കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമോ. വോട്ടെണ്ണലിന്റെ ആദ്യ വേളയില്‍ മുന്നിട്ടു നിന്നിരുന്നത് മഹാസഖ്യമായിരുന്നു. അധികം വൈകാതെ എന്‍ഡിഎ പ്രകടനം തിരിച്ചുപിടിച്ചു. ഇതോടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് ഉയര്‍ന്നു.

Recommended Video

cmsvideo
Chirag Paswan might be the king maker in Bihar | Oneindia Malayalam

122 എന്ന മാന്ത്രിക സംഖ്യ ഏത് മുന്നണി കടക്കും. എന്‍ഡിഎയും മഹാസഖ്യവും ഇഞ്ചോടിച്ച് പോരടിച്ച് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് മുന്നേറ്റം അവസാനിപ്പിച്ചാല്‍ കിങ് മേക്കറാകുക മൂന്നാമത്തെ ശക്തിയാകും. നിലവിലെ പശ്ചാത്തലത്തില്‍ ആ സ്ഥാനത്തേക്ക് ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപി എത്തുമോ എന്നാണി ഇനി അറിയേണ്ടത്.

ആ വഴി പുറത്തേക്ക്

ആ വഴി പുറത്തേക്ക്

നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നു എല്‍ജെപി. നിതീഷ് കുമാറിന്റെ ജെഡിയുവുമായി ഒരിക്കലും ഒത്തുപോകാന്‍ സാധിക്കില്ലെന്ന് പാസ്വാന്‍ വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിട്ട് ഒരു വര്‍ഷം തികഞ്ഞുവെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലും എന്‍ഡിഎയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

അമിത് ഷായുമായി ചര്‍ച്ച

അമിത് ഷായുമായി ചര്‍ച്ച

അധികം വൈകാതെ എല്‍ജെപി എന്‍ഡിഎ വിടുന്നതായി പ്രഖ്യാപിച്ചു. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ചിരാഗ് പാസ്വാന്‍ എന്‍ഡിഎ വിട്ടത്. മുഖ്യമന്ത്രി പദവിയില്‍ നിതീഷിനെ വാഴിക്കില്ലെന്നും ബിജെപി നേതാവ് മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്നുമാണ് ചിരാഗിന്റെ പ്രഖ്യാപനം.

ജെഡിയുവിന് തിരിച്ചടി ലഭിക്കാന്‍ കാരണം

ജെഡിയുവിന് തിരിച്ചടി ലഭിക്കാന്‍ കാരണം

ചിരാഗ് പാസ്വാന്‍ ബിജെപിയുമായി ഒത്തുകളിച്ച് ബിഹാറില്‍ നിതീഷിനുള്ള അപ്രമാദിത്വം ഇല്ലാതാക്കാന്‍ നീക്കം നടത്തുന്നു എന്ന പ്രചാരണം ഉയര്‍ന്നിരുന്നു. ബിജെപിക്കെതിരെ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അതേസമയം, ജെഡിയുവിനെതിരെ മല്‍സരിക്കുകയും ചെയ്തു. ഇതാണ് ജെഡിയുവിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാന്‍ ഒരു കാരണം.

ബിജെപിക്ക് വഴി തെളിഞ്ഞു

ബിജെപിക്ക് വഴി തെളിഞ്ഞു

122 സീറ്റ് എന്ന നിലയിലേക്ക് ഇരു മുന്നണികളുമെത്തിയില്ലെങ്കില്‍ എല്‍ജെപി പിന്തുണ എന്‍ഡിഎക്ക് നിര്‍ബന്ധമാകും. അങ്ങനെ വരുമ്പോള്‍ നിതീഷ് മുഖ്യമന്ത്രിയാകരുത് എന്ന് എല്‍ജെപി നിബന്ധന വയ്ക്കും. ബിജെപി നേതാവ് ബിഹാറില്‍ മുഖ്യമന്ത്രിയാകുകയും ചെയ്യും. ഈ സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

നില മെച്ചപ്പെടുത്താതെ കോണ്‍ഗ്രസ്

നില മെച്ചപ്പെടുത്താതെ കോണ്‍ഗ്രസ്

എന്‍ഡിഎ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു. തൊട്ടുപിന്നില്‍ മഹാസഖ്യമുണ്ട്. എല്‍ജെപി 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇതോടെയാണ് ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ എന്ന ചര്‍ച്ച ഉടലെടുത്തത്. അതേസമയം, കോണ്‍ഗ്രസിന്റെ മുന്നേറ്റം ഇത്തവണ പ്രകടമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 23 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

നിതീഷ് മറുകണ്ടം ചാടുമോ

നിതീഷ് മറുകണ്ടം ചാടുമോ

നിലവിലെ സാഹചര്യത്തില്‍ ബിജെപി മികച്ച നേട്ടം കൊയ്യാനാണ് സാധ്യത. നിതീഷിനെ മുന്നില്‍ നിര്‍ത്തി ബിജെപി ബിഹാറിന്റെ അധികാരത്തിലേക്ക് നടന്നു അടുക്കുകയാണ്. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് നേടാന്‍ ജെഡിയുവിന് സാധിച്ചില്ലെങ്കില്‍ ബിജെപിക്ക് വഴങ്ങേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ജെഡിയു മറുകണ്ടം ചാടുമോ എന്നു പറയാനുമാകില്ല. കാരണം പലപ്പോഴും മറുകണ്ടം ചാടിയ പാര്‍ട്ടിയാണ് ജെഡിയു.

ആര്‍ജെഡി, ബിജെപി മുന്നേറ്റം; ഒവൈസിയുടെ പാര്‍ട്ടി ഒരു സീറ്റില്‍, മാഞ്ചി ഇല്ലാതാകുംആര്‍ജെഡി, ബിജെപി മുന്നേറ്റം; ഒവൈസിയുടെ പാര്‍ട്ടി ഒരു സീറ്റില്‍, മാഞ്ചി ഇല്ലാതാകും

English summary
Bihar election Results: Chirag Paswan likely to King Maker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X