ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം വേഗത്തില്‍, വിശദമായി അറിയാം... ഡെയ്‌ലിഹണ്ടിനൊപ്പം തുടരൂ
ബിഹാറിലെ വോട്ടര്‍മാരും രാജ്യമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരും കാത്തിരുന്ന നിമിഷം അടുത്തിരിക്കുകയാണ്. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 243 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന് ശേഷം, നവംബര്‍ 14 വെള്ളിയാഴ്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്തുടനീളം 90,700 ല്‍ അധികം പോളിംഗ് സ്റ്റേഷനുകള്‍ ആണ് വോട്ടെടുപ്പിന് സജ്ജീകരിച്ചത്.
ഈ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും വളരെ പ്രധാനപ്പെട്ടതാണ്. 243 അംഗ ബീഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ആവശ്യമാണ്. അതിനാല്‍ തന്നെ ഇത് ഓരോ മണ്ഡലവും നിര്‍ണായകമാക്കുന്നു. എല്ലാവരുടെയും മനസിലുള്ള പ്രധാന ചോദ്യം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു-ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരം നിലനിര്‍ത്തുമോ, അതോ 20 വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിന് ശേഷം തേജസ്വി യാദവിന്റെ ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്ക് രാഷ്ട്രീയ ഭൂപ്രകൃതി മാറ്റുന്നതില്‍ വിജയിക്കുമോ എന്നതാണ്.

ഇത്തവണ സംസ്ഥാനത്ത് 67% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.6% അധികമാണിത്. മാത്രമല്ല 1951 ന് ശേഷം ബിഹാറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കൂടിയാണിത്. 62.8% പുരുഷൻമാരും 71.6% സ്ത്രീകളും വോട്ട് ഇക്കുറി വോട്ട് ചെയ്തു.
എല്ലാവരും ഉറ്റുനോക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഡെയ്‌ലിഹണ്ടും നിങ്ങള്‍ക്കൊപ്പം ചേരുകയാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം തത്സമയം ബീഹാര്‍ തിരഞ്ഞെടുപ്പ് കവറേജ് നല്‍കാന്‍ ഡെയ്ലിഹണ്ട് സജ്ജമാണ്. വോട്ട് കണക്കുകള്‍ക്കപ്പുറം, ഭരണത്തിനും ദൈനംദിന ജീവിതത്തിനും ഫലങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് വിശദമായ തിരഞ്ഞെടുപ്പ് ഉള്‍ക്കാഴ്ചകള്‍, ട്രെന്‍ഡുകള്‍, വിശകലനം എന്നിവ ഞങ്ങള്‍ നല്‍കും.
ഡെയ്‌ലിഹണ്ടില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നത്:
വ്യക്തവും പിന്തുടരാന്‍ എളുപ്പമുള്ളതുമായ ഫോര്‍മാറ്റില്‍ തത്സമയ അപ്ഡേറ്റുകള്‍
ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സീറ്റ് തിരിച്ചുള്ളതും മണ്ഡലം തിരിച്ചുള്ളതുമായ ട്രെന്‍ഡുകള്‍
വോട്ടര്‍മാരുടെ വികാരത്തിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുമായുള്ള താരതമ്യം
വിദഗ്ധ വിശകലനം, സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍, ട്രെന്‍ഡിംഗ് ചര്‍ച്ചകള്‍
തത്സമയ വീഡിയോകള്‍, വൈറല്‍ മീമുകള്‍, ആകര്‍ഷകമായ തിരഞ്ഞെടുപ്പ് കഥകള്‍
2025 ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേഗതയേറിയതും വിശ്വസനീയവും ഉള്‍ക്കാഴ്ചയുള്ളതുമായ കവറേജിനായി നവംബര്‍ 14 ന് ഡെയ്ലിഹണ്ടിനൊപ്പം ചേരുക..!












Click it and Unblock the Notifications