കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ കരുത്ത് തെളിയിച്ച് ഇടത് പാർട്ടികൾ; വമ്പൻ മുന്നേറ്റം..19 സീറ്റിലും ലീഡ്

Google Oneindia Malayalam News

പട്ന; ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം സൂപ്പർ സസ്പെൻസിലേക്ക് കടക്കുകയാണ്. 129 സീറ്റുകളിൽ ലീഡ് ചെയ്ത് എൻഡിഎയെയാണണ് മുന്നേറുന്നതെങ്കിലും ഏത് നിമിഷവും ഫലത്തിന്റെ ഗതി തന്നെ മാറിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ 20-25 ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിയിട്ടുള്ളത്. സമ്പൂർണ ഫലം വരാൻ ഏറെ വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam
 left parties leading in 19 seats with clear margin

ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള കുതിപ്പിലാണ്. 73 സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്.അതേസമയം മഹാസഖ്യത്തിൽ ആർജെഡിയാണ് മുന്നേറുന്നത്. എന്നാൽ മഹാസഖ്യത്തിൽ എടുത്ത് പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ഇടതുപാർട്ടികളാണ്. 19 സീറ്റുകളിലാണ് സിപിഐഎംഎല്‍, സിപിഎം, സിപിഐ എന്നിവരുള്‍പ്പെടുന്ന ഇടതുപക്ഷം മുന്നേറുന്നത്.

അജിയോൺ, അറാഹ്, അർവാൾ, ബൽ‌റാംപൂർ, ബിഭൂതിപൂർ, ദാരൗലി, ദറൗ, ദുംറാവോൺ, ഘോസി, കാരക്കാട്ട്, മഞ്ജി, മതിഹാനി, പലിഗഞ്ച്, താരാരി, വരിസ്‌നഗർ, സിരാഡെ, ബച്വാര, ബഖ്രി സീറ്റുകളിലാണ് ഇടതുപാർട്ടികൾ മുന്നേറുന്നത്.ഒരുകാലത്ത് ബിഹാറിലെ സുപ്രധാന ശക്തികളായിരുന്ന ഇടതുപാർട്ടികൾ കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ദയനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2010 ൽ ഒരു സീറ്റിലും 2015 ൽ വെറും മൂന്ന് സറ്റിലുമാണ് പാർട്ടിക്ക് വിജയിക്കാനായത്.

മഹാസഖ്യത്തിന് കീഴില്‍ ഇക്കുറി 29 സീറ്റുകളിലാണ് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചത്. 19 സീറ്റുകളില്‍ സിപിഐഎംഎല്ലും, ആറ് സീറ്റുകളിൽ സിപിഐയും സിപിഎം നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം സിപിഐഎംഎൽ 12 സീറ്റുകളിലും സിപിഐയും സിപിഎമ്മും മൂന്ന് സീറ്റുകളിൽ വീതവുമാണ് ലീഡ് ചെയ്യുന്നത്.

പന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരംപന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരം

 ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അര്‍ധരാത്രിയാകും; 87 ലക്ഷം വോട്ടുകള്‍ എണ്ണി, നോട്ടയ്ക്ക് ഒന്നര ലക്ഷം ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അര്‍ധരാത്രിയാകും; 87 ലക്ഷം വോട്ടുകള്‍ എണ്ണി, നോട്ടയ്ക്ക് ഒന്നര ലക്ഷം

ബിഹാറിൽ കാത്തിരിക്കുന്നത് ട്വിസ്റ്റ്? അപകടം മണത്ത് ബിജെപി.. ആഘോഷം വേണ്ടെന്ന് അണികൾക്ക് നിർദ്ദേശംബിഹാറിൽ കാത്തിരിക്കുന്നത് ട്വിസ്റ്റ്? അപകടം മണത്ത് ബിജെപി.. ആഘോഷം വേണ്ടെന്ന് അണികൾക്ക് നിർദ്ദേശം

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച് കമല്‍നാഥ്, ജനവിധി മാനിക്കുന്നുമധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച് കമല്‍നാഥ്, ജനവിധി മാനിക്കുന്നു

English summary
Bihar Election Results 2020 Live Updates: left parties leading in 19 seats with clear margin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X