കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ ജനാധിപത്യം വീണ്ടും വിജയിച്ചെന്ന് പ്രധാനമന്ത്രി, ബീഹാറിന് ഇത് പുതുയുഗമെന്നും മോദി

Google Oneindia Malayalam News

പാറ്റ്ന: ബീഹാറിൽ അധികാരം ഉറപ്പിച്ചതോടെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ: ''
ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാര്‍ ഇന്ന് ലോകത്തെ പഠിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് ഇന്ന് ബീഹാര്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. പാവപ്പെട്ടവരും ദുരിതത്തിലായവരും സ്ത്രീകളും അടക്കം റെക്കോര്‍ഡ് വോട്ടെടുപ്പാണ് ബീഹാറിലുണ്ടായത്. ഇന്ന് അവര്‍ ബീഹാറിന്റെ വികസനത്തിന് വേണ്ടി തീരുമാനമെടുത്തിരിക്കുകയാണ്.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

ഇടതിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ ഇതിലും മികച്ച മുന്നേറ്റം ഉണ്ടാവുമായിരുന്നു:യെച്ചൂരിഇടതിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ ഇതിലും മികച്ച മുന്നേറ്റം ഉണ്ടാവുമായിരുന്നു:യെച്ചൂരി

ബീഹാറിലെ ഓരോ വോട്ടര്‍മാരും ഇന്ന് വ്യക്തമാക്കിയിരിക്കുന്നത് തങ്ങള്‍ വികസനത്തിന് ഒപ്പം മാത്രമാണ് എന്നാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെ അനുഗ്രഹം കാരണം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ബീഹാര്‍ കാട്ടിത്തരുന്നത് എന്താണ് ബീഹാറിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്നാണ്.

modi

ബീഹാറിലെ യുവതലമുറ വ്യക്തമാക്കിയിരിക്കുന്നത് ഇത് ബീഹാറിനൊരു പുതുയുഗമായിരിക്കുമെന്നും സ്വയംപര്യാപ്ത ബീഹാറിലേക്കുളള വഴിതുറക്കലാണെന്നുമാണ്. എന്‍ഡിഎയുടെ കരുത്തിലും കഴിവിലും യുവാക്കള്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഈ യുവാക്കളുടെ ഊര്‍ജ്ജം മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ അധ്വാനിക്കാന്‍ എന്‍ഡിഎയ്ക്ക് ആവേശം പകരുന്നു.

സ്വയം പര്യാപ്ത ബീഹാര്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ തങ്ങളുടെ പങ്ക് എത്രമാത്രം വലുതാണ് എന്നാണ് ബീഹാറിലെ പെണ്‍മക്കളും സഹോദരിമാരും റെക്കോര്‍ഡ്ഡ് പോളിംഗിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബീഹാറിലെ സ്ത്രീകള്‍ക്ക് പുതിയൊരു ആത്മവിശ്വാസം നല്‍കാനായി എന്നതില്‍ എന്‍ഡിഎ സംതൃപ്തരാണ്. ബീഹാറിനെ മുന്നോട്ട് നയിക്കാന്‍ ഈ ആത്മവിശ്വാസം തങ്ങളെ സഹായിക്കും.

യുപിയിൽ പ്രിയങ്കയേയും കോൺഗ്രസിനേയും നിലം തൊടീക്കാതെ ബിജെപി; ഉപതിരഞ്ഞെടുപ്പിൽ 6 സീറ്റിലും ജയംയുപിയിൽ പ്രിയങ്കയേയും കോൺഗ്രസിനേയും നിലം തൊടീക്കാതെ ബിജെപി; ഉപതിരഞ്ഞെടുപ്പിൽ 6 സീറ്റിലും ജയം

ഗ്രാമീണരും കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും അടക്കം ബീഹാറിലെ എല്ലാ മേഖലയില്‍ ഉളളവരും എന്‍ഡിഎയുടെ സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തില്‍ വിശ്വാസം അര്‍പ്പിച്ചു. ഓരോ വ്യക്തിക്കും പ്രദേശത്തിനും തുല്യമായ വികസനം ഉറപ്പാക്കാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയാണ്.

ജനങ്ങളുടെ അനുഗ്രഹത്താല്‍ ഒരിക്കല്‍ കൂടി ബീഹാറില്‍ ജനാധിപത്യം വിജയിച്ചിരിക്കുകയാണ്. ബിഹാറിലെ ബിജെപി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍പ്പണവും പ്രചോദനമാണ്. എല്ലാ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതിനൊപ്പം ബീഹാറിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു'' എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

14 മണിക്കൂര്‍ കെഎം ഷാജിയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യല്‍ തുടരും, രാവിലെ 10 ന് വീണ്ടും ഹാജരാകണം14 മണിക്കൂര്‍ കെഎം ഷാജിയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യല്‍ തുടരും, രാവിലെ 10 ന് വീണ്ടും ഹാജരാകണം

English summary
Bihar Election Results 2020: Narendra Modi expressed gratitude to the people of Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X