കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ 119 സീറ്റുകളില്‍ വിജയിച്ചെന്ന് ആർജെഡി; മണ്ഡലങ്ങലുടെ ലീസ്റ്റ് പുറത്തു വിട്ടു

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇരു മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ 13 മണിക്കൂറിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയും ജെഡിയുവും നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം 123 സീറ്റുകളിലും പ്രതിപക്ഷമായ മഹാസഖ്യം 113 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. 7 സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. എന്നാല്‍ ഇതിനിടയിലാണ് വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ആർജെഡി രംഗത്തെത്തിയിരിക്കുന്നത്.

ശക്തമായ മത്സരം

ശക്തമായ മത്സരം

ശക്തമായ മത്സരം നടക്കുന്ന പന്ത്രണ്ട് സീറ്റുകളിലെ വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്നാണ് ആർജെഡി ആരോപിക്കുന്നത്. നിതീഷ് കുമാർ, സുശീൽ മോദി തുടങ്ങിയവർ മുഖ്യമന്ത്രിയുടെ റെസിഡൻഷ്യൽ ഓഫീസിൽ ഇരുന്ന് ജില്ലാ മജിസ്‌ട്രേറ്റുകൾക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നായിരുന്നു ആർജെഡിയുടെ ആരോപണം. ഈ അട്ടിമറി ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങില്ലെന്നും ആര്‍ജെഡി നേതൃത്വം വ്യക്തമാക്കി.

വീണ്ടും വോട്ടെണ്ണണം

വീണ്ടും വോട്ടെണ്ണണം

100 ല്‍ താഴെ വോട്ടുകള്‍ക്കാണ് പല മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികള്‍ വിജയിക്കുന്നത്. ഈ സീറ്റുകളില്‍ റീ കൌണ്ടിങ് ആവശ്യപ്പെടുമെന്നും ജെഡിയു നേതാവ് മനോജ് ഝാ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്നും ആർജെഡി അവകാശപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നാണ് ആര്‍ജെഡിയുടെ ആരോപണം. മഹാസഖ്യം വിജയിച്ച സ്ഥലങ്ങളില്‍ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

സമ്മര്‍ദ്ദത്തിലാക്കുന്നു

സമ്മര്‍ദ്ദത്തിലാക്കുന്നു

തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍ജെഡി പറഞ്ഞു. വിജയികളായ തങ്ങളുടെ സ്ഥാനാർത്ഥികളെ റിട്ടേണിങ് ഓഫീസർമാർ അഭിനന്ദിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വോട്ടെണ്ണല്‍ പൂർത്തിയായില്ലെന്ന് പറയുകയായിരുന്നെന്നും ആർജെഡി ആരോപിക്കുന്നു. അതേസമയം, നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല.

കമ്മീഷന്‍ നല്‍കുന്ന വിവിരം

കമ്മീഷന്‍ നല്‍കുന്ന വിവിരം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവിരം അനുസരിച്ച് സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ ആര്‍ജെഡിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 23.3 ശതമാനം വോട്ട് അവർ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി 19.5 ശതമാനം വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് 9.2 ശതമാനം വോട്ടും ജെ.ഡിയു 15.1 ശതമാനം വോട്ടുമാണ് നിലവില്‍ നേടിയിരിക്കുന്നത്.

Recommended Video

cmsvideo
വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

 സിപിഎം അല്ല, സിപിഐയും അല്ല... ഇത് സിപിഐ (എംഎല്‍) ലിബറേഷന്‍; അവരുടെ നേതാവ് പറയുന്നത് കേള്‍ക്കാം സിപിഎം അല്ല, സിപിഐയും അല്ല... ഇത് സിപിഐ (എംഎല്‍) ലിബറേഷന്‍; അവരുടെ നേതാവ് പറയുന്നത് കേള്‍ക്കാം

ബിജെപിയുടേയും ആർജെഡിയുടേയും നെഞ്ചിടിപ്പേറുന്നു, നിർണായക സീറ്റുകളിൽ ലീഡ് 500ന് താഴെ

English summary
RJD claimed 119 seats for the grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X