ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി; എന്‍ഡിഎ ലീഡ് തുടരുന്നു
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പകുതി വോട്ടുകള്‍ എണ്ണി തീരുന്നതിനിടെ ജെഡിയു പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങി. നിതീഷ് കുമാര്‍ സിന്ദാബാദ് എന്ന് വിളിച്ചാണ് പട്നയിലും മറ്റു നഗരങ്ങളിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. എന്‍ഡിഎ മുന്നേറുന്നു എന്ന സൂചനകള്‍ വന്നതിനെ തുടര്‍ന്നാണ് ആഹ്ലാദം. അതേസമയം, ജെഡിയു പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങിയ ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബിജെപിയാണ് മുന്നേറുന്നത്. ഹര ഹര മഹാദേവ എന്ന് വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ചായം പൂശിയും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയുമായിരുന്നു ബിജെപിയുടെ വിജയ നൃത്തം.

ഇന്ന് രാവിലെ ബിജെപി, ജെഡിയു ഓഫീസുകള്‍ കാലിയായിരുന്നു. ഫല സൂചനകള്‍ വന്നതോടെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് എത്തി തുടങ്ങിയത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മഹാസഖ്യം ജയിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ഇത് പ്രതീക്ഷിച്ചാണ് ബിജെപി-ജെഡിയു പ്രവര്‍ത്തകരും ഇരുന്നത്. എന്നാല്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ മാറി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓഫീസുകളിലേക്ക് എത്തുകയായിരുന്നു. ഇവിഎം അട്ടിമറി ആരോപിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ ഇനിയും ഇവിഎമ്മിനെ പഴി ചാരരുത് എന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു.
എന്‍ഡിഎ ലീഡ് ചെയ്യുന്നത് 127 സീറ്റില്‍. മഹാസഖ്യം 106 സീറ്റിലും. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. ഇതുപ്രകാരം ബിജെപി 73 സീറ്റിലും ജെഡിയു 48 സീറ്റിലും വിഐപി നാല് സീറ്റിലും എച്ച്എഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. മഹാസഖ്യത്തിലെ ആര്‍ജെഡി 66 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 19 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി രണ്ടു സീറ്റിലും എംഐഎം മൂന്ന് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും ലീഡ് ചെയ്യുന്നു. അന്തിമ ഫലം അറിയാന്‍ അര്‍ധരാത്രി കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അന്തിമ ഫലം വരുമ്പോള്‍ മഹാസഖ്യം വിജയിക്കുന്നത് കാണാമെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!











Click it and Unblock the Notifications