Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ വോട്ടെണ്ണൽ: കണക്ക് കണ്ട് ഞെട്ടണ്ട... ഒന്നും പറയാറായിട്ടില്ല, എണ്ണിയത് വെറും നാലിലൊന്ന് വോട്ട്

പട്‌ന: വോട്ടെണ്ണല്‍ ആദ്യ അഞ്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബിഹാറില്‍ ബിജെപിയും എന്‍ഡിഎയും വലിയ മുന്നേറ്റം ഉണ്ടാക്കുന്ന കാഴ്ചയാണ്. ആദ്യ ഘട്ടത്തില്‍ മുന്നിട്ടുനിന്ന മഹാസഖ്യം പിറകിലാണ്. ലീഡ് നില കണക്കാക്കുമ്പോള്‍ എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം കടന്നിരിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം എൻഡിഎ 127 ഇടങ്ങളിലും മഹാസഖ്യം 103 ഇടങ്ങളിലും ആണ് ലീഡ് ചെയ്യുന്നത്.

എന്നാല്‍ ഈ കണക്കുകളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ആവില്ല. പ്രത്യേകിച്ചും ബിഹാറിന്റെ കാര്യത്തില്‍. ഇതുവരെയുള്ള മണിക്കൂറുകളില്‍ ആകെ വോട്ടിന്റെ നാലില്‍ ഒന്ന് മാത്രമേ എണ്ണിത്തീര്‍ന്നിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Bihar Election

അതുകൊണ്ട് തന്നെ ഫലങ്ങള്‍ ഇനിയും മാറിമറിയാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, എഴുപതിൽ പരം സീറ്റുകളില്‍ ഇപ്പോഴും ലീഡ് നില ആയിരം വോട്ടിന് താഴെയാണ്. അതില്‍ തന്നെ 23 ഇടത്ത് അഞ്ഞൂറ് വോട്ടില്‍ താഴെയാണ് ലീഡ് നില.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പല സീറ്റുകളിലും നേരിട ഭൂരിപക്ഷമായിരുന്നു വിജയികളെ നിശ്ചയിച്ചത്. അതുകൊണ്ട് തന്നെ അവസാന ഫലം വരുന്നതുവരെ ബിഹാര്‍ ആര് ഭരിക്കും എന്ന് പ്രവചിക്കാന്‍ ആകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത് .

നഗരമേഖലയില്‍ നിന്നുള്ള വോട്ടുകളാണ് ഇപ്പോള്‍ എണ്ണിയതില്‍ വലിയൊരു പങ്കും എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വോട്ടുകള്‍ കൂടി എണ്ണുമ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞേക്കും. ഗ്രാമീണ മേഖലകളില്‍ ആര്‍ജെഡി അടിത്തറ കൂടുതല്‍ ശക്തമാണ് എന്നത് തന്നെയാണ് കാരണം .

കൊവിഡ് മാനദണ്ഡ പ്രകാരം ആണ് വോട്ടെണ്ണൽ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് മന്ദഗതിയിൽ പുരോഗമിക്കുന്നതും. ബിഹാർ ആര് ഭരിക്കും എന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും എന്ന് ഉറപ്പാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+