കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരം

Google Oneindia Malayalam News

പട്ന; എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിൽ ബിഹാറിൽ കൂറ്റൻ ലീഡ് നേടി മുന്നേറുകയാണ് ബിജെപി-ജെഡിയു നയിക്കുന്ന എൻഡിഎ സഖ്യം. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 122 എന്ന മാന്ത്രിക സംഖ്യ സഖ്യം മറികടന്നു കഴിഞ്ഞു. അതേസമയം സഖ്യകക്ഷിയായ ജെഡിയുവിനെ ഞെട്ടിച്ച് ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള കുതിപ്പിലാണ്.

ഇതോടെ അധികാരത്തിലേറിയാൽ എൻഡിഎയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് പ്രസക്തിയേറി. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരും എന്നാണ് ജെഡിയു അവകാശപ്പെടുന്നത്.എന്നാൽ ജെഡിയുവിന്റെ പ്രതീക്ഷകൾ തച്ചുടച്ച് മറ്റൊരു ഉത്തരമാണ് ബിജെപി നൽകുന്നത്. വിശദാംശങ്ങളിലേക്ക്

ബിജെപിയുടെ തിരക്കഥ

ബിജെപിയുടെ തിരക്കഥ

ബിഹാറിൽ ഇക്കുറി നിതീഷിനെതിരെയാ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് തിരിച്ചറി ബിജെപി നിതീഷിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി വല്യേട്ടനാകണമെന്ന കണക്ക് കൂട്ടൽ തുടക്കം മുതൽ വെച്ച് പുലർത്തിയിരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ വിട്ടത് ഈ തിരക്കഥയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെട്ടത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

,സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു ജെഡിയുവുമായി ഇടഞ്ഞ് എൽജെപി സഖ്യം വിട്ടത്. ബന്ധം അവസാനിപ്പിച്ച് പുറത്ത് പോയ ചിരാഗ് നിതീഷ് കുമാറിനെ കടന്നാക്രമിച്ചപ്പോൾ ആദ്യഘട്ടത്തിലൊന്നും ബിജെപി യാതൊരു എതിർപ്പും ചിരാഗിനോട് പ്രകടിപ്പിച്ചിരുന്നില്ല.തുടർന്ന് ജെഡിയു സമ്മർദ്ദം ശക്തമാക്കിയതോടെ ചിരാഗിനെ സംസ്ഥാന നേതാക്കൾ തള്ളി പറഞ്ഞു.

ദളിത് വോട്ടുകളിൽ ആശങ്ക

ദളിത് വോട്ടുകളിൽ ആശങ്ക

അതേസമയം അമിത് ഷായും നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചിരാഗിനെ എതിർക്കാതെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നയിച്ചത്. നിതീഷ് കുമാറിന് കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിക്കില്ലെന്ന് ബിജെപിയുടെ ആഭ്യന്തര സർവ്വേകൾ പ്രവചിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ദളിത് വോട്ടുകൾ ഏത് രീതിയിൽ പ്രതിഫലിക്കും എന്ന ഭയം ബിജെപിക്കുണ്ടായിുന്നു.

ഏറെ കരുതലോടെ

ഏറെ കരുതലോടെ

അതുകൊണ്ടുതന്നെ ഏറെ കരുതലോടെ നിതീഷിനേയും ചിരാഗിനേയും കൈകാര്യം ചെയ്യാനായിരുന്നു ബിജെപി ശ്രദ്ധിച്ചത്. എന്തായാലും ബിഹാറിൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയുടെ കണക്ക് കൂട്ടലുകളൊന്നും പിഴച്ചിട്ടില്ലെന്നത് വ്യക്തമാണ്.
അന്തിമ ഫലത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിതീഷ് കുമാറിന്റെ ജെഡിയു തകർന്നടിഞ്ഞിരിക്കുകയാണ്.

അപ്രതീക്ഷിത മുന്നേറ്റം

അപ്രതീക്ഷിത മുന്നേറ്റം

ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത് ബിജെപിയും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾപ്രകാരം 47 സീറ്റുകളിലാണ് ജെഡിയു മുന്നേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളായിരുന്നു ജെഡിയു നേടിയത്. അതേസമയം ബിജെപിയാകട്ടെ 70 ന് മുകളിൽ സീറ്റുകളിലാണ് മുന്നേറ്റം.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

ബിജെപി തന്നെ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായതോടെ എൻഡിഎ അധികാരത്തിലേറിയാൽ ഇനി ആരാകും മുഖ്യമന്ത്രി എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഭരണം ലഭിച്ചാൽ നിതീഷ് കുമാർ തന്നെയാകും സഖ്യത്തിന്റെ മുഖ്യമന്ത്രിയെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞത്.

നിതീഷ് വിരുദ്ധ വികാരം

നിതീഷ് വിരുദ്ധ വികാരം

എന്നാൽ നിതീഷ് കുമാർ വിരുദ്ധ വികാരമാണ് ജെഡിയുവിന്റെ ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ എൻഡിഎയെ തയ്യാറാകുമോ?.ഇല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചനകൾ.

Recommended Video

cmsvideo
Bihar Election Results: Counting to go on till late tonight, says EC| Oneindia Malayalam
മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

എൻഡിഎയുടെ മുന്നേറ്റത്തിന് കാരണം മോദി പ്രഭാവമാണെന്നാണ് മുതിർന്ന ബിജെപി നേതാവ് വിജയ് വർഗിയ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്ശേഷമാകും സർക്കാർ രൂപീകരണത്തെ കുറിച്ചും ആര് നേതൃത്വം നൽകും എന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയുള്ളൂവെന്നും വിജയ് വർഗിയ പരഞ്ഞു. അതേസമയം ബിജെപി തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും വിജയ് വർഗിയ കൂട്ടിച്ചേർത്തു. അതേസമയം നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്നും ധാരണയിൽ മാറ്റമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.

English summary
Bihar Election Results 2020 Live Updates: who will be NDA CM? This is what bjp says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X