കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ മുന്നേറ്റത്തില്‍ അമ്പരന്ന് എന്‍ഡിഎയും മഹാസഖ്യവും; തൂക്കുസഭ വന്നാല്‍ നിര്‍ണായകം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ എന്‍ഡിഎയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരടിക്കുമ്പോള്‍ ഫലം പ്രവചനാതീതം. മാന്ത്രിക സംഖ്യ 122 ആര് കടക്കുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. വന്‍ മുന്നേറ്റം നടത്തിയ എന്‍ഡിഎ ഇടിയാന്‍ തുടങ്ങി. മഹാസഖ്യം മുന്നേറ്റം തുടരുകയും ചെയ്യുന്നു. എന്നാല്‍ ഇരുവരും കേവല ഭൂരിപക്ഷം കടന്നില്ലെങ്കില്‍ മൂന്നാം കക്ഷിക്ക് ബലമേകും.

Recommended Video

cmsvideo
മരണ മാസ്സായി അസദുദ്ദീന്‍ ഉവൈസി | Owaisi’s AIMIM Wins 5 Seats | Oneindia Malayalam

അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം അഞ്ച് സീറ്റില്‍ ജയിച്ചു എന്നാണ് പുതിയ വാര്‍ത്തകള്‍. ഇതോടെ ഒവൈസി കിങ്‌മേക്കറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന് 70 സീറ്റ് കൊടുത്തത് ആര്‍ജെഡിക്ക് സംഭവിച്ച വലിയ പാളിച്ചയായി പോയി എന്ന വിലയിരുത്തലുമുണ്ടായി. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒന്നില്‍ നിന്ന് അഞ്ചിലേക്ക്

ഒന്നില്‍ നിന്ന് അഞ്ചിലേക്ക്

കഴിഞ്ഞ വര്‍ഷമാണ് ബിഹാറില്‍ ഒവൈസിയുടെ എംഐഎം ആദ്യ അക്കൗണ്ട് തുറന്നത്. 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളെയും അമ്പരപ്പിച്ച് ഒരു സീറ്റില്‍ ജയിക്കുകയായിരുന്നു എംഐഎം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ എംഐഎം 5 സീറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് ബിഹാറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

അമൗര്‍, കൊച്ചാദമാം, ജോകിഹട്ട്, ബയ്‌സി, ബഹാദൂര്‍ഗഞ്ച് എന്നീ നിയമസഭാ മണ്ഡലങ്ങങ്ങളിലാണ് ഒവൈസിയുടെ എംഐഎം പാര്‍ട്ടി ജയിച്ചിരിക്കുന്നത്. ബിഹാറില്‍ എംഐഎം മല്‍സരിച്ചത് 24 സീറ്റുകളിലാണ്. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നായിരുന്നു മല്‍സരം. മൂന്നാം മുന്നണി എന്നാണ് ഇവര്‍ വിശേഷിപ്പിച്ചിരുന്നത്. കുശ്വാഹയുടെ ആര്‍എല്‍എസ്പി, ബിഎസ്പി എന്നീ കക്ഷികളും ഈ സഖ്യത്തിലുണ്ട്.

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളിലാണ് ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചത്. ബിജെിയുടെ ബി ടീമാണ് എംഐഎം എന്നാണ് മഹാസഖ്യം വിശേഷിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് ജയിക്കേണ്ട പല സീറ്റിലും ഒവൈസിയുടെ പാര്‍ട്ടി പിടിച്ച വോട്ട് ബിജെപിക്ക് അവസരമൊരുക്കി എന്നാണ് വിലയിരുത്തുന്നത്.

തിരിച്ചടിയായത് കോണ്‍ഗ്രസിന്

തിരിച്ചടിയായത് കോണ്‍ഗ്രസിന്

സീമാഞ്ചല്‍ മേഖലയിലെ 24ല്‍ 14 സീറ്റില്‍ ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചിരുന്നു. മഹാസഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ വിഭജിക്കുകയാണ് എംഐഎം ചെയ്തത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതിലൂടെ ബിജെപിക്ക് അവസരമുണ്ടാക്കി എന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കെട്ടിവച്ച കാശ് നഷ്ടമായി

കെട്ടിവച്ച കാശ് നഷ്ടമായി

2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഐഎം മല്‍സരിച്ചിരുന്നു. ആറ് സീറ്റിലും തോറ്റു. അഞ്ചിടത്തും കെട്ടിവച്ച കാശ് പോയി. കൊച്ചാധമാന്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 2019ല്‍ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഇത്.

കിങ്‌മേക്കറാകുമോ

കിങ്‌മേക്കറാകുമോ

കേവല ഭൂരിപക്ഷം എന്‍ഡിഎക്കും മഹാസഖ്യത്തിനും ലഭിച്ചില്ലെങ്കില്‍ ഒവൈസിയുടെ രാഷ്ട്രീയ നിലപാട് നിര്‍ണായകമാകും. ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്. മഹാസഖ്യത്തിന് ഒവൈസി പിന്തുണ നല്‍കിയാല്‍ സര്‍ക്കാരില്‍ മികച്ച പ്രാതിനിധ്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാന്‍ കാത്തിരിക്കണം.

ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍

English summary
Bihar election Results 2020: Owaisi’s AIMIM Wins 5 Seats in Seemanchal Region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X