ കാരണമായത്.

  അവസാന ഘട്ടത്തിലേക്ക്

  അവസാന ഘട്ടത്തിലേക്ക്

  എന്നാൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്കടന്നതോടെ ആർജെഡി നയിക്കുന്ന മഹാസഖ്യം മത്സരം തിരിച്ച് പിടിച്ചിരിക്കുകയാണ്.120 സീറ്റുകളിൽ എൻഡിഎയാണ് മുന്നേറുന്നതെങ്കിലും മഹാസഖ്യത്തിന് 115 സീറ്റുകളിൽ വരെ നിലവിൽ ലീഡ് ചയ്യാൻ സാധിച്ചിട്ടുണ്ട്.

  243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളിലാണ് ജയിക്കേണ്ടത്.

  തിരക്കിട്ട നീക്കങ്ങൾ

  തിരക്കിട്ട നീക്കങ്ങൾ

  അതേസമയം മഹാസഖ്യത്തിന്റെ സാധ്യത തെളിഞ്ഞതോടെ ഇരു മുന്നണികളിലും തിരക്കിട്ട നീക്കങ്ങൾ ആംഭിച്ചിടട്ുണ്ട്. ജെഡിയു നേതാവ് നിതീഷ് കുമാറിനെ ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു.കൂടാതെ ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, ഭൂപേന്ദ്ര യാദവ്, ബിഹാര്‍ മന്ത്രി മംഹള്‍ പാണ്ഡെ എന്നിവർ നിതീഷ് കുമാറിന്റെ വസതിയിലെത്തി.

  ഇനിയെന്ത്

  ഇനിയെന്ത്

  ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നിതീഷ് കുമാർ തന്നെയാകും എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയെന്ന് ബിജെപി വ്യക്തമാക്കുന്നുണ്ട്. അതേസമയം കനത്ത തിരിച്ചടി സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ എന്താകുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

  തൂക്കുമന്ത്രിസഭയോ?

  തൂക്കുമന്ത്രിസഭയോ?

  അതിനിടെ ആർക്കും ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും സംസ്ഥാനത്ത് ഉയർന്നുവരുന്നുണ്ട്. തൂക്കുമന്ത്രിസഭയെങ്കിൽ ചെറുപാർട്ടികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിച്ചേക്കും. ഇത് പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മഹാസഖ്യവും നടത്തും.

  റിസോർട്ട് രാഷ്ട്രീയത്തിന്

  റിസോർട്ട് രാഷ്ട്രീയത്തിന്

  ഇതോടെ സംസ്ഥാനത്ത് റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുകയാണോയെന്ന നിരീക്ഷണങ്ങളാണ് ഉയരുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ മാറ്റണമെന്ന നിർദ്ദേശം കോൺഗ്രസ് ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്. ആർജെഡിയും സമാനമായുള്ള നീക്കങ്ങൾ നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ

  അമിത് ഷാ കളത്തിലിറങ്ങി, നിതീഷിനെ വിളിച്ചു, നേതാക്കൾ വീട്ടിൽ, ബീഹാർ പിടിക്കാൻ ചടുല നീക്കങ്ങൾ

  ദുബ്ബക്കയിൽ ബിജെപിയുടെ അട്ടിമറി വിജയം; ശക്തി കേന്ദ്രത്തിലെ പരാജയത്തിൽ അമ്പരന്ന് ടിആർഎസ്

  സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം

  English summary
  Bihar Election Results 2020 Live Updates: is bihar heading to resort politics?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X