ബിഹാര്‍ തിരഞ്ഞെടുപ്പ്: ആര്‍ജെഡി വീണ്ടും പടയോട്ടം തുടങ്ങി; ലീഡ് നില ഉയര്‍ത്തി, ബിജെപി പിന്നില്‍
പട്ന: ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ ലീഡ് ചെയ്യുന്നു എന്നാണ് ഇതുവരെ ബിഹാറില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍. ഈ വിവരം പൂര്‍ണമായും സത്യമാകില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നു. 84 സീറ്റില്‍ തങ്ങള്‍ മുന്നിട്ട് നില്ക്കുന്നു എന്ന് ആര്‍ജെഡി അറിയിച്ചു. ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ വിവരം പുറത്തുവിടുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി. വോട്ടെണ്ണല്‍ കഴിയും വരെ കാത്തിരിക്കണമെന്ന് ആര്‍ജെഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പാര്‍ട്ടി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പല കേന്ദ്രങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ല. മെഹ്നാര്‍, ഫതുഹ, സുര്യഗഡ് എന്നീ മണ്ഡലങ്ങളില്‍ മികച്ച ലീഡ് ആര്‍ജെഡി നേടിക്കഴിഞ്ഞു. എന്നാല്‍ ചാനലുകളില്‍ മറിച്ചുള്ള വിവരമാണെന്നും ബിഹാര്‍ ആര്‍ജെഡി ഭരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ജെഡി മുന്നേറ്റം തുടരുമെന്നാണ് സൂചനകള്‍. ലീഡ് നില 75 സീറ്റിലേക്ക് ഉയര്‍ന്നു. ഏറ്റവും വലിയ പാര്‍ട്ടി ആര്‍ജെഡി ആയി. ബിജെപി 72 സീറ്റിലാണ് ലീഡ് ചെയ്യുന്നതെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്.
ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍
ലീഡ് നില ഏത് സമയവും മാറി മറിയാനാണ് സാധ്യത. കാരണം ഒട്ടേറെ മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. നാല് സീറ്റില്‍ 200 വോട്ടിന്റെ ലീഡാണുള്ളത്. 13 സീറ്റില്‍ 500 വോട്ടിന്റെ ലീഡാണുള്ളത്. 20 സീറ്റില്‍ 1000 വോട്ടിന്റെ ലീഡാണുള്ളത്. 39 മണ്ഡലങ്ങളില്‍ 2000 വോട്ടിന്റെ ലീഡാണ്. 48 മണ്ഡലങ്ങളില്‍ 3000 വോട്ടിന്റെ ലീഡാണുള്ളത്. 73 മണ്ഡലങ്ങളില്‍ 5000 വോട്ടിന്റെ ലീഡാണുള്ളത്.
ചിരാഗ് പാസ്വാന് കിങ്മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍

അതായത് ഏത് സമയവും ലീഡ് നില മാറി മറിയാം. മാത്രമല്ല, ഗ്രാമീണ മേഖലയിലെ ഫലങ്ങളാണ് പ്രധാനമായും പുറത്തുവരാനുള്ളത്. ഇതാകട്ടെ മിക്കതും ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളുമാണ്. ഫലം പൂര്‍ണമായും പുറത്തുവരണമെങ്കില്‍ അര്‍ധരാത്രിയാകും. വോട്ടുകള്‍ മുഴുവനായി എണ്ണിക്കഴിയാതെ ആര് ജയിച്ചു എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് വ്യക്തം.